Friday, October 3, 2014

  • ഒക്ടോബർ 3 - ലോകപ്രകൃതി ദിനം
  • ഒക്ടോബർ 3 - ലോകആവാസ ദിനം

Thursday, October 2, 2014

ഗാന്ധി ജയന്തി ദിനാചരണം

                                  ഗാന്ധി ജയന്തി  ദിനാചരണം 


വെള്ളച്ചാൽ   മാതൃകാ സഹവാസ  വിദ്യാലയത്തിൽ  ഗാന്ധി ജയന്തി    ദിനം   ആചരിച്ചു. ഒരു  മാസം  നീണ്ടു നില്ക്കുന്ന     പരിപാടികളാണ്    നടപ്പിലാക്കാൻ  വിചാരിക്കുന്നത് .പതാക ഉയർത്തലോടുകൂടി  കാര്യ  പരിപാടികൾ ആരംഭിച്ചു . ഹെഡ്മാസ്റ്ററും , നാരായണൻ  മാഷും  രാജി  ടീച്ചറും  കുട്ടികളോട്  ഗാന്ധിജിയെ ക്കുറിച്ചും  ഗാന്ധിജിയുടെ  അഹിംസയിൽ   നിന്നുകൊണ്ടുള്ള    പോരാ ട്ടത്തെക്കുറിച്ചും   സംസാരിച്ചു. തുടർന്ന്  ഗാന്ധി  പ്രശ്നോത്തരി , ശുചീകരണ  പ്രവർത്തനങ്ങൾ , ഗാന്ധി  സിനിമാ  പ്രദർശനം  ഇവ  ഉണ്ടായിരുന്നു.ശുചീകരണ  പ്രതിജ്ഞ  നാരായണൻ  മാഷ്‌  കുട്ടികൾക്ക്  ചൊല്ലിക്കൊടുത്തു .





Tuesday, September 30, 2014

ഒക്ടോബർ 1

                    

ഒക്ടോബർ 1---ലോക വയോജനദിനം


ഒക്ടോബർ 1
ഒരു മനുഷ്യായുസ് മുഴുവന്‍ നമുക്കായി ചെലവഴിച്ച ഒരുപറ്റം ജീവിതങ്ങളെ ഓര്‍മപ്പെടുത്താന്‍ ഒരുദിനം കൂടി; ഇന്ന് ലോക വയോജന ദിനം. 'നമ്മുടെ നാളെ-വയോധികര്‍ പറയുന്നത്' എന്നതാണ് ഇക്കൊല്ലത്തെ വിഷയം. മുതിര്‍ന്ന പൗരന്‍മാരുടെ അധ്വാനങ്ങളിലേക്ക് യുവതയുടെ ശ്രദ്ധ ക്ഷണിക്കുന്നവയാണ് ഈ വാചകങ്ങള്‍.
അച്ഛനമ്മമാരെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാന്‍ നിയമം (2007) കൊണ്ടുവന്ന നാടാണ് നമ്മുടേത്. എന്നിട്ടും, മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല.

പ്രായമായ മാതാപിതാക്കളെ വഴിയോരങ്ങളില്‍ തള്ളാന്‍ മടിക്കാത്ത, അവര്‍ക്കായി നാടുനീളെ വൃദ്ധസദനങ്ങള്‍ നിര്‍മിക്കുന്ന മലയാളിയുടെ കാപട്യത്തിനുനേരേ പിടിക്കുന്ന കണ്ണാടിയാകണം വയോജനദിനാചരണങ്ങള്‍. നിര്‍ഭാഗ്യവശാല്‍, പ്രസംഗങ്ങളിലും സെമിനാറുകളിലുമായി നമ്മുടെ വയോജനദിനം ഒതുങ്ങിപ്പോകുന്നു.

