Thursday, November 13, 2014

ദേശീയ വിദ്യാഭ്യാസ ദിനം


നവംബർ 11 ഇന്ത്യ ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്.മൗലാനാ അബുല്‍ കലാം ആസാദ് (1888-1958)

അബുല്‍ കലാം മുഹ്യുദ്ദീന്‍ അഹ്മദ് എന്ന അബുല്‍കലാം ആസാദ് 1888 നവംബര്‍ 11ന് ജനിച്ചു. പേരിലെ ആസാദ് എന്ന വാക്കിന്റെ   അര്‍ഥം സ്വതന്ത്രന്‍ എന്നാണ്. അത് അദ്ദേഹം തൂലികാനാമമായി സ്വീകരിച്ചതാണ്. സ്വത്രന്ത ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ മൗലാന ആസാദ് പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ബംഗാള്‍ വിഭജനത്തിനെതിരെ പ്രവര്‍ത്തിച്ച് ദേശീയ പ്രസ്ഥാനത്തിലേക്ക് പ്രവേശിച്ചു. 1916ല്‍ ആസാദിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ബംഗാളില്‍നിന്ന് നാടുകടത്തി. 1920ല്‍ ജനുവരിയില്‍ ഗാന്ധിജിയുമായി ചേര്‍ന്ന് നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കാളിയായി. 1921ല്‍ ജയിലിലായി. 1923ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ അധ്യക്ഷനായി. 1945വരെ പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. 1944ല്‍ ഭാര്യയുടെ മൃതദേഹം കാണാന്‍പോലും ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചില്ല.
ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി ജീവിതത്തിലുടനീളം പ്രചാരണം നടത്തിയ വ്യക്തിയായ ആസാദിനെ ‘ഒരു യുവാവിന്‍െറ ചുമലില്‍ വൃദ്ധന്‍െറ തല’ എന്നാണ് പണ്ഡിതര്‍ പ്രശംസിച്ചത്. സ്വാത്രന്ത്യാനന്തര ഇന്ത്യയിലെ നെഹ്റു മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നീ വകുപ്പുകളുടെ മന്ത്രി.  ‘ഇന്ത്യ വിന്‍സ് ഫ്രീഡം’ അദ്ദേഹത്തിന്റെ  ആത്മകഥയാണ്. 1921ല്‍ ‘അല്‍ ഹിലാല്‍’  എന്ന ഉര്‍ദു വാരിക കല്‍ക്കത്തയില്‍ ആരംഭിച്ചു.  1940-46 കാലത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയിരുന്നു. 1958 ഫെബ്രുവരി 22ന് നിര്യാതനായി.

 


No comments:

Post a Comment