നവംബർ 14 ശിശുദിനം
നെഹ്റു സ്മരണയില്‍ ഇന്ന് ശിശുദിനം
കുട്ടികളുടെ സ്വന്തം ചാച്ചാ നെഹ്റുവിന്റെ പിറന്നാളാണിന്ന്. ജവഹര്‍ലാല്‍
നെഹ്റുവിന്റെ 125 -)0 ജന്മദിനം. കുട്ടികളോടുള്ള നെഹ്റുവിന്റെ പ്രത്യേക ഇഷ്ടം
കാരണമാണ് ഇന്നേ ദിവസം ശിശുദിനമായി ആഘോഷിക്കുന്നത്. ലോകമെങ്ങും നവംബര്‍
20ആണ് ശിശുദിനം. എന്നാല്‍ ഇന്ത്യയില്‍ അത് നവംബര്‍ 14 ആണ് .
കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നെഹ്റുവിന്റെ ജന്മദിനം തന്നെയാണ്
ശിശുദിനത്തിന് യോജിച്ചതെന്ന് രാജ്യം തീരുമാനിച്ചു. കുട്ടികളുടെ സ്നേഹം
തിരിച്ചും ലഭിച്ചിരുന്ന നെഹ്റുവിന് അങ്ങനെയാണ് ചാച്ചാജിയെന്ന പേര്
വീണത്.കുട്ടികൾ കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രിയം റോസാപ്പൂവിനോട്.
1889ല്‍ അലഹബാദില്‍ ജനനം, മോട്ടിലാല്‍ നെഹ്റുവിന്റെയും സ്വരൂപ്
റാണിയുടെയും മകനായി. വിദേശത്തെ വിദ്യാഭ്യാസത്തിന് ശേഷം 1912ല്‍
ഇന്ത്യയില്‍ തിരിച്ചെത്തിയ നെഹ്റു സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി.
ഗാന്ധിജിയുടെ ഉറ്റ അനുയായിയായ നെഹ്റു പെട്ടെന്ന് ദേശീയ രാഷ്ട്രീയത്തില്‍
നിര്‍ണായക സാന്നിധ്യമായി വളര്‍ന്നു.
സ്വാതന്ത്ര്യ ശേഷം ആദ്യ പ്രധാനമന്ത്രിയായി നെഹ്റുവിനെ തെരഞ്ഞെടുക്കാന്‍
അധികം ആലോചന വേണ്ടി വന്നില്ല. 1964 മെയ് 27ന് മരിക്കും വരെ നീണ്ട 17
വര്‍ഷം പ്രധാനമന്ത്രിക്കസേരയില്‍. വികസന-വിദ്യാഭ്യാസ-ക്ഷേമ പദ്ധതികള്‍
ആവിഷ്കരിച്ച് നടപ്പിലാക്കിയ നെഹ്റു ആധുനിക ഇന്ത്യയുടെ ശില്‍പിയെന്ന്
വാഴ്ത്തപ്പെട്ടു. 1955ല്‍ ഭാരതരത്നക്ക് അര്‍ഹനായി. മികച്ചൊരു
ഗ്രന്ഥകാരനായിരുന്ന നെഹ്റുവിന്റെ ഡിസ്കവറി ഓഫ് ഇന്ത്യ, ഗ്ലിംപ്സസ് ഓഫ്
വേള്‍ഡ് ഹിസ്റ്ററി, ടുവേര്‍ഡ്സ് ഫ്രീഡം, ലെറ്റേര്‍സ് ഫ്രം എ ഫാദര്‍ ടു എ
ഡോട്ടര്‍ തുടങ്ങിയ കൃതികള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു.
No comments:
Post a Comment