പഠന പ്രവർത്തനങ്ങൾ

                                         
 
                                                        ജൂണ്‍-19
                                                     വായനാദിനം
വായനാദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍-13 തിങ്കളാഴ്ച്ച തന്നെ കുട്ടികള്‍ ലൈബ്രറി സന്ദര്‍ശിച്ചു. 5 മുതല്‍ 10 വരെ ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ലൈബ്രറി കാര്‍ഡ് വിതരണം ചെയ്തു. കുട്ടികള്‍ 'ഞാന്‍ വായിക്കേണ്ട പുസ്തകം' തെരഞ്ഞെടുത്തു. ജൂണ്‍- 20 മുതല്‍ ഒരാഴ്ചക്കാലം കുട്ടികള്‍ക്ക് അവര്‍ വായിച്ച പുസ്തകങ്ങള്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കി. കുട്ടികള്‍ പുസ്തകങ്ങളായി (പുസ്തകച്ചട്ടകള്‍ വരച്ച് മാര്‍ച്ചട്ടകളാക്കി) സ്വയം പരിചയപ്പെടുത്തി.                                                            


                                                         ജൂൺ -18 
                         'നിങ്ങള്‍ക്കായ് ഞങ്ങളും'  പുരുഷബോധവല്‍ക്കരണക്ലാസ്സ്
സ്ത്രീ പുരുഷസമത്വം ഉറപ്പിക്കാന്‍ ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ബോധവല്‍കരണവുമായി ജില്ലാ പോലീസ് വനിതാസെല്‍ പദ്ധതിയൊരുക്കി .നിങ്ങള്‍ക്കായി ഞങ്ങളും എന്നാണ് പദ്ധതിയുടെ പേര്.സ്ത്രീ സുരക്ഷയ്ക്കായി കേരളാ പോലീസ് നിയമബോധവല്‍ക്കരണ ക്ലാസ്സും സ്വയം പ്രതിരോധപരിശീലനവും തുടങ്ങി.                                                                                                                 ജൂണ്‍-15
                        രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ്, ബോധവത്ക്കരണ ക്ലാസ്സ്
വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ SPC യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാടിലെ ലാബ് അസിസ്റ്റന്റ് ശ്രീ. അനില്‍ കുമാര്‍ രക്തദാന ബോധവല്‍ക്കരണ ക്ലാസ് നല്‍കി.  


                                                          ജൂണ്‍-14

ലോക രക്തദാനദിനം
ലോക രക്തദാനത്തോടനുബന്ധിച്ച് രക്തദാനത്തിന്റെ മഹത്വം ഉള്‍ക്കോണ്ട് കുട്ടികള്‍ പോസ്റ്ററുകള്‍ നിര്‍മ്മിച്ചുൂ. രക്തദാനദിന സന്ദേശം കൈമാറി.
ജൂണ്‍-12

ലോകബാലവേല വിരുദ്ധദിനം
English club-ന്റെ നേതൃത്വത്തില്‍ Child Labour -നെതിരായ പോസ്റ്ററുകള്‍ നിര്‍മ്മിച്ചു. ഷോര്‍ട്ട് ഫിലിമുകള്‍ കാണിച്ചു.'ഒറ്റാല്‍' സിനിമ പ്രദര്‍ശിപ്പിച്ചു.  
ജൂണ്‍-12
വ്യക്തിത്വവികസന ക്ലാസ്സ്
CREST- ന്റെ നേതൃത്വത്തില്‍ ഒമ്പതാം ക്ലാസ്സുകള്‍ക്ക് വ്യക്തിത്വവികസന ക്ലാസ്സ് രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 മണിവരെ നടത്തി.
 

ജൂണ്‍-13
രോഗനിര്‍ണയ ക്യാമ്പ്
കൊടക്കാട് PHC യിലെ ഡോക്ടര്‍ ആതിര. ആര്‍. നാഥിന്റെ മേല്‍നോട്ടത്തില്‍ കുട്ടികളെ പരിശോധിച്ചു.JHI വിജയന്‍ സര്‍, കൊടക്കാട് സബ് സെന്ററിലെ നേഴ്സുമാരായ മിനിയും നീതുവും ക്യാമ്പില്‍ പങ്കെടുത്തു. ത്വക്ക് രോഗങ്ങള്‍ പരിശോധിച്ച് മരുന്ന് നല്‍കി.

 





ജൂൺ 5 

പരിസ്ഥിതി ദിനം 
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 5-6-2016 ന് SPC യുടെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക്ക് വിമുക്തമാക്കുകയും ചെയ്തു. PTA പ്രസി‍ഡണ്ട് ശ്രീ. നാരായണന്‍ മുളന്തൈ നട്ട് സ്കൂള്‍ പരിസരം ഹരിതവല്‍ക്കരണം ഉദ്ഘാടനം ചെയ്തു.



ജൂൺ 2 
ആരോഗ്യ ബോധവൽകരണം 

ജൂൺ 2 നു  നടത്തിയ സ്കൂൾ അസ്സംബ്ലിയിൽ  സ്കൂൾ ഹെൽത്ത്‌ നേഴ്സ്  നീതു  പകർച്ചവ്യാധി  നിയന്ത്രണത്തിന്റെ ഭാഗമായ പ്രതിജ്ഞ  കുട്ടികൾക്ക്  ചൊല്ലിക്കൊടുത്തു .വ്യക്തിശുചിത്വവും  പരിസരശുചിത്വവും പാലിക്കേണ്ടതിന്റെ ആവശ്യകത  കുട്ടികൾക്ക്  മനസ്സിലാക്കി കൊടുത്തു .മഴക്കാലരോഗങ്ങളെ  കുറിച്ചും അവ പിടിപെടാതിരിക്കാനുള്ള പ്രതിരോധ നടപടികളെ കുറിച്ചും കൊടക്കാട്   സബ്  സെന്റെറി ലെ  മിനി കുട്ടികൾക്ക്  ക്ലാസ് നല്കി 



2016- JUNE 1
പ്രവേശനോത്സവം 
ജൂൺ 1  ബുധനാഴ്ച  2016-17  അധ്യയന  വർഷത്തിന്റെ  ആദ്യദിനം , 31-05-2016  നു  എസ്  ആർ
ജി  യോഗം  ചേർന്ന്  പുതുവർഷ  പരിപാടികൾ ആസൂത്രണം  ചെയ്തിരുന്നു.സ്കൂൾ   ഹെഡ്‌  മാസ്റ്റർ  അസംബ്ലിയിൽ കുട്ടികളെ  അഭിസംബോധന ചെയ്തു  സംസാരിച്ചു .മറ്റു അധ്യാപകർ  ആശംസകൾ നേർന്നു .തുളസി ടീച്ചർ പ്രവേശനോത്സവ  ഗാനം ആലപിച്ചു.കുട്ടികൾ ഏറ്റു  ചൊല്ലി.   





