Tuesday, January 13, 2015

ജനുവരി  12 : ദേശീയ യുവജന ദിനം

ഭാരതത്തിലെ എന്റെ ചുണക്കുട്ടികളേ, നിങ്ങള്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പിറന്നവരാണെന്ന വിശ്വാസം വേണം. നായ്ക്കുട്ടികളുടെ കുര കേട്ട് ഭയപ്പെടരുത് ഇടിത്തീവീണാല്‍ പോലും ഭയപ്പെടരുത് . എഴുന്നേല്ക്കൂ!!! പ്രവര്‍ത്തിക്കൂ .സ്വാമി വിവേകാനന്ദന്‍.
നവ ഭാരതത്തിന്‍റെ ആത്മീയാചാര്യന്‍ ,നവോത്ഥാനനായകന്‍,വിശ്വ മാനവികതയുടെ ആള്‍രൂപം  ,ഭാരതീയ സംസ്കാരം ലോകത്തെ പഠിപ്പിച്ച ആത്മീയ ഗുരു  .ഭാരതീയ യുവത്വത്തിനു ഇതിനേക്കാള്‍ വലിയൊരു പ്രതിനിധിയെ ചൂണ്ടിക്കാണിക്കാനില്ല.  സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം കൊണ്ടാടുന്നു. 1984 ലാണ് ഈ ദിവസം ദേശീയ യുവജനദിനമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സമൂഹത്തിന്റ് ഊര്ജ്ജമായ യുവാക്കളുടെ ദിനമാണിന്ന്.ലോകത്തിന്റെ തന്നെ ജീവാത്മാവാണ് യുവാക്കള്‍ . രാജ്യത്തിന്‍റെ ഭരണ തലങ്ങളിലും രാഷ്ടീയ വികസന പ്രവര്‍ത്തനങ്ങളിലും യുവാക്കളുടെ പങ്ക് അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് ഈ ദിനാചരണത്തിന്റെ പിന്നില്‍ .

ആധുനിക ഭാരതത്തിന്‍റെ മനസ്സിനെ കഴിഞ്ഞ,  ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രചോദകന്‍ ആര് എന്ന ചോദ്യത്തിന് മറ്റൊരു ഉത്തരം ഉണ്ടാവാനിടയില്ല. ഭാരതത്തില്‍ ജനിച്ച് ലോകത്തിനാകെ മാതൃകയായി നാല്പതു വയസ്സ് പോലും തികക്കാതെ ,ആ മനുഷ്യസ്നേഹി  കടന്നുപോയി. ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായ ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യമെന്ന് ആഹ്വാനം ചെയ്ത കര്‍മ യോഗി . യുവാക്കളെ മാറ്റത്തിന്റെ വാഹകരായി കണ്ടുകൊണ്ടാണ്‌ സ്വാമിജി എക്കാലവും സംസാരിച്ചത്‌ തനിക്കു ശേഷം കടന്നു വരാനിരിക്കുന്ന അനേകം തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്‍കിയിട്ടാണ് അദ്ദേഹം മടങ്ങിയത്.
വിവേകാനന്ദ സ്വാമിയുടെ തത്വങ്ങളും ആശയങ്ങളും ഇന്ത്യന്‍ യുവത്വത്തിന് പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാമിജിയുടെ ജന്മദിനം യുവജനദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ എല്ലായിടത്തും ദേശീയ യുവജനം കൊണ്ടാ‍ടുന്നുണ്ട്. സ്കൂളുകളിലും കലാലയങ്ങളിലും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു.

നാടിന്റെ സംസ്കാരവും ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കളും പരസ്പര പൂരകങ്ങളാണെന്നിരിക്കെ, ഇന്ത്യന്‍,യുവത്വത്തിന് ആവേശം പകരാന്‍ സ്വാമി വിവേകാനന്ദന്റെ  152-)0 ജയന്തി യ്ക്ക് കഴിയട്ടെ അസാന്മാര്‍ഗിക പാത തിരഞ്ഞെടുക്കുന്നവര്‍ക്കും അക്രമ വാസനകള്‍ക്ക്  പിന്നാലെ പോകുന്നവര്‍ക്കും വിവേകാനന്ദ ദർശനങ്ങൾ തിരിച്ചറിവുണ്ടാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം .. 

ജനുവരി 9--- ഒ ചന്തുമേനോൻ ജന്മദിനം

ജനുവരി 9--- ഒ  ചന്തുമേനോൻ   ജന്മദിനം


 മലയാളത്തിലെ ആദ്യത്തെ ലക്ഷണ‌യുക്തമായ നോവൽ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കർത്താവാണ് ഒയ്യാരത്ത് ചന്തുമേനോൻ‍. ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. ചന്തുമേനോൻ ശാരദയുടെ ഒന്നാംഭാഗമേ എഴുതാൻ സാധിച്ചുള്ളൂ.

