Thursday, June 25, 2015

JUNE 12-അന്തർദേശീയ ബാലവേല വിരുദ്ധ ദിനം

അന്തർദേശീയ ബാലവേല വിരുദ്ധ ദിനം



കുട്ടികള്‍ സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ്. ജനസംഖ്യയിലെ ഏതാണ്ട് 23 ശതമാനവും കുട്ടികളാണ്. അവരെ വിദ്യാഭ്യാസവും ആരോഗ്യവും നല്‍കി വളര്‍ത്തുന്നതിന് പകരം ചൂഷണം ചെയ്യുകയാണ് ലോകമെങ്ങും. പടക്കപ്പുരകളിലും ഫാക്ടറി ചൂടിലും ബാല്യം കരിഞ്ഞു വാടുന്നു. ചിലപ്പോള്‍ ഒതുങ്ങിയമരുന്നു. പാടങ്ങളിലും എസ്റ്റേറ്റുകളിലും കന്നുകാലികളെപ്പോലെ അവര്‍ അടിമപ്പണി ചെയ്യുന്നു.

സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലുള്ള അഞ്ചിനും 17നും ഇടയ്ക്ക് പ്രായമുള്ള24.6 കോടിയിലേറെ കുട്ടികള്‍ കുടുംബം പോറ്റാനും സ്വയം ജീവിക്കാനും പണിയെടുക്കുന്നു, കഠിനാധ്വാനം ചെയ്യുന്നു എന്നാണ് കണക്ക്.
child labour




ലോകത്തില്‍ ആറില്‍ ഒരു കുട്ടി വീതം തൊഴിലാളിയാണ്. ബാല്യം വിടും മുമ്പെ മുതിര്‍ന്നവരെപ്പോലെ പണിയെടുത്ത് ജീവിക്കാനാണവരുടെ വിധി. ബാല വേശ്യകളായി കഴിയുന്ന പെണ്‍കുട്ടികള്‍ വേറെയുമുണ്ട്. ജീവിതം എന്തെന്ന് അറിയും മുമ്പ് സ്വന്തം ശരീരം വില്പനച്ചരക്കാക്കാനാണവരുടെ ദുര്‍വിധി.

ഇന്ത്യയില്‍ എട്ട് കോടിയിലേറെ കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നുവെന്നാണ് കണക്ക്  കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നവര്‍ പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും അപൂര്‍വമാണ്. കുട്ടിയുടെ കുടുംബപശ്ചാത്തലവും തൊഴിലിലേര്‍പ്പെടാനുണ്ടായ സാഹചര്യവും കണക്കിലെടുത്തുള്ള പുനരധിവാസംകൂടി ഉള്‍പ്പെടുത്തിയുള്ള ബാലവേല നിരോധനമാണ് ആവശ്യം.


.

No comments:

Post a Comment