Tuesday, January 13, 2015

ജനുവരി 9--- ഒ ചന്തുമേനോൻ ജന്മദിനം

ജനുവരി 9--- ഒ  ചന്തുമേനോൻ   ജന്മദിനം


 മലയാളത്തിലെ ആദ്യത്തെ ലക്ഷണ‌യുക്തമായ നോവൽ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കർത്താവാണ് ഒയ്യാരത്ത് ചന്തുമേനോൻ‍. ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. ചന്തുമേനോൻ ശാരദയുടെ ഒന്നാംഭാഗമേ എഴുതാൻ സാധിച്ചുള്ളൂ.

ജനനം : 1847 ജനുവരി 9

മരണം : 1899 സെപ്തംബര്‍ 7

മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവല്‍ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കര്‍ത്താവാണ് ഒയ്യാരത്ത് ചന്തുമേനോന്‍ എന്ന ഒ.ചന്തുമേനോന്‍. 1847 ജനുവരി 9-ന് തലശ്ശേരിയില്‍ ജനിച്ചു. തിരുവങ്ങാട്ടു കോരന്‍ ഗുരുക്കളുടെ കീഴില്‍ പ്രാഥമിക വിദ്യാഭ്യാസവും, കുഞ്ഞമ്പുനമ്പ്യാരുടെ കീഴില്‍ സംസ്‌കൃതപഠനവും, തലശ്ശേരി പാഴ്‌സിസ്‌കൂളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. പതിനാറാം വയസില്‍ 'അണ്‍കവനന്റ് സിവില്‍ സര്‍വ്വീസ്' പരീക്ഷ ജയിച്ചു. 1864-ല്‍ സ്മാള്‍കാസ് കോടതിയില്‍ ഗുമസ്തനായി. ജഡ്ജി എന്ന നിലയില്‍ സര്‍വീസില്‍നിന്നു വിരമിച്ചു. ഔദ്യോഗിക ജീവിതകാലത്തു മലബാര്‍ കളക്ടറായിരുന്ന ലോഗനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.


ചന്തുമേനോന്റെ പ്രഥമ കൃതിയായ ഇന്ദുലേഖയും അപൂര്‍ണകൃതിയായ ശാരദയും മലയാളത്തിലെ മികച്ച നോവലുകളായി ഇന്നും പരിഗണിക്കപ്പെടുന്നു. സമകാലിക സാമൂഹികജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ആ നോവലുകള്‍ ചന്തുമേനോന്റെ വീക്ഷണഗതിയുടെയും സര്‍ഗശക്തിയുടെയും നിദര്‍ശനങ്ങളാണ്. ദേശീയ നവോത്ഥാനവാദിയായിരുന്ന അദ്ദേഹം കേരളത്തിലെ നായര്‍-നമ്പൂതിരി സമുദായങ്ങളില്‍ നിലവിലിരുന്ന യാഥാസ്ഥിതികത്വം, അനാചാരങ്ങള്‍, ദുഷ്പ്രവണതകള്‍ തുടങ്ങിയവയെ ഈ നോവലുകളിലൂടെ നിശിതമായി വിമര്‍ശിച്ചു. മിഴിവുറ്റ കഥാപാത്രങ്ങളുടെ അവതരണവും അനുസ്യൂതമായ ഭാവവികാസവും ഈ നോവലുകളെ അവിസ്മരണീയങ്ങളാക്കുന്നു. മലബാര്‍ കളക്ടറായിരുന്ന ഡ്യൂമെര്‍ഗ് ഇന്ദുലേഖ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. 1899 സെപ്തംബര്‍ 7-ന് അദ്ദേഹം അന്തരിച്ചു.

No comments:

Post a Comment