- ഒക്ടോബർ 1 - ലോകവൃദ്ധദിനം
- ഒക്ടോബർ 1 - ലോക സംഗീത ദിനം
- ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം
Tuesday, September 30, 2014
ഒക്ടോബർ 1---ലോക വയോജനദിനം
![]() |
ഒക്ടോബർ 1 |
അച്ഛനമ്മമാരെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാന്‍ നിയമം (2007) കൊണ്ടുവന്ന നാടാണ് നമ്മുടേത്. എന്നിട്ടും, മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല.
പ്രായമായ മാതാപിതാക്കളെ വഴിയോരങ്ങളില്‍ തള്ളാന്‍ മടിക്കാത്ത, അവര്‍ക്കായി നാടുനീളെ വൃദ്ധസദനങ്ങള്‍ നിര്‍മിക്കുന്ന മലയാളിയുടെ കാപട്യത്തിനുനേരേ പിടിക്കുന്ന കണ്ണാടിയാകണം വയോജനദിനാചരണങ്ങള്‍. നിര്‍ഭാഗ്യവശാല്‍, പ്രസംഗങ്ങളിലും സെമിനാറുകളിലുമായി നമ്മുടെ വയോജനദിനം ഒതുങ്ങിപ്പോകുന്നു.
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്താകമാനം 60 വയസ്സിനുമേല്‍ പ്രായമുള്ള ഏകദേശം 60 കോടി ആളുകളാണുള്ളത്. 2025-ല്‍ ഇത് ഇരട്ടിയാകും. 2050-ല്‍ ലോകത്താകെ 200 കോടി വയോജനങ്ങളുണ്ടാകും. വികസ്വര രാജ്യങ്ങളായിരിക്കും എണ്ണത്തില്‍ മുമ്പില്‍ എന്നും കണക്കുകള്‍ പറയുന്നു. വരും കാലങ്ങളില്‍ വയോജനസംരക്ഷണത്തിന് നല്‍കേണ്ട പ്രാധാന്യം എത്രത്തോളമെന്ന് ഈ കണക്കുകളില്‍നിന്ന് മനസ്സിലാക്കാം.
ഈ സാഹചര്യത്തില്‍ പ്രായമായവര്‍ക്ക് സുപ്രധാനമായ ഒട്ടേറെ കടമകള്‍ സമൂഹത്തില്‍ നിര്‍വഹിക്കാനുണ്ട്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, ആര്‍ജിതാനുഭവങ്ങളും അറിവും വരുംതലമുറയ്ക്ക് കൈമാറല്‍ തുടങ്ങിയവ ഇതില്‍പ്പെടും. ബാല്യത്തിലേക്കുള്ള തിരിച്ചുപോക്കാണ് യഥാര്‍ഥത്തില്‍ വാര്‍ധക്യം. പിടിവാശികളേറെയുള്ള ഈ മടക്കയാത്രയില്‍ കരുതലും സാന്ത്വനവും പരിഗണനയുമെല്ലാമാണ് അവര്‍ ആഗ്രഹിക്കുന്നത്. ആഘോഷങ്ങള്‍ക്കുമപ്പുറം സ്‌നേഹപൂര്‍ണമായ ഒരു തലോടല്‍, ഒരു പുഞ്ചിരി, വാത്സല്യം കിനിയുന്ന ഒരു അന്വേഷണം ഇന്ന് അവര്‍ക്ക് നല്‍കിയോ എന്ന് ഓരോ ദിവസവും നാം ചിന്തിക്കണം.