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്താകമാനം 60 വയസ്സിനുമേല്‍ പ്രായമുള്ള ഏകദേശം 60 കോടി ആളുകളാണുള്ളത്. 2025-ല്‍ ഇത് ഇരട്ടിയാകും. 2050-ല്‍ ലോകത്താകെ 200 കോടി വയോജനങ്ങളുണ്ടാകും. വികസ്വര രാജ്യങ്ങളായിരിക്കും എണ്ണത്തില്‍ മുമ്പില്‍ എന്നും കണക്കുകള്‍ പറയുന്നു. വരും കാലങ്ങളില്‍ വയോജനസംരക്ഷണത്തിന് നല്‍കേണ്ട പ്രാധാന്യം എത്രത്തോളമെന്ന് ഈ കണക്കുകളില്‍നിന്ന് മനസ്സിലാക്കാം.

ഈ സാഹചര്യത്തില്‍ പ്രായമായവര്‍ക്ക് സുപ്രധാനമായ ഒട്ടേറെ കടമകള്‍ സമൂഹത്തില്‍ നിര്‍വഹിക്കാനുണ്ട്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, ആര്‍ജിതാനുഭവങ്ങളും അറിവും വരുംതലമുറയ്ക്ക് കൈമാറല്‍ തുടങ്ങിയവ ഇതില്‍പ്പെടും. ബാല്യത്തിലേക്കുള്ള തിരിച്ചുപോക്കാണ് യഥാര്‍ഥത്തില്‍ വാര്‍ധക്യം. പിടിവാശികളേറെയുള്ള ഈ മടക്കയാത്രയില്‍ കരുതലും സാന്ത്വനവും പരിഗണനയുമെല്ലാമാണ് അവര്‍ ആഗ്രഹിക്കുന്നത്. ആഘോഷങ്ങള്‍ക്കുമപ്പുറം സ്‌നേഹപൂര്‍ണമായ ഒരു തലോടല്‍, ഒരു പുഞ്ചിരി, വാത്സല്യം കിനിയുന്ന ഒരു അന്വേഷണം ഇന്ന് അവര്‍ക്ക് നല്‍കിയോ എന്ന് ഓരോ ദിവസവും നാം ചിന്തിക്കണം.

ആഘോഷങ്ങള്‍ക്കൊടുവില്‍ മറവിയിലേക്ക് തള്ളിയിടാനുള്ളതാകരുത് വയോജനങ്ങള്‍. കടന്നുപോകുന്ന ഓരോ നിമിഷവും വാര്‍ധക്യത്തിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണെന്ന ബോധ്യം മനസ്സിലുറപ്പിച്ചാല്‍, കൊഴിഞ്ഞുവീണ പഴുത്തിലകളെ നോക്കി ചിരിക്കുന്ന പച്ചിലകളാകാന്‍ നമുക്കാവില്ല.

october 1

                            ഒക്ടോബർ  ഒന്ന്

ഒക്ടോബർ 1


  • 1869 - ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാർഡുകൾ പുറത്തിറക്കി.
  • 1880 - തോമസ് ആൽ‌വ എഡിസൺ ലോകത്തിലെ ആദ്യത്തെ വൈദ്യുത വിളക്കു നിർമ്മാണശാല സ്ഥാപിച്ചു.
  • 1891 - സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥാപിതമായി.
  • 1908 - ഫോർഡ് കമ്പനി അതിന്റെ പ്രശസ്തമായ മോഡൽ -ടി കാർ പുറത്തിറക്കി.
  • 1928 - സോവിയറ്റ് യൂണിയൻ ആദ്യത്തെ പഞ്ചവൽസര പദ്ധതി ആരംഭിച്ചു.
  • 1949 മാവോ സേതൂങ്ങ്‌ ചൈനയെ ജനകീയ റിപബ്ലിക്കായി പ്രഖ്യാപിച്ചു.
  • 1958 - നാസ സ്ഥാപിതമായി.
  • 1960 നൈജീരിയ, സൈപ്രസ്‌ എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി
  • 1961 - കിഴക്കൻ, പടിഞ്ഞാറൻ കാമറൂണുകൾ ഒന്നിച്ചു ചേർന്ന് റിപ്പബ്ലിക്ക് ഓഫ് കാമറൂൺ സ്ഥാപിതമായി
  • 1964 - ജപ്പാനിൽ ടോക്യോക്കും ഒസാകയ്ക്കുമിടയിൽ ഷിൻ‌കാൻസെൻ എന്ന അതിവേഗ റെയിൽ സർ‌വീസ് ആരംഭിച്ചു.
  • 1969 - കോൺകോർഡ് എന്ന ശബ്ദാതിവേഗ വിമാനം ആദ്യമായി ശബ്ദവേഗം ഭേദിച്ചു.
  • 1971 - അമേരിക്കയിലെ ഒർലാൻഡോയിൽ ഡിസ്നി വേൾഡ് പ്രവർത്തനമാരംഭിച്ചു
  • 1975 - മുഹമ്മദ് അലി ജോ ഫ്രേസിയറെ മനിലയിൽ വെച്ച് ബോക്‌സിങ്ങ് മൽസരത്തിൽ തോല്പ്പിച്ചു