ജനനം : 1847 ജനുവരി 9

മരണം : 1899 സെപ്തംബര്‍ 7

മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവല്‍ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കര്‍ത്താവാണ് ഒയ്യാരത്ത് ചന്തുമേനോന്‍ എന്ന ഒ.ചന്തുമേനോന്‍. 1847 ജനുവരി 9-ന് തലശ്ശേരിയില്‍ ജനിച്ചു. തിരുവങ്ങാട്ടു കോരന്‍ ഗുരുക്കളുടെ കീഴില്‍ പ്രാഥമിക വിദ്യാഭ്യാസവും, കുഞ്ഞമ്പുനമ്പ്യാരുടെ കീഴില്‍ സംസ്‌കൃതപഠനവും, തലശ്ശേരി പാഴ്‌സിസ്‌കൂളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. പതിനാറാം വയസില്‍ 'അണ്‍കവനന്റ് സിവില്‍ സര്‍വ്വീസ്' പരീക്ഷ ജയിച്ചു. 1864-ല്‍ സ്മാള്‍കാസ് കോടതിയില്‍ ഗുമസ്തനായി. ജഡ്ജി എന്ന നിലയില്‍ സര്‍വീസില്‍നിന്നു വിരമിച്ചു. ഔദ്യോഗിക ജീവിതകാലത്തു മലബാര്‍ കളക്ടറായിരുന്ന ലോഗനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.


ചന്തുമേനോന്റെ പ്രഥമ കൃതിയായ ഇന്ദുലേഖയും അപൂര്‍ണകൃതിയായ ശാരദയും മലയാളത്തിലെ മികച്ച നോവലുകളായി ഇന്നും പരിഗണിക്കപ്പെടുന്നു. സമകാലിക സാമൂഹികജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ആ നോവലുകള്‍ ചന്തുമേനോന്റെ വീക്ഷണഗതിയുടെയും സര്‍ഗശക്തിയുടെയും നിദര്‍ശനങ്ങളാണ്. ദേശീയ നവോത്ഥാനവാദിയായിരുന്ന അദ്ദേഹം കേരളത്തിലെ നായര്‍-നമ്പൂതിരി സമുദായങ്ങളില്‍ നിലവിലിരുന്ന യാഥാസ്ഥിതികത്വം, അനാചാരങ്ങള്‍, ദുഷ്പ്രവണതകള്‍ തുടങ്ങിയവയെ ഈ നോവലുകളിലൂടെ നിശിതമായി വിമര്‍ശിച്ചു. മിഴിവുറ്റ കഥാപാത്രങ്ങളുടെ അവതരണവും അനുസ്യൂതമായ ഭാവവികാസവും ഈ നോവലുകളെ അവിസ്മരണീയങ്ങളാക്കുന്നു. മലബാര്‍ കളക്ടറായിരുന്ന ഡ്യൂമെര്‍ഗ് ഇന്ദുലേഖ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. 1899 സെപ്തംബര്‍ 7-ന് അദ്ദേഹം അന്തരിച്ചു.
ഗാന്ധി തിരിച്ചെത്തിയതിന്റെ 100 വര്‍ഷം തികഞ്ഞതിന്റെ ഓര്‍മ പുതുക്കി നാണയങ്ങളും സ്റ്റാമ്പുകളും പുറത്തിറക്കി.മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്കു തിരിച്ചുവന്നതിന്റെ ശതാ ബ്ദിയോടനുബ ന്ധിച്ച് നാണയങ്ങളും സ്റ്റാമ്പുകളും പുറത്തിറക്കി. പ്രവാസി ഭാരതീയ ദിവസിന്റെ 13ാം സമ്മേളന വേദിയായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാണയവും സ്റ്റാമ്പുകളും പ്രകാശനം ചെയ്തത്.

HAPPY NEW YEAR


ക്രിസ്തുമസ്സ് ആശംസകള്‍.....

എല്ലാവര്‍ക്കും   ക്രിസ്തുമസ്സ് ആശംസകള്‍.....





ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം.

ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം.


“A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption on our work. He is the purpose of it. He is not an outsider on our business. He is a part of it. We are not doing him a favour by serving him. He is doing us a favor by giving us an opportunity to do so.”
                                                                                                   —Mahatma Gandhi
               