കൈരളി സാഹിത്യക്വിസ്
നവംബര്‍-29

പൊള്ളപ്പൊയില്‍ കൈരളി വായനാശാലയില്‍ വെച്ചുനടന്ന വായനാമത്സരത്തില്‍ അരുണ്‍.ബി. എം, ആദര്‍ശ്, അശ്വിന്‍, ടിനു, മഹേഷ്, ശ്രീരാഗ്, ഭഗത് എന്നീ കുട്ടികള്‍ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ചു.





ജില്ലാ സ്പോര്‍സ്
നവംബര്‍-26,27

നവംബര്‍ 26,27 ദിവസങ്ങളില്‍ കാലിക്കടവ് മൈതാനത്തില്‍ വെച്ച് നടന്ന ജില്ലാ സ്പോര്‍സില്‍ പതിനൊന്ന് കുട്ടികള്‍ പങ്കെടുത്തു.
സംസ്ഥാനത്തിലേക്ക് അര്‍ഹതനേടിയവര്‍,
സുധീഷ്. പി            - 100,400, 4x100 mts റിലേ
സച്ചിന്‍. സി. കെ      - 3000 mts
ഷിജിന്‍. പി            - ഡിസ്ക്കസ് ത്രോ
ശ്രീരാജ്. പി            - ജാവലിന്‍ ത്രോ





സെമിനാര്‍
നവംബര്‍-25

25.11.2015 ന് 3 മണിക്ക് ഡോ. ആര്‍. സി. കരിപ്പത്ത് 'കവിതയുടെ നാട്ടുവഴികള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഹെഡ് മാസ്റ്റര്‍  പരിപാടി ഉദ്ഘാടനം ചെയ്തു. രാജശ്രി ടീച്ചര്‍, തുളസി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.



സംസ്ഥാന ശാസ്ത്ര പ്രവൃത്തി പരിചയമേള
നവംബര്‍- 25

സംസ്ഥാന പ്രവൃത്തി പരിചയമേള 25.11.2015 കൊല്ലത്ത് വെച്ചുനടന്നു. മഞ്ജുനാഥ്. ഇ. എസ് കാസര്‍ഗോഡ് ജില്ലയെ പ്രതിനിധീകരിച്ചുകൊണ്ട് മത്സരത്തില്‍ പങ്കെടുത്ത് A ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി.




സെമിനാര്‍
നവംബര്‍ - 18

നവംബര്‍- 18 ന് ഉച്ചയ്ക്ക് 3 മണിമുതല്‍ 5 മണിവരെ ജി. എം. ആര്‍. എസ് വെള്ളച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് "ചിത്രകല നിത്യജീവിതത്തില്‍"  എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
   സെമിനാര്‍ കൈകാര്യം ചെയ്ത പ്രശസ്ത ശില്പിയും ചിത്രകാരനുമായ ശ്രീ. സുരേന്ദ്രന്‍ കൂക്കാനത്തിനെ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ. ജയപ്രകാശന്‍ മസ്റ്റര്‍ സ്വാഗതം ചെയ്തു. വരകളിലൂടെ കുഞ്ഞുമനസ്സുകളില്‍ വിസ്മയം സൃഷ്ടിക്കാന്‍ ഈ സെമിനാറിനു കഴിഞ്ഞു.






ജില്ലാ തല ശാസ്ത്രമേള
നവംബര്‍ - 19,20

തൃക്കരിപ്പൂര്‍ ഗവഃ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ചു നടന്ന ശാസ്ത്രമേളയില്‍ 6-ാം തരത്തിലെ മഞ്ജുനാഥ്. ഇ. എസ് ബാംബു പ്രൊഡക്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി.



ശിശുദിനം
നവംബര്‍- 14

ചാച്ചാജി എന്നു കുട്ടികള്‍ വിളിക്കുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ കുട്ടികളോടുള്ള ആഹ്വാനങ്ങള്‍ അസംബ്ലിയില്‍ ഹെഡ് മാസ്റ്റര്‍ സംസാരിച്ചു. ശിശുദിനത്തോടനുബന്ധിച്ച് നെഹ്റു ക്വിസ് നടത്തി.


സബ്ബ് ജില്ലാ കലോത്സവം
നവംബര്‍ - 13,14,16,17,18
ചെറുവത്തൂര്‍ സബ്ബ് ജില്ലാ കലോത്സവം നവംബര്‍ 13,14,16,17,18 തിയതികളില്‍ പടന്ന കടപ്പുറം ഹയര്‍ സെക്കണ്ടറി സകൂളില്‍ വെച്ചു നടന്നു.
സ്ഥാനങ്ങള്‍ നേടിയവര്‍,
U.P             - ശ്യാംപ്രഭീഷ്   (മോണോ ആക്ട്)                                       I       A   grade
                  
H.S             - ശരത്. കെ  (മലയാളം ഉപന്യാസം)                                  II      A grade
                      മഹേഷ് മാധവന്‍ (മലയാളം കഥാ രചന)                         III
                      ഷെറിന്‍. ജി & പാര്‍ട്ടി (സംഘഗാനം)                              II      A grade
                      ഷെറിന്‍. ജി (ലളിതഗാനം)                                              III     A grade
                       ബിബിന്‍ ബാലന്‍ (കഥാപ്രസംഗം)                                   III     A grade


ദേശീയ പക്ഷിനിരീക്ഷണ ദിനം
നവംബര്‍- 12

വിവിധ പക്ഷികളുടെ ചിത്രങ്ങളും, തൂവലുകളും ശേഖരിച്ചു    , പിന്നീട് അവയുടെ പ്രദര്ശനവും നടന്നു. പോസ്റ്ററുകള്‍ നിര്‍മ്മിച്ചു.









ദേശീയ വിദ്യാഭ്യാസനയം
നവംബര്‍- 11

അസംബ്ലിയില്‍ ദേശീയ വിദ്യാഭ്യാസനയങ്ങളെക്കുറിച്ച് ഹെഡ് മാസ്റ്റര്‍ സംസാരിച്ചു. ഭരണഘടന അനുശാസനം ചെയ്യുന്ന സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തെക്കുറിച്ച് ബോധ്യപ്പെടുത്തി.








സബ്ബ് ജില്ലാ കായികമേള
നവംബര്‍- 04, 05, 06

Name
Item
Place
ശ്രീരാജ്. പി
ജാവലിന്‍ ത്രോ
ഒന്ന്
വൈഷ്ണവ്. പി
ജാവലിന്‍ ത്രോ
ഡിസ്ക്കസ് ത്രോ
ഹാമര്‍ ത്രോ
രണ്ട്
ഒന്ന്
രണ്ട്
സച്ചിന്‍. സി. കെ
1500 mts
800 mts
3000 mts
ഒന്ന്
ഒന്ന്
ഒന്ന്
ശരത്. സി. കെ                          
1500 mts
3000 mts
രണ്ട്
രണ്ട്
ജിഷ്ണു. എച്ച്
ലോംഗ് ജമ്പ്
ഒന്ന്
സുധീഷ്. പി
100 mts
400 mts
മൂന്ന്
ഒന്ന്
സുജിത്ത് സുരേന്ദ്രന്‍
ഡിസ്ക്കസ് ത്രോ
ഹാമര്‍ ത്രോ
മൂന്ന്
മൂന്ന്

Junior 4x 100 mts Relay

ജിഷ്ണു. എച്ച്, ജെബിന്‍ ജോണി, ശ്രീരാജ്. പി, സുധീഷ്. പി       -   ഒന്നാം സ്ഥാനം






മാധ്യമക്വിസ്
നവംബര്‍-03

വിദ്യാരംഗം മാധ്യമക്വിസ് നവംബര്‍ 03 ന് മുഴുവന്‍ ക്ലാസ്സുകള്‍ക്കും നടത്തി.