ആഘോഷങ്ങള്‍ക്കൊടുവില്‍ മറവിയിലേക്ക് തള്ളിയിടാനുള്ളതാകരുത് വയോജനങ്ങള്‍. കടന്നുപോകുന്ന ഓരോ നിമിഷവും വാര്‍ധക്യത്തിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണെന്ന ബോധ്യം മനസ്സിലുറപ്പിച്ചാല്‍, കൊഴിഞ്ഞുവീണ പഴുത്തിലകളെ നോക്കി ചിരിക്കുന്ന പച്ചിലകളാകാന്‍ നമുക്കാവില്ല.
october 1
ഒക്ടോബർ ഒന്ന്
ഒക്ടോബർ 1
- 1869 - ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാർഡുകൾ പുറത്തിറക്കി.
- 1880 - തോമസ് ആൽവ എഡിസൺ ലോകത്തിലെ ആദ്യത്തെ വൈദ്യുത വിളക്കു നിർമ്മാണശാല സ്ഥാപിച്ചു.
- 1891 - സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥാപിതമായി.
- 1908 - ഫോർഡ് കമ്പനി അതിന്റെ പ്രശസ്തമായ മോഡൽ -ടി കാർ പുറത്തിറക്കി.
- 1928 - സോവിയറ്റ് യൂണിയൻ ആദ്യത്തെ പഞ്ചവൽസര പദ്ധതി ആരംഭിച്ചു.
- 1949 മാവോ സേതൂങ്ങ് ചൈനയെ ജനകീയ റിപബ്ലിക്കായി പ്രഖ്യാപിച്ചു.
- 1958 - നാസ സ്ഥാപിതമായി.
- 1961 - കിഴക്കൻ, പടിഞ്ഞാറൻ കാമറൂണുകൾ ഒന്നിച്ചു ചേർന്ന് റിപ്പബ്ലിക്ക് ഓഫ് കാമറൂൺ സ്ഥാപിതമായി
- 1964 - ജപ്പാനിൽ ടോക്യോക്കും ഒസാകയ്ക്കുമിടയിൽ ഷിൻകാൻസെൻ എന്ന അതിവേഗ റെയിൽ സർവീസ് ആരംഭിച്ചു.
- 1969 - കോൺകോർഡ് എന്ന ശബ്ദാതിവേഗ വിമാനം ആദ്യമായി ശബ്ദവേഗം ഭേദിച്ചു.
- 1971 - അമേരിക്കയിലെ ഒർലാൻഡോയിൽ ഡിസ്നി വേൾഡ് പ്രവർത്തനമാരംഭിച്ചു
- 1975 -
മുഹമ്മദ്
അലി ജോ ഫ്രേസിയറെ മനിലയിൽ
വെച്ച് ബോക്‌സിങ്ങ് മൽസരത്തിൽ
തോല്പ്പിച്ചു
ജനനം
- 1924. ജിമ്മി കാർട്ടർ - (മുൻ അമേരിക്കൻ പ്രസിഡന്റ്)
- 1930. സർ റിച്ചാർഡ് ഹാരിസ് - ( നടൻ)
- 1932. ആൽബർട്ട് കോളിൻസ് - (സംഗീതജ്ഞൻ)
- 1935. ജൂലി ആൻഡ്രൂസ് - (നടി)
- 1904 - എ കെ ഗോപാലൻ - ( രാഷ്ട്രീയ നേതാവ് )
- 1986 - സയക - (ജപ്പാനീസ് പാട്ടുകാരൻ)
- 1987- ലിയോണൽ
ഐൻസ്വർത്ത് ( ഇംഗ്ലീഷ്
കാൽപ്പന്തു കളിക്കാരൻ )
മരണം
- 1404 - പോപ്പ് ബോണിഫേസ് IX
- 1708 - ജോൺ ബ്ലോ - (കമ്പോസർ)
- 1986 - ഇ.ബി.വൈറ്റ് - (എഴുത്തുകാരൻ)
- 1986 - സയക -
(ജപ്പാനീസ്
പാട്ടുകാരൻ
Monday, September 29, 2014
കായികമേള
കായികമേള
വെള്ളച്ചാൽ :28 / 09 / 2014 നു ഉദിനൂർ സ്കൂളിൽ വെച്ച് നടന്ന നീലേശ്വരം ബ്ലോക്ക് തലത്തിലുള്ള കായികമേളയിൽ എം ആർ എസ്സിലെ കുട്ടികൾക്ക് തിളക്കമാർന്ന വിജയം .വിജയികൾക്ക് സ്കൂളിൽ അനുമോദനം നല്കി .സുധീഷ് , സച്ചിൻ. സി കെ, ശരത് സി കെ ,ജിഷ്ണുരാജ് ,ജിഷ്ണു എച്ച് ,നിധിൻ . ആർ, രോഹിത് കെ എന്നിവരാണ് ഈ വിജയത്തിനു പിന്നിൽ. സ്കൂളിലെ കായികാധ്യപികയായ സുകുമാരി ടീച്ചെർക്ക് പ്രത്യേക അഭിനന്ദനങ്ങൾ
Sunday, September 28, 2014
ഓണാഘോഷം
ഓണാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച കലാരൂപം വളരെ ശ്രദ്ധേയമായിരുന്നു . ഒന്ന് ശ്രദ്ധിക്കൂ.
