Wednesday, October 19, 2016


കർഷകദിനവുമായി  ബന്ധപ്പെട്ടു  നടന്ന ചില പ്രവർത്തനങ്ങൾ 









Wednesday, September 7, 2016


റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ ശശിധരൻ അടിയോടി  മാസ്റ്ററെ പൊന്നാടയണിയിച്ച്‌ ആദരിക്കുന്നു.



ഗുരുവന്ദനം

Tuesday, September 6, 2016

സെപ്‌റ്റംബർ 5 - അധ്യാപക ദിനം


                                 
അധ്യാപക ദിനം 

                                                ഇന്ന് അധ്യാപക ദിനമാണ്. നമ്മുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം.
മാതാപിതാക്കളേയും, ഗുരുക്കളേയും ബഹുമാനിക്കുക, ആദരിക്കുക എന്നത് നമ്മുടെ സമൂഹത്തിന്റെ നന്മയായി കരുതിയിരുന്ന കാലമുണ്ട്. അധ്യാപകർ വിദ്യാർത്ഥികളെ സ്നേഹിക്കയും, സ്നേഹത്തിൽ അധിഷ്ഠിതമായ കർക്കശമായ സമീപനം കൊണ്ട് അറിവ് പകർന്നു കൊടുക്കുകയും ചെയ്യണം.
 വിദ്യാർത്ഥികൾ അധ്യാപകരെ ബഹുമാനിക്കുക, അതാണ് ഏറ്റവും അഭികാമ്യമായ സാഹചര്യം. സെപ്റ്റംബർ അഞ്ചിന് അധ്യാപകരെ നമ്മൾ ആദരിക്കുമ്പോൾ പഴയ ഗുരു-ശിഷ്യ ബന്ധങ്ങളിലെ പാവനതയും, ഉഷ്മളതയും, നഷ്ടപ്പെട്ടു പോകുന്ന സ്നേഹ-വാത്സല്യങ്ങളും എല്ലാവരുടെയും മനസ്സിലുണ്ടാവണം. സുന്ദരമായ ഗുരു-ശിഷ്യ ബന്ധങ്ങളുടെ പഴയ രീതികളിലേക്ക് സമൂഹം മടങ്ങി പോകണം.അതിനു വേണ്ടി നമുക്ക് പരിശ്രമിക്കാം 



കർഷക ദിനം

കർഷക ദിനം 




കർഷക ദിനാചരണത്തിന്റെ ഭാഗമായി  അസ്സംബ്ലിയിൽ കാർഷിക ദിന പ്രതിജ്ഞ ചൊല്ലുകയും  കുട്ടികളുടെ നേതൃത്വത്തിൽ ജൈവപൂക്കളം ഒരുക്കുകയും ചെയ്തു .കൂടാതെ സ്കൂൾ എസ്.പി.സി യുടെ നേതൃത്വത്തിൽ  തെങ്ങിൻതൈ നട്ടു .ഉച്ചയ്ക്ക്  തദ്ദേശീയരായനാടൻപാട്ട് കർഷക കലാകാരന്മാരുടെ  നാട്ടിപാട്ട്   അവതരണം ഉണ്ടായി .ഇ നാരായണി ,കെ നാരായണി, പി വി പാർവതി  എന്നിവർ പങ്കെടുത്തു .





Wednesday, August 17, 2016

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

മാതൃക സഹവാസ വിദ്യാലയത്തിൽ  നടന്ന  ഭാരതത്തിന്റെ  എഴുപതാം  സ്വാതന്ത്ര്യ ദിനാഘോഷ  പരിപാടിയിൽ  രാവിലെ  9  മണിക്ക്  സ്‌കൂൾ  ഹെഡ്മാസ്റ്റർ  ശ്രീ .ഭരതൻ  മാഷ് പതാക ഉയർത്തി .തദവസരത്തിൽ  കുട്ടികൾ പതാകഗാനവും ദേശഭക്തി ഗാനങ്ങളും  ആലപിച്ചു .തുടർന്ന് നടന്ന   എസ് പി സി പരേഡിൽ  ഹെഡ്മാസ്റ്റർ  സല്യൂട്ട്  സ്വീകരിച്ച് .അതിനുശേഷം  സ്‌കൂൾ ഹാളിൽ വെച്ച് നടന്ന പൊതു യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ പി ടി എ  പ്രസിഡന്റ് ശ്രീ. കെ രാജൻ അധ്യക്ഷത വഹിച്ചു.വിശിഷ്ടാതിഥി  ശ്രീ , കെ വി രാഘവൻ മാസ്റ്റർ  സ്വാതന്ത്ര്യ ദിന സന്ദേശം  നൽകി .ഹെഡ്മാസ്റ്റർ കുട്ടികൾ നിർമിച്ച സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു . എല്ലാ ക്‌ളാസ്സുകളും   ദേശഭക്തി ഗാനം ആലപിച്ചു. തുളസി ടീച്ചർ  നടത്തിയ സ്വാതന്ത്ര്യ ദിന പ്രശ്നോത്തരിയിൽ  പ്രഭിജിത് , അജിൻ എന്നിവർ വിജയികളായി ,രാഘവൻ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ "സ്വാതന്ത്ര്യസമര ചരിത്രമാലിക ' എന്ന ദൃശ്യാവിഷ്‌കാരം  ശ്രദ്ധേയമായി .നാരായണൻ മാസ്റ്റർ ആശംസകളർപ്പിച്ചു.തുളസി ടീച്ചർ നന്ദി പ്രകാശിപ്പിച്ചുകൊണ്ടു  ചടങ്ങ് അവസാനിച്ചു .കുട്ടികൾക്ക് പായസ ദാനവും നടന്നു.