H.S  -   I   വിന്‍സാദ്





CREST
ഒക്ടോബര്‍- 22, 23

CREST – ന്റെ വ്യക്തിത്വവികസന ക്ലാസ്സുകള്‍ 22/10/15 നും, 23/10/15 നും സ്കൂളില്‍ വച്ച് നടന്നു. 8, 9, 10 – എന്നീ ക്ലാസ്സുകള്‍ക്കാണ് പഠനക്ലാസ്സുകള്‍ ലഭിച്ചത്.





പ്രവൃര്‍ത്തിപരിചയ സെമിനാര്‍
ഒക്ടോബര്‍- 21

ഒക്ടോബര്‍ 21നു  ഉച്ചയ്ക്ക് 2 മണിക്ക് കുട്ടികള്‍ക്കുള്ള ഒറിഗാമി, പൂക്കള്‍ നിര്‍മാമാണം പരിശീലനവും, ക്ലാസ്സും ചെറുവത്തൂര്‍ സ്കൂള്‍ അധ്യാപകന്‍   ശ്രീ. പ്രമോദ് അടുത്തില നിര്‍വ്വഹിച്ചു.





പൈക്ക സബ്ബ് ജില്ല   കാലിക്കടവ്
ഒക്ടോബര്‍- 11

വിജയികള്‍
ഇനം
സ്ഥാനം
സച്ചിന്‍. സി. കെ
    X std
1500 mts
800 mts
3000 mts
ഒന്ന്
ഒന്ന്
ഒന്ന്
ശരത്ത്. സി. കെ
   X std
1500 mts
800 mts
3000 mts
രണ്ട്
രണ്ട്
രണ്ട്
വൈഷ്ണവ്. പി
    X std
Discus throw
രണ്ട്
ജിഷ്ണു. എച്ച്
    X std
Long Jump
100 mts
ഒന്ന്
രണ്ട്
ശ്രീരാജ്. എസ്. കുമാര്‍
     X std
400 mts
മൂന്ന്
സുജിത്ത് സുരേന്ദ്രന്‍
     X std
Discus throw
Shot put
മൂന്ന്
മൂന്ന്


4x100 mts റിലേ

ശ്രീരാജ്. എസ്. കുമാര്‍, ശരത്. സി. കെ, സച്ചിന്‍. സി. കെ     -   ഒന്നാം സ്ഥാനം

ജിഷ്ണു. എച്ച്, സച്ചിന്‍.സി. കെ, ശ്രീരാജ്. എസ്. കുമാര്‍            -   രണ്ടാം സ്ഥാനം




പൈക്ക ജില്ല നെഹ്റുകോളേജ്    കാഞ്ഞങ്ങാട്

Name
Item
Place
സച്ചിന്‍. സി. കെ
1500 mts
800 mts
3000 mts
രണ്ട്
മൂന്ന്
മൂന്ന്
ശരത്. സി. കെ
800 mts
രണ്ട്
വൈഷ്ണവ്. പി
ഡിസ്ക്കസ് ത്രോ
മൂന്ന്
ജിഷ്ണു. എച്ച്
100 mts
മൂന്ന്

4x100 mts റിലേ

 സച്ചിന്‍. സി. കെ, സുജിത്ത്                           - ഒന്നാം സ്ഥാനം

 ജിഷ്ണു. എച്ച്, ശരത്. സി. കെ                          - രണ്ടാം സ്ഥാനം





സബ്ബ് ജില്ലാ ശാസ്ത്രമേള
ഒക്ടോബര്‍-13,14,15

ഒക്ടോബര്‍ 13,14,15 തിയ്യതികളില്‍ കയ്യൂര്‍ HSS- ല്‍ വെച്ച് നടന്ന സബ്ബ് ജില്ലാ പ്രവര്‍ത്തി പരിചയമേളയില്‍ മികവ് നേടിയവര്‍

മഞ്ചുനാഥ്. ഇ. എസ്         Bamboo Products                    I           A grade
    VI std
പ്രണവ്. പി. കെ               Coir Door Mats                                      A grade
   VIII std         
സുധീഷ്. എം                   Mathematics Working Model                A grade
   X std
ജിഷ്ണു. എം. കെ                Malayalam Typing                                A grade
   VIII std
ശ്രീരാജ്. എസ്. കുമാര്‍      S.S Still Model                                       A grade
    X std                           
വിന്‍സാദ്. കെ                 S.S Still Model                                       A grade



സ്നേഹത്തണല്‍
ഒക്ടോബര്‍-09,10

സ്നേഹത്തണല്‍ രണ്ടാം ഘട്ടം കാനായി റിസോര്‍ട്ടില്‍ 2 ദിവസ ക്യാമ്പോടെ ആരംഭിച്ചു. മഹേഷ് VI std ക്യാമ്പില്‍ പങകെടുത്തു. രാധാമണി ടീച്ചര്‍ എസ്കോര്‍ട്ട് ചെയ്തു.



അക്ഷരമുറ്റം ക്വിസ്
ഒക്ടോബര്‍-10

10.10.15 അക്ഷരമുറ്റം ക്വിസ് സൗത്ത് തൃക്കരിപ്പൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍വെച്ച് നടന്നു. സ്കൂള്‍ തല മത്സരത്തില്‍ വിജയിച്ച വിന്‍സാദ് X, ശ്രീരാജ്. എസ്. കുമാര്‍ X, ശ്രീഹരി VI, അജിന്‍ VII  എന്നീ നാലുപേര്‍ പങ്കെടുത്തു. മത്സരത്തില്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്ന് 24 പോയന്റുകളോടെ ഹൈസ്കൂള്‍ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.




ലോകതപാല്‍ ദിനം
ഒക്ടോബര്‍-09

തുളസി ടീച്ചറുടെ നേതൃത്വത്തില്‍ ലോകതപാല്‍ ദിനത്തോടനുബന്ധിച്ച് ക്ലാസ് റൂം പ്രവര്‍ത്തനമായി തപാല്‍ സ്റ്റാമ്പുകള്‍ തയ്യാറാക്കാന്‍ ആരംഭിച്ചു.
തപാല്‍ സ്റ്റാമ്പുകളില്‍ പ്രത്യക്ഷപ്പെട്ട വ്യക്തികളെയും സംഭാവനകളേയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് പതിപ്പ് തയ്യാറാക്കല്‍ തൂടങ്ങിയ പ്രവര്‍ത്തനങ്ങളാരംഭിച്ചു.



