Thursday, November 13, 2014

നവംബർ 14 ശിശുദിനം

നെഹ്റു സ്മരണയില്‍ ഇന്ന് ശിശുദിനം 

 

 കുട്ടികളുടെ സ്വന്തം ചാച്ചാ നെഹ്റുവിന്റെ പിറന്നാളാണിന്ന്​. ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125 -)0 ജന്മദിനം. കുട്ടികളോടുള്ള നെഹ്റുവിന്റെ പ്രത്യേക ഇഷ്ടം കാരണമാണ്​ ഇന്നേ ദിവസം ശിശുദിനമായി ആഘോഷിക്കുന്നത്​. ലോകമെങ്ങും നവംബര്‍ 20ആണ്​ ശിശുദിനം. എന്നാല്‍ ഇന്ത്യയില്‍ അത്​ നവംബര്‍ 14 ആണ് .

കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നെഹ്റുവിന്റെ ജന്മദിനം തന്നെയാണ്​ ശിശുദിനത്തിന്​ യോജിച്ചതെന്ന്​ രാജ്യം തീരുമാനിച്ചു. കുട്ടികളുടെ സ്നേഹം തിരിച്ചും ലഭിച്ചിരുന്ന നെഹ്റുവിന്​ അങ്ങനെയാണ്​ ചാച്ചാജിയെന്ന പേര്​ വീണത്​.കുട്ടികൾ കഴിഞ്ഞാൽ  പിന്നെ ഏറ്റവും പ്രിയം റോസാപ്പൂവിനോട്​. 1889ല്‍ അലഹബാദില്‍ ജനനം, മോട്ടിലാല്‍ നെഹ്റുവിന്റെയും സ്വരൂപ്​ റാണിയുടെയും മകനായി. വിദേശത്തെ വിദ്യാഭ്യാസത്തിന്​ ശേഷം 1912ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ നെഹ്റു സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി. ഗാന്ധിജിയുടെ ഉറ്റ അനുയായിയായ നെഹ്റു പെട്ടെന്ന്​ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സാന്നിധ്യമായി വളര്‍ന്നു.

സ്വാതന്ത്ര്യ ശേഷം ആദ്യ പ്രധാനമന്ത്രിയായി നെഹ്റുവിനെ തെരഞ്ഞെടുക്കാന്‍ അധികം ആലോചന വേണ്ടി വന്നില്ല. 1964 മെയ്​ 27ന്​ മരിക്കും വരെ നീണ്ട 17 വര്‍ഷം പ്രധാനമന്ത്രിക്കസേരയില്‍. വികസന-വിദ്യാഭ്യാസ-ക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ച്​ നടപ്പിലാക്കിയ നെഹ്റു ആധുനിക ഇന്ത്യയുടെ ശില്‍പിയെന്ന്​ വാ‍ഴ്ത്തപ്പെട്ടു. 1955ല്‍ ഭാരതരത്​നക്ക്‌ അര്‍ഹനായി. മികച്ചൊരു ഗ്രന്ഥകാരനായിരുന്ന നെഹ്റുവിന്റെ ഡിസ്​കവറി ഓഫ്​ ഇന്ത്യ, ഗ്ലിംപ്സസ്​ ഓഫ്​ വേള്‍ഡ്​ ഹിസ്റ്ററി, ടുവേര്‍ഡ്സ്​ ഫ്രീഡം, ലെറ്റേര്‍സ്​ ഫ്രം എ ഫാദര്‍ ടു എ ഡോട്ടര്‍ തുടങ്ങിയ കൃതികള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു.

ദേശീയ വിദ്യാഭ്യാസ ദിനം


നവംബർ 11 ഇന്ത്യ ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്.മൗലാനാ അബുല്‍ കലാം ആസാദ് (1888-1958)

അബുല്‍ കലാം മുഹ്യുദ്ദീന്‍ അഹ്മദ് എന്ന അബുല്‍കലാം ആസാദ് 1888 നവംബര്‍ 11ന് ജനിച്ചു. പേരിലെ ആസാദ് എന്ന വാക്കിന്റെ   അര്‍ഥം സ്വതന്ത്രന്‍ എന്നാണ്. അത് അദ്ദേഹം തൂലികാനാമമായി സ്വീകരിച്ചതാണ്. സ്വത്രന്ത ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ മൗലാന ആസാദ് പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ബംഗാള്‍ വിഭജനത്തിനെതിരെ പ്രവര്‍ത്തിച്ച് ദേശീയ പ്രസ്ഥാനത്തിലേക്ക് പ്രവേശിച്ചു. 1916ല്‍ ആസാദിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ബംഗാളില്‍നിന്ന് നാടുകടത്തി. 1920ല്‍ ജനുവരിയില്‍ ഗാന്ധിജിയുമായി ചേര്‍ന്ന് നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കാളിയായി. 1921ല്‍ ജയിലിലായി. 1923ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ അധ്യക്ഷനായി. 1945വരെ പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. 1944ല്‍ ഭാര്യയുടെ മൃതദേഹം കാണാന്‍പോലും ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചില്ല.
ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി ജീവിതത്തിലുടനീളം പ്രചാരണം നടത്തിയ വ്യക്തിയായ ആസാദിനെ ‘ഒരു യുവാവിന്‍െറ ചുമലില്‍ വൃദ്ധന്‍െറ തല’ എന്നാണ് പണ്ഡിതര്‍ പ്രശംസിച്ചത്. സ്വാത്രന്ത്യാനന്തര ഇന്ത്യയിലെ നെഹ്റു മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നീ വകുപ്പുകളുടെ മന്ത്രി.  ‘ഇന്ത്യ വിന്‍സ് ഫ്രീഡം’ അദ്ദേഹത്തിന്റെ  ആത്മകഥയാണ്. 1921ല്‍ ‘അല്‍ ഹിലാല്‍’  എന്ന ഉര്‍ദു വാരിക കല്‍ക്കത്തയില്‍ ആരംഭിച്ചു.  1940-46 കാലത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയിരുന്നു. 1958 ഫെബ്രുവരി 22ന് നിര്യാതനായി.