Saturday, September 27, 2014
ഓണം ത്രിദിന ക്യാമ്പ്
ഓണം ത്രിദിന ക്യാമ്പ്
വെള്ളച്ചാൽ റസിഡെൻഷ്യൽ സ്കൂളിലെ പ്രത്യേക സാഹചര്യത്തിൽ s p c യുടെ ഓണം ത്രിദിന ക്യാമ്പ് സെപ്റ്റംബെർ 20,21,22 തീയതികളിലായി സ്കൂളിൽ നടന്നു. 20 നു രാവിലെ 10 മണിക്ക് പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി രമണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി വിവിധങ്ങളായ ക്ലാസ്സുകളും പരിശീലനങ്ങളും ഉണ്ടായിരുന്നു. പെരിങ്ങോം സി ആർ പി എഫ് സന്ദർശനം ശ്രദ്ധേയമായി .Wednesday, September 24, 2014
കായികവാർത്ത
ജി എച്ച് എസ് എസ് കുട്ടമത്ത് വെച്ച് നടന്ന സബ്ബ് ജില്ല ഗെയിംസിൽ ജൂനിയർ ബോയ്സ് -ഖോ-ഖോ ഒന്നാം സ്ഥാനം, ബോൾ ബാഡ്മിന്റണ്‍ ഒന്നാം സ്ഥാനം എന്നിവ വെള്ളച്ചാൽ റസിഡെൻഷ്യൽ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി .
അഭിനന്ദനങ്ങള്‍
മംഗള്‍യാന്‍ ചൊവ്വാദൗത്യവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍
'MANGALYAN'

ഇന്ത്യയുടെ ആദ്യ ഗോളാന്തരദൗത്യം വിജയിച്ചു.
മംഗള്‍യാന്‍ പേടകം ബുധനാഴ്ച രാവിലെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി.
22 കോടി കിലോമീറ്റര്‍ അകലെ ചൊവ്വായ്ക്കരികില്‍നിന്ന് പേടകം
'മംഗളസൂചകമായി' സന്ദേശമയച്ചു. 'ഇന്ത്യ വിജയകരമായി ചൊവ്വയിലെത്തിയിരിക്കുന്നു', ബാംഗ്ലൂരില്‍
മംഗള്‍യാന്റെ പഥപ്രവേശനവേളയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര
മോദി പ്രഖ്യാപിച്ചു. ഈ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച
ശാസ്ത്രജ്ഞരെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇതോടെ, പ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും,
ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും
ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യ. ചൊവ്വയില്‍ വിജയകരമായി എത്തുന്ന
നാലാമത്തെ ശക്തിയായി ഇന്ത്യ ഈ വിജയത്തോടെ മാറി
.
Friday, September 5, 2014
Subscribe to:
Posts (Atom)