ഗാന്ധി ജയന്തി
ഒക്ടോബര്‍ - 02

9 മണിക്ക് പതാകയുയര്‍ത്തി. കുട്ടികള്‍ പതാകഗാനം ആലപിച്ചു. തുടര്‍ന്ന് അസംബ്ലി ഹാളില്‍ വെച്ച് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഗാന്ധിസത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. നാരായണന്‍ മാസ്റ്ററും, തുളസി ടീച്ചറും ഗാന്ധിജയന്തി ആശംസകളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. കുട്ടികള്‍ പ്രഭാഷണം നടത്തി. തുളസി ടീച്ചര്‍, രാജശ്രീ ടീച്ചര്‍, സജില ടീച്ചര്‍, നരേന്ദ്രബാബു മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ക്വിസ് നടത്തി.തുടര്‍ന്ന് പായസം വിതരണം ചെയതു.
11 മണിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജയന്‍ സാര്‍ 'ശുചിത്വം' എന്ന വിഷയത്തില്‍ ക്ലാസെടുത്തു.





സ്കൂള്‍ കലോത്സവം
30. 09. 2015
01. 10. 2015

ജി. എം. ആര്‍. എസ് വെള്ളച്ചാല്‍ സ്കൂള്‍ കലോത്സവം 30. 09. 2015 ന് സ്റ്റേജിതര ഇനങ്ങളോടെ ആരംഭിച്ചു.സ്റ്റേജിനങ്ങള്‍ 01. 10. 2015 വ്യാഴാഴ്ച നടന്നു. കലോത്സവ ജനറല്‍ കണ്‍വീനര്‍ ശ്രീ. നടേന്ദ്രബാബുവിന്റെ സ്വാഗതത്തോടെ കൃത്യം 9 മണിക്ക് പരിപാടികള്‍ ആരംഭിച്ചു. സീനിയര്‍ അസിസ്റ്റന്റ് ശ്രീ. കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ. എന്‍. ജയപ്രകാശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സീനിയര്‍ സൂപ്രണ്ട് ശ്രീമതി. മീനാറാണി ആശംസകളര്‍പ്പിച്ചു. സ്കൂള്‍ ലീഡര്‍ സുജിത്ത് സുരേന്ദ്രന്‍ നന്ദി പറഞ്ഞു. യു. പി വിഭാഗം കുട്ടികളുടെ ലളിതഗാന മത്സരത്തോടെ പരിപാടികള്‍ ആരംഭിച്ചു.





അക്ഷരമുറ്റം ക്വിസ്
സപ്തംബര്‍ - 30

സ്കൂള്‍ അക്ഷരമുറ്റം ക്വിസ് 30.09.2015 ന് 2 മണിക്ക് നടന്നു. മുഴുവന്‍ കുട്ടികളും പങ്കെടുത്തു.
മത്സരവിജയികള്‍,
H.S    I  ശ്രീരാജ്. എസ്. കുമാര്‍  X
          II  വിന്‍സാദ്. കെ 

U.P     I  അജിന്‍. കെ  VII
           II  ശ്രീഹരി. ഇ   VI


CPTA
സപ്തംബര്‍ - 29

ഓണപ്പരീക്ഷ അവലോകനവും, കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയും വിലയിരുത്തുന്നതിന് രക്ഷിതാക്കളുടെ യോഗം 29.09.2015 ന് 2 മണിക്ക് വിളിച്ചുകൂട്ടി.
യോഗത്തില്‍ ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു. ക്ലാസ് തലത്തില്‍ ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ രക്ഷിതാവ് അധ്യക്ഷനായി നടത്തിയ യോഗത്തില്‍ ക്ലാസ്സ് ലീഡര്‍ സ്വാഗതം പറഞ്ഞു.രക്ഷിതാക്കള്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു.
ക്ലാസ്സ് തല യോഗത്തിനുശേഷം പൊതുയോഗം നടന്നു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ രക്ഷിതാക്കളെ സംബോധന ചെയ്തു. 



കാസറഗോഡ് റവന്യു ഗെയിംസ്
സപ്തംബര്‍ - 26

ബോള്‍ ബാഡ് മിന്റണില്‍ ഒന്നാം സ്ഥാനം നേടി കാസറഗോഡ് ജില്ലാ ടീമിലേക്ക് സെലക്ഷന്‍ നേടി.
സെലക്ഷന്‍ നേടിയ വിദ്യാര്‍ഥികള്‍
വൈഷ്ണവ്
സുജിത്ത് സുരേന്ദ്രന്‍
ശരത്. കെ. കുഞ്ഞിരാമന്‍ 
ഖൊ - ഖൊ ടീമിലേക്ക് സെലക്ഷന്‍ നേടിയവര്‍
ശ്രീരാജ്. എസ്. കുമാര്‍    
ശ്രീരാജ്. പി
വിഷ്ണു കൃഷ്ണന്‍
    




ചെറുവത്തൂര്‍ ഉപജില്ല കായികമേള
സപ്തംബര്‍ - 03, 18, 26

ചെറുവത്തൂര്‍ ഉപജില്ലാ ഗെയിംസ് മേളയില്‍ ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വെള്ളച്ചാല്‍ ഉജ്ജ്വലവിജയം കരസ്ഥമാക്കി. സ്കൂള്‍ ടീം ഖൊ - ഖൊയിലും, ബോള്‍ ബാഡ് മിന്റണിലും ഒന്നാം സ്ഥാനവും, ഷട്ടിലിലും, ചെസ്സിലും രണ്ടാം സ്ഥാനവും കരസ്ഥമാക്കി.




SPC ത്രിദിന പഠനക്യാമ്പ് 2015
സപ്തംബര്‍ -16, 17, 18

ജി. എം. ആര്‍. എസ് വെള്ളച്ചാലിലെ SPC വിദ്യാര്‍ത്ഥികളുടെ ത്രിദിന പഠനക്യാമ്പ് 2015 സപ്തംബര്‍ 16, 17, 18 തിയതികളില്‍ നടന്നു. ക്യാമ്പ് ഉദ്ഘാടനം പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ശ്രീധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കാസറഗോഡ് ക്രൈം ഡിറ്റാച്മെന്റ് ഡി. വൈ. എസ്. പി  ടി. പി പ്രേമരാജനായിരുന്നു മുഖ്യാതിഥി.
  



അധ്യാപക ദിനം
സപ്തംബര്‍ - 05

സപ്തംബര്‍ 05 അധ്യാപക ദിനം ജി. എം. ആര്‍. എസില്‍ സമുചിതമായി ആചരിച്ചു. സംഗീതാധ്യാപകന്‍ ശ്രീ. പ്രകാരന്‍ മാസ്റ്ററുടെ വന്ദനശ്ലോകത്തോടുകൂടി കാര്യപരിപാടികള്‍ ആരംഭിച്ചു. ഡോ. എസ്. രാധാകൃഷണന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എന്‍. ജയപ്രകാശന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീമതി. തുളസി ടീച്ചര്‍ ആശംസകളര്‍പ്പിച്ചു. 'ഞാന്‍ അധ്യാപകനായാല്‍' എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ സംസാരിച്ചു. ശ്രീ. രാജീവന്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചതോടുകൂടി യോഗപരിപാടികള്‍ അവസാനിച്ചു.



