ഡിസംബർ 5 ലോക മണ്ണ് ദിനം
ഇന്ന് ലോക മണ്ണ് ദിനം, ഭക്ഷ്യ കാര്‍ഷിക സംഘടന (FAO)യുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നേതൃത്വത്തില്‍ 2002 മുതലാണ് മണ്ണ് ദിനം ആചരിക്കാന്‍ തുടങ്ങിയത്. മണ്ണിനെ ആരോഗ്യത്തോടെ സംരക്ഷിക്കുക എന്നതാണ് ദിനാചരണത്തിന്‍റെ ലക്ഷ്യം.
ഒരു നല്ല ജീവിതത്തിന് പ്രകൃതി സംരക്ഷണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. മണ്ണ് ജീവനുള്ള ഒരു സമൂഹമാണ്. മണ്ണെന്ന ലോകത്ത് മനുഷ്യരുള്‍പ്പെടെ കോടിക്കണക്കിനു ജീവികളാണ് കാണപ്പെടുന്നത്. അമേരിക്കയിലെ വിസ്‌കോന്‌സില്‍ സര്‍വകലാശാലയിലെ ശാസ്ത്രഞ്ജര്‍ ഒരു ടീസ്പൂണ്‍ മണ്ണ് പഠനവിധേയമാക്കിയപ്പോള്‍ 500 കോടിയോളം ബാക്ടീരിയകളെയും രണ്ടു കോടിയോളം ആക്ടിനോമൈസൈറ്റിസുകളെയും പത്തു ലക്ഷത്തോളം പ്രോറ്റൊസോവകളെയും രണ്ടു ലക്ഷത്തോളം ആല്‍ഗകളെയും ഫംഗസ്സുകളെയുമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ വിവേകരഹിതരായ മനുഷ്യരുടെ പ്രവൃത്തികള്‍ മണ്ണെന്ന മാതാവിന്‍റെ മാറുപിളര്‍ന്ന് സ്വയം വിപത്തുകള്‍ ഏറ്റുവാങ്ങുന്ന നിലയിലേക്കെത്തിയിരിക്കുന്നു.
പണം, ലാഭം എന്നീ ഘടകങ്ങള്‍ മാത്രം ലക്ഷ്യമാക്കുന്നവര്‍ ഭൂമിയെ പല വിധത്തില്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത് അവന്‍റെ നിലനില്‍പ്പിനെത്തന്നെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന വസ്തുത സ്വയം തിരിച്ചറിയുന്നില്ല. ഇന്ന് പ്രപഞ്ചത്തോട് കാണിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തുനിയാത്തതിനാലാണ് ഇന്നും നാം നിലനില്‍ക്കുന്നത്. ഒരു തുണ്ട് പ്ലാസ്റ്റിക് മണ്ണിലേക്ക് വലിച്ചെറിയുമ്പോഴോ, ഒരു തുള്ളി കീടനാശിനി മണ്ണില്‍ ഒഴിക്കുമ്പോഴോ ഒരുപിടി മണ്ണ് ഒലിച്ചു പോകുമ്പോഴോ, ഒരു കോടി ജീവനാണ് ഇല്ലാതാകുന്നതെന്ന തിരിച്ചറിവില്‍ വേണം നാം ജീവിക്കേണ്ടത്. വ്യക്തി, സമൂഹം, ഭരണകൂടം എന്നിങ്ങനെയുള്ള വേര്‍തിരിവ് അതിലുണ്ടാകരുത്. ഓരോ വിഭാഗവും അവരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുമ്പോള്‍ ഭൂമിയുടെ നിലനില്‍പ്പ് തന്നെ അപകടകരമായ അവസ്ഥയിലേക്ക് ചെന്നെത്തുന്നു. പ്രപഞ്ചത്തില്‍ ഭൂമി, ജലം, വായു എന്നീ മൂന്ന് മണ്ഡലങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇതില്‍ ഒന്നിന്റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടിയാല്‍ പ്രകൃതിക്ക് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും. അതിനാല്‍ അനുദിനം നാശത്തിലേക്ക് നീങ്ങുന്ന ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്.
അതിനാല്‍തന്നെ എല്ലാ രാജ്യങ്ങളുടെയും ഭരണഘടനയിലും ഉടമ്പടികളിലും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് കാര്യമായി വിശദീകരിക്കുന്നുണ്ട്. മണ്ണും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം അതില്‍ വ്യക്തമാണ്. ആധുനിക ലോകത്ത് പരിഷ്‌കാരത്തിന്റെയും വികസനത്തിന്റെയും വഴിയില്‍ പ്രകൃതി സംരക്ഷണമെന്നത് ഒരു മിത്തായി മാറി. കുഴിച്ചും മണ്ണെടുത്തും ഇഷ്ടിക ചുട്ടും മാലിന്യം നിക്ഷേപിച്ചും രൂപാന്തരം വരുത്തിയും പാറപൊട്ടിച്ചും രാസമാലിന്യം തളിച്ചും കുന്നിടിച്ചും സ്‌ഫോടനങ്ങള്‍ നടത്തിയും ലോകമെമ്പാടും ഭൂമി നേരിടുന്ന ഇത്തരം നാശങ്ങള്‍ ചെറുക്കുവാനുള്ള സമയമായി. ഭൂമിയോളം ഭൂമി ക്ഷമിച്ചു. തിരിച്ചടിച്ചു തുടങ്ങിയതിന്‍റെ ലക്ഷണങ്ങള്‍ ഭൂമി കുലുക്കമായും സുനാമിയായും കൊടുങ്കാറ്റായും കടല്‍ക്ഷോഭമായും വരള്‍ച്ചയായും, പേമാരിയായുമൊക്കെ പലയിടങ്ങളിലും കണ്ടു തുടങ്ങി. ഈ സാഹചര്യത്തിലാണ് നാം ഇന്ന് ലോകമണ്ണ് ദിനമായി ആചരിക്കപ്പെടുന്നത്.
ഭൂമിയെ ഈ നാശത്തില്‍ നിന്നും കരകയറ്റുവാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയെന്നതാണ് ദിനാചരണത്തിലൂടെ ഐക്യരാഷ്ട്ര സംഘടന ലക്ഷ്യമിടുന്നത്. സര്‍വ്വനാശം നേരിടുന്ന ഈ കാലഘട്ടത്തില്‍ ഭൂമി ദിനം ആചരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഒരു ദിവസത്തെ ആചരണം കൊണ്ട് എല്ലാം നേരെയാക്കാനാകില്ലെങ്കിലും നമ്മുടെ ഭൂമി നേരിടുന്ന ദുരന്തങ്ങളെക്കുറിച്ച് ഓര്‍ക്കുവാനും ഭൂമിയില്ലെങ്കില്‍ മനുഷ്യന്‍റെ ഇടം നഷ്ടപ്പടും എന്ന ചിന്ത വളര്‍ത്തുവാനും ഭൂമിയെ രക്ഷിക്കുവാനുള്ള നടപടി ആരംഭിക്കാനും കഴിഞ്ഞാല്‍ ഭൂമി ദിനം ആചരിക്കുന്നതിന് അര്‍ത്ഥമുണ്ടാകും.

No comments:
Post a Comment