ഇന്ത്യന്‍ ഭരണ ഘടനയില്‍ തന്നെ ഉപഭോക്താവിന്റെ അവകാ ശങ്ങള്‍ പരിരക്ഷിക്കാന്‍ പാകത്തിലുള്ള നിയമങ്ങളും വകുപ്പുകളും ഉണ്ട്.ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമല്ല സേവനങ്ങള്‍ക്കും ഉപഭോക്തൃ നിയമം ബാധകമാണ്. ഗുണമേന്മയില്ലാത്തവയും പ്രവര്‍ത്തിക്കാ ത്തവയും കേടുള്ളവയും ആയ ഉപകരണങ്ങളും നിലവാരം പുല ര്‍ത്താത്ത ഉല്‍പ്പന്നങ്ങളും ഗുണമേന്മയില്ലാത്ത സേവനങ്ങളും ഉപ ഭോക്താവിനു പ്രശ്നമുണ്ടാക്കുമ്പോള്‍ സാധനങ്ങള്‍ തിരിച്ചു നല്‍കാ നോ മാറ്റിവാങ്ങാനോ സേവനങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കാ നോ വ്യവസ്ഥയുണ്ട്.
         ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാനായി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളും സെല്ലുകളും കോടതി യുടെ അധികാരമുള്ള സംസ്ഥാന തല സംവിധാനങ്ങളും നിലവി ലുണ്ട്. ഉണരൂ ഉപഭോക്താവേ ഉണരൂ എന്ന സന്ദേശവുമായാണ് ദേശീയ ഉപഭോക്തൃ ദിനം കടന്നുവരുന്നത്. നമ്മള്‍ കൊടുക്കുന്ന വിലയുടെ മൂല്യം വാങ്ങുന്ന ഉല്‍പ്പന്നത്തിനും ലഭിക്കുന്ന സേവനത്തി നും ഉണ്ടെന്ന് ഉറപ്പാക്കണം - ഈ ദിനം ഉത്ബോധിപ്പിക്കുന്നു. 

ജി.എസ്.എല്‍.വി. ദൗത്യം- വിജയകരം.

ജി.എസ്.എല്‍.വി. ദൗത്യം- വിജയകരം.

ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ദൗത്യത്തിന്റെ ആദ്യ പരീക്ഷണത്തിന് അടിത്ത റയിട്ടു കൊണ്ട്  ജി.എസ്.എൽ. വിയുടെ പരിഷ്കരിച്ച പതിപ്പായ 'മാർക്ക് 3" യും ക്രൂ മോഡ്യൂൾ പേടകവും ഐ. എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ചു. രാവിലെ 9.30ന് ശ്രീഹരിക്കോട്ട യിലെ സതീഷ് ധവാൻ ബഹിരാ കാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. മൂന്ന് ബഹിരാകാശ യാത്രികർക്ക് സ‌ഞ്ചരിക്കാവുന്ന മാതൃകാ പേടകമായ ക്രൂ മോഡ്യൂൾ ഇരുപത് മിനിട്ടുകൊണ്ട്  ആൻഡമാനിലെ ഇന്ദിരാ പോയിന്റിൽ നിന്ന് 180 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ പതിച്ചു. അവിടെ നിന്ന്  തീരദേശ സംരക്ഷണ സേനയുടെ കപ്പലായ 'ഐ.സി.ജി.എസ് സമുദ്രപാഹിരേധാർ" ക്രൂ മോഡ്യൂൾ വീണ്ടെടുത്ത് കരയ്ക്ക് എത്തിച്ചു. രണ്ടരമീറ്റർ ഉയരവും  മൂന്നര മീറ്റർ വ്യാസവും കപ്പിന്റെ ആകൃതിയുമാണ് ക്രൂ മോഡ്യൂളിനുള്ളത്. മൂന്ന് ടൺ ഭാരമുണ്ട്.  റോക്കറ്റ് 126 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ക്രൂ മോഡ്യൂൾ വിജയകരമായി വേർപെട്ടു. തുടർന്ന് ത്രസ്റ്ററുകൾ എന്നറിയപ്പെടുന്ന ചെറു റോക്കറ്റുകൾ ഉപയോഗിച്ച് പേടകത്തെ അന്തരീക്ഷത്തിൽ നിലനിർത്തിയ ശേഷം ക്രൂ മോഡ്യൂളിലെ   വാർത്താ വിനിമയ സംവിധാനങ്ങ ൾ പ്രവർത്തനക്ഷമമാണെന്ന് ഉറ പ്പു വരുത്തി. ശേഷം ക്രൂ മോഡ്യൂളി നെ റോക്കറ്റിൽ നിന്ന് സെക്കൻ ഡിൽ ഏഴ്  മീറ്റർ വേഗത്തിൽ താഴോട്ട് കൊണ്ടുവന്ന് കടലിൽ വീഴ്‌ത്തി. ഇതിനായി നാലു സെറ്റ് പാരച്യൂട്ടുകളാണ് ഉപയോഗപ്പെടുത്തി യത്. ഐ.എസ്. ആർ.ഒ യുടെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് ജി. എസ്.എൽ.വി മാർക്ക് 3. നാല് ടൺ ഭാരമുള്ള ഉപഗ്രഹം ബഹിരാകാ ശത്ത് എത്തിക്കാൻ ശേഷിയുണ്ട് ഇതിന്.