ഓണാഘോഷം 2015
 ആഗസ്ത് 19

ഓണാഘോഷപരിപാടികള്‍ ബുനാഴ്ച്ച രാവിലെ 8.30ന് തന്നെ  ആരംഭിച്ചു. വര്‍ണമനോഹരമായ പൂക്കളമിട്ടുകൊണ്ടായിരുന്നു  തുടക്കം . തുടര്‍ന്ന് സ്കൂള്‍ കെട്ടിടത്തില്‍ നിന്നാരംഭിച്ച് പൊള്ളപ്പൊയില്‍ വരെ ഘോഷയാത്ര നടത്തി. മാവോലി തമ്പുരാന്‍മാരുംപുലിവേഷക്കാരും, വേട്ടക്കാരും, ചെണ്ടമേളവും  ഘോഷയാത്രയെ പൊലിപ്പിച്ചു.
          ഘോഷയാത്രയ്ക്കു ശേഷം കുട്ടികളുടെ വിവിധ ഗെയിംസ് ആയിരുന്നു. സുന്ദരിക്കു പൊട്ടു തൊടല്‍, കസേരക്കളി , ലമണ്‍ ബാലന്‍സിങ്, ചാക്ക് റെയ്സ്,എന്നിവ ആവേശകരമായി.
            വിഭവ സമൃദ്ധമായ (പായസം അടക്കം) ഓണസദ്യയ്ക്കു ശേഷം കലാപരിപാടികള്‍ നടത്തി.

ഹെഡ് മാസ്റ്റര്‍ ശ്രീ. എന്‍ ജയപ്രകാശന്‍ മാസ്റ്റര്‍,സൂപ്രണ്ട് ,ടീച്ചേഴ്സ് മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്കുകയും നയിക്കുകയും ചെയ്തു.6മണിയോടെ പരിപാടികള്‍ അവസാനിച്ചു.





ചിങ്ങം 1 കര്‍ഷകദിനം
 ആഗസ്ത് 17

സ്കൂള്‍ അസംബ്ലിയില്‍ സീനീയര്‍ അസിസ്റ്റന്റ് നാരായണന്‍ മാസ്റ്റര്‍ നഷ്ടപ്പെട്ടുപോകുന്ന കാര്‍ഷിക സംസ്കാരത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് കര്‍ഷകദിനത്തില്‍ തുടക്കം കുറിക്കേണ്ട  പദ്ധതികളെക്കുറിച്ചുള്ള വിവരണം തുളസി ടീച്ചര്‍  നല്കി. ഉച്ചയ്ക്ക് തന്നെ ഔഷധത്തോട്ടം  നിര്‍മ്മിക്കാന്‍ തയ്യാര്‍ എടുത്തു.




സ്വാതന്ത്ര്യദിനം 2015
 ആഗസ്ത് 15

9മണിക്ക് അസംബ്ലിയില്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ. എന്‍. ജയപ്രകാശന്‍ മാസ്റ്റര്‍  ദേശീയ പതാകയുയര്‍ത്തി . SPC  പരേഡ് ഉണ്ടായിരുന്നു. കുട്ടികള്‍ പതാകഗാനം ആലപിച്ചു. ഹെഡ് മാസ്റ്റര്‍ക്കുശേഷം നാരായണന്‍ മാസ്റ്ററും സ്വാതന്ത്ര്യദിനഭാഷണം നടത്തി. തുടര്‍ന്ന് ലൈബ്രറി ഹാളില്‍ വെച്ച് നടന്ന സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് തുളസി ടീച്ചര്‍  സ്വഗതം പറഞ്ഞു..ഹെഡ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. സീനീയര്‍ അസിസ്റ്റന്റ് ആശംസകള്‍ നേര്‍ന്നു.കുട്ടികള്‍  പ്രസംഗിച്ചു . തുടര്‍ന്ന്  ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. പായസം വിതരണം ചെയ്തു.



സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
 ആഗസ്ത് 13

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്  13.08.15 ന് 10മണിക്ക് ആരംഭിച്ചു. കുട്ടികള്‍ നല്കിയ നാമനിര്‍ദ്ദേശ പത്രികയുടെ അടിസ്ഥാനത്തില്‍ മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തിരുന്നു. വോട്ടര്‍ പെട്ടിയുമായി അധ്യാപകര്‍ ക്ലാസ്സില്‍ എത്തി. കുട്ടികള്‍  വോട്ട് രേഖപ്പെടുത്തി ലീഡര്‍മാരെ തെരഞ്ഞെടുത്തു.



നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യാ ദിനം
ഓഗസ്റ്റ്-09

സ്കൂള്‍ അസംബ്ലിയില്‍ നാഗസാക്കി ബോംബുവര്‍ഷത്തെക്കുറിച്ചും ക്വിറ്റ് ഇന്ത്യാ സമരചരിത്രവും ഹെഡ് മാസ്റ്റര്‍ സംസാരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.




യുറീക്ക വിജ്ഞാനോത്സവം

പഞ്ചായത്ത് തല യുറീക്ക വിജ്ഞാനോത്സവം 08.08.15 ശനിയാഴ്ച പിലിക്കോട് ഹൈസ് സ്കൂളില്‍ വെച്ച് നടന്നു. ഏഴ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നാലാം സ്ഥാനം നേടി മികച്ച വിജയം കൈവരിച്ചു.




സാമൂഹ്യശാസ്ത്രക്വിസ്

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ സാമൂഹ്യശാസ്ത്ര ക്വിസ് നടത്തി. ഇതില്‍ നിന്നും തെരഞ്ഞെടുത്ത നാല് കുട്ടികളെ സബ്ബ് ജില്ലാ തലത്തില്‍ പങ്കെടുപ്പിച്ചു.കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.





ഹിരോഷിമ ദിനം
ഓഗസ്റ്റ്- 06

ഓഗസ്റ്റ് 06 വ്യാഴാഴ്ച ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്കൂള്‍ അസംബ്ലിയില്‍ ഹെഡ് മാസ്റ്റര്‍ രണ്ടാം ലോകമഹായുദ്ധം വരുത്തിവെച്ച വിനകളെക്കുറിച്ച് സംസാരിച്ചു. തുടര്‍ന് തുളസി ടീച്ചറും യുദ്ധക്കെടുതികള്‍ ബോധിപ്പിച്ചു.
മെഴുകുതിരികള്‍ കത്തിച്ച് ശാന്തിദീപം തെളിയിച്ചു. സുഡോക്കോ കൊക്കിന്റെ വലിയ രൂപം നിര്‍മ്മിച്ചത് പ്രദര്‍ശിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു.





