ഡിസംബർ 4 നാവികസേന ദിനം
ഭാരതീയ നാവിക സേനയുടെ നാല്‍പ്പത്തിമൂന്നാമത് വാര്‍ഷികാഘോഷ ദിനമാണ് ഇന്ന്. ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധ വേളയില്‍ 1971 ഡിസംബര്‍ നാലിന് കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവിക സേന നടത്തിയ ശക്തമായ ആക്രമണത്തിന്‍റെ ഓര്‍മ്മ പുതുക്കലാണ് നാവിക സേനാ ദിനമായി ആചരിക്കുന്നത്
ഭാരതത്തിന്‍റെ യശസ്സ് മറ്റു വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം ഉയര്‍ത്തി നിര്‍ത്തുന്നതില്‍ ഭാരതീയ നാവിക സേനയുടെ പങ്ക് പ്രശംസാർഹമാണ്. 5000 വര്‍ഷം മുന്‍പ്, സിന്ധുനദീതട സംസ്കാരം മുതലുള്ള ഒരു പാരമ്പര്യമാണ് ഇന്ത്യന്‍ നാവിക സേനയ്ക്കുള്ളത്. ബാബിലോണിയന്‍ കാലഘട്ടത്തിലും പുരാതന ഈജിപ്തുമായും ഇന്ത്യ സമുദ്രമാർഗ്ഗം വ്യാപാരം നടത്തിയിരുന്നു എന്നതും ഇതിനു തെളിവാണ്. കൂടാതെ ലോകത്തെ ആദ്യത്തെ ടൈഡൽ തുറമുഖം ഭാരതത്തിലെ ലോഥലില്‍ ആയിരുന്നതായി ഗവേഷകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ആധുനിക ഇന്ത്യൻ നാവികസേനയുടെ ഉത്ഭവം 1612-ൽ സൂററ്റിൽ രൂപം കൊണ്ട റോയൽ ഇന്ത്യൻ നേവിയിൽ നിന്നുമായിരുന്നു. ഇന്ത്യൻ തീരങ്ങളിലൂടെ ഈസ്റ്റ് ഇന്ത്യ കമ്പനി നടത്തിയ കപ്പൽ ഗതാഗതങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കിയായിരുന്നു അന്ന് സൂററ്റില്‍ റോയൽ ഇന്ത്യൻ നേവി രൂപപ്പെട്ടത്. പിന്നീട് 1892-ൽ റോയൽ ഇന്ത്യൻ മറൈൻ എന്ന പേരിൽ അറിയപ്പെട്ട നാവിക സേന 1934ൽ ബ്രിട്ടനിലെ റോയൽ നേവിയുടെ മാതൃകയിൽ ദി റോയൽ ഇന്ത്യൻ നേവി ആയി രൂപാന്തരപ്പെട്ടു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ നാവികസേന ഇന്ത്യൻ നേവി എന്ന പേര് സ്വീകരിച്ചു. എന്നാല്‍ പാക്കിസ്ഥാന്‍ വിഭജിക്കപ്പെട്ടതോടെ റോയൽ ഇന്ത്യൻ നേവിയുടെ മൂന്നിൽ ഒരുഭാഗവും പ്രധാനപ്പെട്ട പല നാവിക പരിശീലനകേന്ദ്രങ്ങളും പാക്കിസ്ഥാന്‍ സ്വന്തമാക്കി.
സ്വാതന്ത്ര്യം ലഭിച്ചതോടെ സേനയുടെ വളര്‍ച്ചയും ദ്രുതഗതിയിലായി. നിശ്ചിത പരിധിയില്‍ പ്രാദേശിക സുരക്ഷിതത്വം എന്ന ലക്ഷ്യത്തില്‍ മാത്രം നിലകൊണ്ടിരുന്ന സേനയിലേയ്ക്ക് സമുദ്രാന്തര സുരക്ഷിതത്വത്തിന്‍റെ ചുമതലകൾ കൂടി വന്നു ചേര്‍ന്നു. ഇന്ത്യൻ സമുദ്രതിരങ്ങളുടെയും അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചിതറിക്കിടക്കുന്ന അനേകം ഇന്ത്യൻ ദ്വീപുകളുടെ പ്രതിരോധം, സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുന്ന ചരക്കുകപ്പലുകൾക്കു വേണ്ട സഹായമെത്തിക്കൽ, സുരക്ഷിതമായ കപ്പൽ ഗതാഗതത്തിനായുള്ള കപ്പൽച്ചാലുകളുടെ ചാർട്ടുണ്ടാക്കൽ, ചാലുകൾ തെറ്റുന്ന കപ്പലുകളെ രക്ഷപ്പെടുത്തല്‍, മത്സ്യബന്ധന ബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷിതത്വം തുടങ്ങിയ ചുമതലകൾ ഇന്ത്യൻ നേവി ഇന്ന്.
ഡിസംബർ 3 ധ്യാൻ ചന്ദ് ചരമ ദിനം
ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന് അലഹാബാദിൽ ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്.
ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത് നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.
No comments:
Post a Comment