Wednesday, September 7, 2016
Tuesday, September 6, 2016
സെപ്റ്റംബർ 5 - അധ്യാപക ദിനം
അധ്യാപക ദിനം
ഇന്ന് അധ്യാപക ദിനമാണ്. നമ്മുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം.
വിദ്യാർത്ഥികൾ അധ്യാപകരെ ബഹുമാനിക്കുക, അതാണ് ഏറ്റവും അഭികാമ്യമായ സാഹചര്യം. സെപ്റ്റംബർ അഞ്ചിന് അധ്യാപകരെ നമ്മൾ ആദരിക്കുമ്പോൾ പഴയ ഗുരു-ശിഷ്യ ബന്ധങ്ങളിലെ പാവനതയും, ഉഷ്മളതയും, നഷ്ടപ്പെട്ടു പോകുന്ന സ്നേഹ-വാത്സല്യങ്ങളും എല്ലാവരുടെയും മനസ്സിലുണ്ടാവണം. സുന്ദരമായ ഗുരു-ശിഷ്യ ബന്ധങ്ങളുടെ പഴയ രീതികളിലേക്ക് സമൂഹം മടങ്ങി പോകണം.അതിനു വേണ്ടി നമുക്ക് പരിശ്രമിക്കാം
കർഷക ദിനം
കർഷക ദിനം
കർഷക ദിനാചരണത്തിന്റെ ഭാഗമായി അസ്സംബ്ലിയിൽ കാർഷിക ദിന പ്രതിജ്ഞ ചൊല്ലുകയും കുട്ടികളുടെ നേതൃത്വത്തിൽ ജൈവപൂക്കളം ഒരുക്കുകയും ചെയ്തു .കൂടാതെ സ്കൂൾ എസ്.പി.സി യുടെ നേതൃത്വത്തിൽ തെങ്ങിൻതൈ നട്ടു .ഉച്ചയ്ക്ക് തദ്ദേശീയരായനാടൻപാട്ട് കർഷക കലാകാരന്മാരുടെ നാട്ടിപാട്ട് അവതരണം ഉണ്ടായി .ഇ നാരായണി ,കെ നാരായണി, പി വി പാർവതി എന്നിവർ പങ്കെടുത്തു .
Subscribe to:
Posts (Atom)