SPC അനുസ്മരണവും കലാം ദിനാചരണവും
ഓഗസ്റ്റ്- 02

SPC ദിനാചരണവും കലാം അനുസ്മരണവും 02.08.15 ഞായറാഴ്ച സ്കൂള്‍ ലൈബ്രറി ഹാളില്‍ നടത്തപ്പെട്ടു. സീനിയര്‍ അസിസ്റ്റന്റ് നാരായണന്‍ മാസ്റ്റര്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ഇ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ. വി. രമണി ഉദ്ഘാടനം ചെയ്തു. ചീമേനി സിവില്‍ പോലീസ് ഓഫീസേഴ്സ് രാധാകൃഷ്ണന്‍, രതീഷ്, പി. ടി. എ. പ്രസിഡന്റ് നാരായണന്‍, തുളസി ടീച്ചര്‍, പ്രീതിക ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബ് സെക്രട്ടറി അബ്ദുള്‍ ബഷീര്‍. M. A കലാം അനുസ്മരണപ്രഭാഷണം നടത്തി. CPO ശ്രീ. രാജീവന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.
കേഡറ്റുകള്‍ക്ക് ക്വിസ് മത്സരവും, APJ അബ്ദുള്‍ കലാം ചിത്രപ്രദര്‍ശനവും നടത്തി.


CREST
ഓഗസ്റ്റ്- 01

9, 10 ക്ലാസുകളിലെ കുട്ടികളെ "ലക്ഷ്യബോധം ഉണ്ടാക്കുക, വ്യക്തിത്വവികസനം, കരിയര്‍ ഗൈഡന്‍സ്" എന്നീ ഉദ്ദേശ്യങ്ങളോടെ Crest – ന്റെ വിദ്യാഭ്യാസ പരിപാടികള്‍ 01.08.15 ന് 10 മണിക്ക് ആരംഭിച്ചു.
Project Associate ജയ്ശ്രീകുമാര്‍. V യുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍ ആരംഭിച്ചത്. കളികളിലൂടെയും, ക്ലാസിലൂടെയും, പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങി.






'സ്നേഹത്തണല്‍' സ്കൂള്‍ തല ക്വിസ്
ജുലായ്-31

BRC ചെറുവത്തൂര്‍, കേരള കൗമുദി, കേരള ഫോക് ലോര്‍ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ U. P – വിദ്യാര്‍ത്ഥികള്‍ക്കായി ജുലായ് 31 ന് 2.30 – ന്  സ്നേഹത്തണല്‍ ക്വിസ് നടത്തി. മൊത്തം കുട്ടികളും പങ്കെടുത്തു.



രാമായണ ഭാഷണം
ജുലായ്-30

രാമായണ മാസാചാരണത്തോടനുബന്ധിച്ച് അസംബ്ലിച്ചേര്‍ന്ന് രാമായണ ഭാഷണം നടത്തി. നാരായണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. രാജശ്രി ടീച്ചര്‍, തുളസി ടീച്ചര്‍ എന്നിവര്‍ എഴുത്തച്ഛനെക്കുറിച്ചും രാമായണപൊരുളുകളെക്കുറിച്ചും സംസാരിച്ചു.





കലാം അനുസ്മരണം
ജുലായ്- 28

മുന്‍ രാഷ്ട്രപതി ഡോക്ടര്‍ അബ്ദുള്‍ കലാം ജുലായ് 27 ന് നമ്മെ വിട്ടുപിരിഞ്ഞു. മേഘാലയിലെ ഷില്ലോംഗില്‍ 'ഭൂമി ജീവനുള്ള ഗ്രഹം' എന്ന വിഷയത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ജുലായ് 28 ന് കൂടിയ അസംബ്ലിയില്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ. എന്‍. ജയപ്രകാശന്‍ മാസ്റ്റര്‍ ശ്രദ്ധാഞ്ജലികളര്‍പ്പിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രത്തിനുവേണ്ടി ചെയ്ത സേവനങ്ങളെ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ ജീവിതരേഖ അടങ്ങിയ പോസ്റ്റര്‍ പ്രദര്‍ശനത്തിനുവെച്ചു.


Bernadshaw day
July-26

വിശ്വസാഹിത്യത്തിലെ ഉജ്ജ്വല പ്രതിഭയായ നാടകകൃത്ത് ജോര്‍ജ് ബര്‍ണാഡ്ഷാ അനുസ്മരണം ണനുബന്ധിച്ച് കുട്ടികള്‍ അദ്ദേഹത്തിന്റെ പ്രൊഫൈല്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു. അസംബ്ലിയില്‍ പ്രീതിക ടീച്ചര്‍ അനുസ്മരണ ഭാഷണം നടത്തി. ഉച്ചയ്ക്ക് സാഹിത്യക്വിസ് മത്സരം നടത്തി.




I. T club
ജുലായ്-20,21

സ്കൂള്‍ തല I. T ക്വിസ് ജുലായ് 20 ന് ഉച്ചയ്ക്ക് 1.20 ന് നടത്തി.യു. പി വിഭാഗത്തില്‍ ഭഗത്ത്, ഹൈസ് സ്കൂള്‍ വിഭാഗത്തില്‍ ജിഷ്ണു. എം. കെ എന്നിവരെ തിരഞ്ഞെടുത്തു.
2015 ജുലായ് 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് യു. പി വിഭാഗം I T അംഗങ്ങള്‍ പോസ്റ്റര്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു. കൂടാതെ ഒമ്പത്, പത്ത് ക്ലാസുകളിലെ അംഗങ്ങള്‍ കൊളാഷ്, സ്ലൈഡ് പ്രസന്റേഷന്‍ ഇവ മള്‍ട്ടീ മീഡിയ റൂമില്‍ പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍ക്ക് മികച്ച ദൃശ്യവിരുന്നായിരുന്നു ഈ പ്രവര്‍ത്തനം.



യുറീക്ക വിജ്ഞാനോത്സവം
ജുലായ്-21

2015-16 അധ്യായനവര്‍ഷത്തെ സ്കൂള്‍ തല യുറീക്ക വിജ്ഞാനോത്സവം 21.07.15 ചൊവ്വാഴ്ച രണ്ട് മണിക്ക് നടത്തി. പ്രകാശവര്‍ഷവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു പരീക്ഷ.


ചാന്ദ്രദിനം
ജുലായ്-21

അസംബ്ലിയില്‍ ഹെഡ് മാസ്റ്റര്‍ ചാന്ദ്രയാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ കുട്ടികള്‍ക്കു പകര്‍ന്നുനല്‍കി. ശാസ്ത്ര താല്പര്യമുള്ള കുട്ടികളായി വളരുവാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ചാന്ദ്രദിനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ക്ലാസ് പ്രതിനിധികള്‍ പ്രസംഗിച്ചു.
കുട്ടികള്‍ തയ്യാറാക്കിയ പതിപ്പ് പ്രദര്‍ശിപ്പിച്ചു. ക്ലാസ് തല ചാന്ദ്രദിന ക്വിസ് നടത്തി.
  