ജനനം

  • 1924. ജിമ്മി കാർട്ടർ - (മുൻ അമേരിക്കൻ പ്രസിഡന്റ്)
  • 1930. സർ റിച്ചാർഡ് ഹാരിസ് - ( നടൻ)
  • 1932. ആൽബർട്ട് കോളിൻസ് - (സംഗീതജ്ഞൻ)
  • 1935. ജൂലി ആൻഡ്രൂസ് - (നടി)
  • 1904 - എ കെ ഗോപാലൻ - ( രാഷ്ട്രീയ നേതാവ് )
  • 1986 - സയക - (ജപ്പാനീസ് പാട്ടുകാരൻ)
  • 1987- ലിയോണൽ ഐൻസ്വർത്ത് ( ഇംഗ്ലീഷ് കാൽപ്പന്തു കളിക്കാരൻ )

മരണം

  • 1404 - പോപ്പ് ബോണിഫേസ് IX
  • 1708 - ജോൺ ബ്ലോ - (കമ്പോസർ)
  • 1986 - ഇ.ബി.വൈറ്റ് - (എഴുത്തുകാരൻ)
  • 1986 - സയക - (ജപ്പാനീസ് പാട്ടുകാരൻ

സെപ്റ്റംമ്പര്‍ 29- ലോകഹൃദയദിനം

Monday, September 29, 2014

കായികമേള

                                കായികമേള 

വെള്ളച്ചാൽ :28 / 09 / 2014 നു ഉദിനൂർ  സ്കൂളിൽ  വെച്ച് നടന്ന നീലേശ്വരം  ബ്ലോക്ക് തലത്തിലുള്ള  കായികമേളയിൽ  എം ആർ  എസ്സിലെ  കുട്ടികൾക്ക്  തിളക്കമാർന്ന  വിജയം .വിജയികൾക്ക്  സ്കൂളിൽ  അനുമോദനം  നല്കി .സുധീഷ്‌ , സച്ചിൻ. സി കെ, ശരത് സി കെ ,ജിഷ്ണുരാജ് ,ജിഷ്ണു എച്ച് ,നിധിൻ . ആർ, രോഹിത് കെ   എന്നിവരാണ്  ഈ വിജയത്തിനു  പിന്നിൽ. സ്കൂളിലെ  കായികാധ്യപികയായ  സുകുമാരി ടീച്ചെർക്ക്  പ്രത്യേക അഭിനന്ദനങ്ങൾ 




Sunday, September 28, 2014

ഓണാഘോഷം

ഓണാഘോഷവുമായി ബന്ധപ്പെട്ട്   കുട്ടികൾ  അവതരിപ്പിച്ച  കലാരൂപം  വളരെ ശ്രദ്ധേയമായിരുന്നു . ഒന്ന് ശ്രദ്ധിക്കൂ.