Tuesday, January 13, 2015

ജി.എസ്.എല്‍.വി. ദൗത്യം- വിജയകരം.

ജി.എസ്.എല്‍.വി. ദൗത്യം- വിജയകരം.

ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ദൗത്യത്തിന്റെ ആദ്യ പരീക്ഷണത്തിന് അടിത്ത റയിട്ടു കൊണ്ട്  ജി.എസ്.എൽ. വിയുടെ പരിഷ്കരിച്ച പതിപ്പായ 'മാർക്ക് 3" യും ക്രൂ മോഡ്യൂൾ പേടകവും ഐ. എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ചു. രാവിലെ 9.30ന് ശ്രീഹരിക്കോട്ട യിലെ സതീഷ് ധവാൻ ബഹിരാ കാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. മൂന്ന് ബഹിരാകാശ യാത്രികർക്ക് സ‌ഞ്ചരിക്കാവുന്ന മാതൃകാ പേടകമായ ക്രൂ മോഡ്യൂൾ ഇരുപത് മിനിട്ടുകൊണ്ട്  ആൻഡമാനിലെ ഇന്ദിരാ പോയിന്റിൽ നിന്ന് 180 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ പതിച്ചു. അവിടെ നിന്ന്  തീരദേശ സംരക്ഷണ സേനയുടെ കപ്പലായ 'ഐ.സി.ജി.എസ് സമുദ്രപാഹിരേധാർ" ക്രൂ മോഡ്യൂൾ വീണ്ടെടുത്ത് കരയ്ക്ക് എത്തിച്ചു. രണ്ടരമീറ്റർ ഉയരവും  മൂന്നര മീറ്റർ വ്യാസവും കപ്പിന്റെ ആകൃതിയുമാണ് ക്രൂ മോഡ്യൂളിനുള്ളത്. മൂന്ന് ടൺ ഭാരമുണ്ട്.  റോക്കറ്റ് 126 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ക്രൂ മോഡ്യൂൾ വിജയകരമായി വേർപെട്ടു. തുടർന്ന് ത്രസ്റ്ററുകൾ എന്നറിയപ്പെടുന്ന ചെറു റോക്കറ്റുകൾ ഉപയോഗിച്ച് പേടകത്തെ അന്തരീക്ഷത്തിൽ നിലനിർത്തിയ ശേഷം ക്രൂ മോഡ്യൂളിലെ   വാർത്താ വിനിമയ സംവിധാനങ്ങ ൾ പ്രവർത്തനക്ഷമമാണെന്ന് ഉറ പ്പു വരുത്തി. ശേഷം ക്രൂ മോഡ്യൂളി നെ റോക്കറ്റിൽ നിന്ന് സെക്കൻ ഡിൽ ഏഴ്  മീറ്റർ വേഗത്തിൽ താഴോട്ട് കൊണ്ടുവന്ന് കടലിൽ വീഴ്‌ത്തി. ഇതിനായി നാലു സെറ്റ് പാരച്യൂട്ടുകളാണ് ഉപയോഗപ്പെടുത്തി യത്. ഐ.എസ്. ആർ.ഒ യുടെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് ജി. എസ്.എൽ.വി മാർക്ക് 3. നാല് ടൺ ഭാരമുള്ള ഉപഗ്രഹം ബഹിരാകാ ശത്ത് എത്തിക്കാൻ ശേഷിയുണ്ട് ഇതിന്.



No comments:

Post a Comment