രാമായണമാസാരംഭം
ജുലായ്-17

കര്‍ക്കിടക രാമായണ മാസാരംഭത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് വിവിധ പ്രവര്‍ത്തനങ്ങള്‍ നല്‍കി. രാമായണപാരായണം, എഴുത്തച്ഛന്‍ സെമിനാര്‍, രാമായണ പ്രശ്നോത്തരി എന്നിവ നടത്താന്‍ തീരുമാനിച്ചു.

ലോകജനസംഖ്യാദിനം
ജുലായ്-11

ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് ജുലായ് 13 ന് പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി. അസംബ്ലിയില്‍ SMC ചെയര്‍മാന്‍, ഹെഡ് മാസ്റ്റര്‍, സാമൂഹ്യശാസ്ത്ര ക്ലബ്ബ് സെക്രട്ടറി, കണ്‍വീനര്‍, ജോയിന്റ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.




ഉറൂബ് അനുസ്മരണം
ജുലായ്-10

1915 ജൂണ്‍ 8 ന് പൊന്നാനിയില്‍ ജനിച്ച പി. സി. കുട്ടികൃഷ്ണന്‍ എന്ന ഉറൂബിന്റെ ജന്മശതാബ്ദി വര്‍ഷമാണ് 2015. ഇതോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ഉറൂബിന്റെ കൃതികള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികളോട് ആവശ്യപ്പെട്ടു. ഉറൂബ് സാഹിത്യത്തെക്കുറിച്ച് സ്കൂള്‍ അസംബ്ലിയില്‍ രാജശ്രീ ടീച്ചര്‍ സംസാരിച്ചു.



SPC camp
ജുലായ്-3,4,5

SPC ജൂനിയര്‍ വിദ്യാര്‍ഥികളുടെ സമ്മര്‍ക്യാമ്പ് ജുലായ് 3,4,5 എന്നീ തിയതികളില്‍ വെള്ളച്ചാല്‍ എം. ആര്‍. എസ്സില്‍ നടന്നു. സ്കൂള്‍ SPC രാജീവന്‍ മാസ്റ്റര്‍ മൂന്നു ദിനങ്ങളിലായി നടത്തിയ ക്യാമ്പ് നയിച്ചു. ക്യാമ്പില്‍ പരേഡ്, പി. ടി പരേഡ്, ക്ലീനിംഗ്, ക്ലാസുകള്‍ എന്നിവനടന്നു. ശ്രീമതി. തുളസി ടീച്ചര്‍ ഭരണഘടനയെക്കുറിച്ചും, ശ്രീ. രാജന്‍ മൗലികാവകാശങ്ങളും കര്‍ത്തവ്യങ്ങളും എന്ന വിഷയത്തിലും ക്ലാസുകള്‍ കൈകാര്യം ചെയ്തു.


ബേപ്പൂര്‍ സുല്‍ത്താന്‍ അനുസ്മരണം
ജുലായ്-5

ബഷീര്‍ ജന്മദിനാനുസ്മരണം സമുചിതമായി ആചരിച്ചു. സ്കൂള്‍ അസംബ്ലിയില്‍ ബഷീരിയന്‍ സാഹിത്യ ഭാഷണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍ ശ്രീ. എന്‍ ജയപ്രകാശന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ച.
കുട്ടികളും അധ്യാപകരും വരച്ച ബഷീര്‍ കഥാപാത്രങ്ങളുടെ കാരിക്കേച്ചറുകള്‍ പ്രദര്‍ശിപ്പിച്ചു.







അഖില കേരള വായനാമത്സരം
ജുലായ്-2

അഖില കേരള വായനാമത്സരത്തിന്റെ 1 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ക്വിസ് 2.07.15 വ്യാഴാഴ്ച 2 മണിക്ക് 8, 9, 10 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് നടത്തപ്പെട്ടു. മൂന്ന് കുട്ടികളെ താലൂക്ക് തല മത്സരത്തിലേക്ക് തെരഞ്ഞെടുത്തു.





SPC

SPC സീനിയര്‍ വിഭാഗം ഫിസിക്കല്‍ ടെസ്റ്റ് 30.06.15 ന് വെള്ളച്ചാല്‍ എം. ആര്‍. എസില്‍ വെച്ച് നടന്നു. 9 മണിമുതല്‍ 1 മണി വരെയായിരുന്നു കായിക പരീക്ഷ.
ചീമേനി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ശ്രീ. രവിയും, ചീമേനി എസ്. ഐ വിനീത് കുമാറും, റിസര്‍വ് ഇന്‍സ്പെകടര്‍ ഓഫ് പോലീസ്, എം. ആര്‍ ക്യാമ്പ് കാസര്‍ഗോഡ്- വിശ്വനാഥന്‍. കെയും നേതൃത്വം നല്‍കി.
15.06.15 ന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ തെരഞ്ഞെടുക്കുന്ന എഴുത്ത് പരീക്ഷയും നടത്തിയിരുന്നു.



ലോക മയക്കുമരുന്ന് വിരുദ്ധദിനം
ജൂണ്‍-26

ലോക മയക്കുമരുന്നുവിരുദ്ധദിനമായ ജൂണ്‍-26 ന് കുട്ടികളെ മയക്കുമരുന്നിന്റെ വിപത്തുകള്‍ ബോധിപ്പിക്കുന്നതിനുവേണ്ടി സ്കൂള്‍ ഹെഡ് മാസ്റ്ററുടെ നേതൃത്വത്തില്‍ 12 മണിക്ക് പ്രത്യേക അസംബ്ലി നടത്തി. സ്കൂള്‍ ലീഡര്‍ സുജിത്ത് സുരേന്ദ്രന്‍ ചൊല്ലിയ പ്രതിജ്ഞാവാചകം കുട്ടികള്‍ ഏറ്റുചൊല്ലി. കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചു.






വായനാവാരാചരണം സമാപനം
ജൂണ്‍-25

ജൂണ്‍-25 ന് 11.45 ന് കുട്ടികളുടെ യോഗം വിളിച്ചുകൂട്ടി. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ. എന്‍. ജയപ്രകാശന്‍ മാസ്റ്റര്‍ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ സൂപ്രണ്ട് മീനാറാണി അവര്‍കള്‍ മുഖായാതിഥി ആയിരുന്നു. പ്രസംഗത്തില്‍ വായന ഓര്‍മ്മ ശക്തി കൂട്ടുമെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. ചടങ്ങില്‍ അധ്യാപകര്‍ അവരവരുടെ വായനാനുഭവം പങ്കുവച്ചു.




ആരണ്യകം
ജൂണ്‍-24

ഉച്ചയ്ക്ക് 2 മണിക്ക് ഹെഡ് മാസ്റ്റര്‍, SPC- രാജീവന്‍ മാസ്റ്റര്‍, തുളസി ടീച്ചര്‍ എന്നിവര്‍ ആരണ്യകഭൂമി സന്ദര്‍ശിച്ചു. 9-ാം തരം വിദ്യാര്‍ത്ഥികള്‍ ഫലവൃക്ഷത്തൈകളടക്കം പുതുതായി കൊണ്ടുവന്ന വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ആരണ്യകഭൂമിക്കു ചുറ്റും ഒരു ജൈവവേലിക്കുണ്ടാക്കുന്നത് ചര്‍ച്ചചെയ്തു.