 


Thursday, November 6, 2014

BLEND - ജില്ലയിലെ മികച്ച ബ്ലോഗുകള്‍

ജില്ലാ തല പ്രഖ്യാപനവും  സെമിനാറും 


കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ വകുപ്പും ഡയറ്റ് കാസര്‍ഗോഡും ഐ.ടി സ്ക്കൂളിന്റെ സഹായത്തോടെ ജില്ലയില്‍ നടപ്പിലാക്കി വരുന്ന BLEND (Blog for Dynamic Educational Network) ന്റെ കാസറഗോഡ് ജില്ലയിലെ മികച്ച ബ്ലോഗുകളുടെ പ്രഖ്യാപനം 06.11.2014 ന്   കാസറഗോഡ് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വച്ച് നടന്നു.കാസറഗോഡ് പാര്‍ലമെന്റ് അംഗം ശ്രീ.പി.കരുണാകരന്‍ എം.പി കാസറഗോഡ് ജില്ലാബ്ലോഗ് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. കാസര്‍ഗോഡ് നിയമ സഭാംഗം ശ്രീ.എന്‍.എ.നെല്ലിക്കുന്ന് മികച്ചബ്ലോഗുകള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.GHSS ADOOR,GHSS KOTTODI,SHENI SRI SARADAMBA HSS,VARAKKAD HSS എന്നീ സ്കൂളുകള്‍ മികച്ച ബ്ലോഗുകള്‍ക്കുള്ള സമ്മാനം ഏറ്റുവാങ്ങി.

B L E N D(Blog for Dynamic Educational Network)

BLEND

ജില്ലാതല  പൂർത്തീ കരണ പ്രഖ്യാപനവും  ഐ  ടി  സെമിനാറും 



Saturday, November 1, 2014

SASTHRAMELA RESULT


STEPS UNIT TEXT

STEPS UNIT TEXT- TIME TABLE.

ശുചീകരണയജ്ഞം

ശുചീകരണയജ്ഞം 

ഗവ: മോഡൽ  രസിഡൻഷ്യൽ  സ്കൂൾ ഫോർ  ബോയ്സ്  വെള്ളച്ചാലിൽ   നവംബർ  1  കേരളപ്പിറവി  ദിനത്തിൽ  സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ  ശുചീകരണ  യജ്ഞം നടത്തി . ഈ  മാതൃകാ പരമായ  പ്രവർത്തനത്തിന്റെ  ഔപചാരികമായ  ഉദ്ഘാടനം  പിലിക്കോട്     പഞ്ചായത്ത്  വൈസ്  പ്രസിഡന്റ്   ശ്രീ  ശ്രീധരൻ  മാസ്റ്റർ   നിർവഹിച്ചു .
പി ടി എ  പ്രസിഡന്റ്  ശ്രീ  നാരായണൻ   അധ്യക്ഷത  വഹിച്ച  ചടങ്ങിൽ  സ്‌കൂൾ  ഹെഡ് മാസ്റ്റർ  ശ്രീ    എൻ  ജയപ്രകാശൻ   മാസ്റ്റർ  സ്വാഗത പ്രഭാഷണം  നടത്തി.  ജി എം ആർ  എസ്സിലെ  ദിവംഗതനായ  മുൻ  ഹെഡ് മാസ്റ്റർ  കുഞ്ഞിക്രഷ്ണൻ  മാസ്റ്ററുടെ  സ്മരണാർഥം   ആറാം ക്ളാസ്‌  വിദ്യാർഥി  നന്ദു നാരായണൻ  രൂപകല്പന  ചെയ്ത  മൊമെന്റോ  പ്രകാശനവും  ശ്രീധരൻ  മാസ്റ്റർ  നിർവഹിച്ചു .എസ് എം  സി  ചെയർമാൻ  ശ്രീ. രാജനും  , പി ടി എ  വൈസ്  പ്രസിഡന്റ്  ശ്രീ. എം സി  രാമചന്ദ്രനും          ആശംസാ പ്രസംഗം  നടത്തി.  M C R T ശ്രീ  ജനാർദ്ദനൻ  മാസ്റ്റർ   നന്ദി   പ്രകാശിപ്പിച്ചു.അധ്യാപകരും,അനദ്യാപകരും ,  പി ടി എ അംഗങ്ങളും  , നാട്ടുകാരും   ,വിദ്യാർഥികളും  ചടങ്ങിൽ   സന്നിഹിതരായിരുന്നു. അമ്പതിലേറെ  പി ടി എ  അംഗങ്ങളും ,  സ്‌കൂൾ   S P C   കുട്ടികളും  ശുചീകരണത്തിൽ  പങ്കുകൊള്ളുകയുണ്ടായി