 

യോഗ- മനസ്സിനും ശരീരത്തിനും
ജൂണ്‍-21

ജൂണ്‍-21 യോഗാദിനാചരണം സംബന്ധിച്ച് യോഗാമാസ്റ്റര്‍ ശ്രീ. അനില്‍കുമാര്‍ 'ആരോഗ്യജീവിതത്തിന് യോഗ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. "ഓം സഹനാഭവതു........” എന്നു തുടങ്ങുന്ന പ്രാര്‍ഥനയോടെ ആരംഭിച്ച ക്ലാസില്‍ മാസ്റ്റര്‍ ലഘു ആസനമുറകള്‍ അഭ്യസിപ്പിച്ചു.പ്രാണായാമം, മെഡിറ്റേഷന്‍ എന്നിവയും കുട്ടികള്‍ക്കു മുന്നില്‍ വിശദീകരണത്തോടെ ചെയ്തുകാണിച്ചു. മുന്‍ വര്‍ഷങ്ങളില്‍ യോഗാപരിശീലനം നേടിയ കുട്ടികള്‍ യോഗമുറകള്‍ പ്രദര്‍ശിപ്പിച്ചു.


വായനാവാരം

സ്കൂള്‍ അസംബ്ലിയില്‍ നാരായണന്‍ മാസ്റ്റര്‍ 'വായന നിത്യജീവിതത്തില്‍' എന്ന വിഷയത്തില്‍ ലഘു പ്രഭാഷണം നടത്തി. കുട്ടികള്‍ വായിക്കേണ്ടുന്ന പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.






വായനാദിനം
ജൂണ്‍-19

19.06.15 ന് 8.20 ന് കൂടിയ അസംബ്ലിയില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ. എന്‍. ജയപ്രകാശന്‍ മാസ്റ്റര്‍ പി. എന്‍. പണിക്കരെ അനുസ്മരിച്ചുകൊണ്ട് വായനാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കികൊണ്ട് പ്രഭാഷണം നടത്തി.
മുഴുവന്‍ കുട്ടികള്‍ക്കും ലൈബ്രറി പുസ്തകങ്ങളും വായനാക്കുറിപ്പ് എഴുതാനുള്ള പുസ്തകങ്ങളും പേപ്പറുകളും വിതരണം ചെയ്തു.
'വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക' തുടങ്ങിയ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു.






 
വായനോത്സവം
വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം
ജൂണ്‍-18

18.06.15 വ്യാഴം ഉച്ചയ്ക്ക് മൂന്ന് മണിക്ക് വായനോത്സവും, ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ. സി. . വിനയചന്ദ്രന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി. ടി. . പ്രസിഡന്റ് നാരായണന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ. എന്‍. ജയപ്രകാശന്‍ മാസ്റ്റര്‍ സ്വാഗത പ്രഭാഷണം നടത്തി. SMC ചെയര്‍മാന്‍ എം. രാജന്‍, തുളസി ടീച്ചര്‍, രാജശ്രീ ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
വായനയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് 'വായനയും സംസ്ക്കാരവും' എന്ന വിഷയത്തില്‍ ശ്രീ. വിനയചന്ദ്രന്‍ മാസ്റ്റര്‍ സെമിനാര്‍ അവതരിപ്പിച്ചു. വായിച്ചാലേ സമ്പന്നരാകൂ എന്ന് ' പാവങ്ങള്‍' എന്ന നോവലിന്റെ ആമുഖത്തില്‍ മുകുന്ദന്‍ പറഞ്ഞ വാക്കുകളെ എടുത്തു പറഞ്ഞുകൊണ്ട് അദ്ദേഹം ഊട്ടി ഉറപ്പിച്ചു. കാസര്‍ഗോഡിന്റെ സ്വന്തം കവികളായ ശ്രീ. ടി. എസ്. തിരുമുമ്പിനെയും, മഹാകവി കുട്ടമത്തിനേയും ചടങ്ങില്‍ അനുസ്മരിച്ചു.
ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ കവിതയെഴുതിയതിനാല്‍ തിരുമുമ്പ് ഒമ്പത് മാസം ജയില്‍ ശിക്ഷിതനായ അനുഭവം അദ്ദേഹം സ്മരിച്ചു. കവി കുട്ടമത്തിന്റെ ബാലഗോപാലനും, പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും അദ്ദേഹം കുട്ടികള്‍ക്കായി വിശദമാക്കി. കുട്ടികള്‍ രണ്ട് ഗ്രൂപ്പായി നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു. കുട്ടികളുടെ ആവശ്യപ്രകാരം വിനയചന്ദ്രന്‍ സ്വന്തം കവിത ആലപിച്ചു. സീനിയര്‍ അസിസ്റ്റന്റ് നാരായണന്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചതോടെ യോഗ നടപടികള്‍ അവസാനിച്ചു.





 ലോക മയക്കുമരുന്നു വിരുദ്ധ ദിനം : ജൂൺ 26
ലോക മയക്കുമരുന്ന് ദിനമായ ജൂൺ 26 നു കുട്ടികളെ  മയക്കുമരുന്നിന്റെ വിപത്തുകൾ ബോധിപ്പിക്കുന്നതിനു വേണ്ടി  സ്കൂൾ ഹെഡ് മാസ്റ്റരുടെ  നേതൃത്വത്തിൽ 12 മണിക്ക് പ്രത്യേക അസ്സംബ്ലി നടത്തി .സുഗതകുമാരിയുടെ "സ്നേഹപൂർവ്വം  അമ്മ " എന്ന            പാഠഭാഗവും  പത്രവാർത്തകളും  പരാമർശവിധേയമാക്കി .







ബേപ്പൂർ സുൽത്താൻ അനുസ്മരണം
05 / 07 / 2015
ബഷീർ  ജന്മദിന  അനുസ്മരണം സമുചിതമായി  ആചരിച്ചു .സ്കൂൾ  അസ്സംബ്ലിയിൽ ബഷീര്യൻ സാഹിത്യഭാഷണം  ബഹുമാനപ്പെട്ട   ഹെഡ് മാസ്റ്റർ  ശ്രീ  എൻ  ജയപ്രകാശൻ  മാസ്റ്റർ  നിർവഹിച്ചു . ബഷീർ മ കഥാപാത്രങ്ങളുടെ  കാരിക്കേച്ചറുകൾ   - കുട്ടികളും  അധ്യാപകരും വരച്ചത്  പ്രദർശിപ്പിച്ചു .



വായനോൽസവം     വിദ്യാരംഗം കലാസാഹിത്യവേദി  ഉദ്ഘാടനം --ജൂണ്‍ 18
 18.06.2015


വിജയോത്സവം
ജൂണ്‍-18
2015-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം ജി.എം.ആര്‍.എസ് വെള്ളച്ചാല്‍ കൈവരിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി എട്ടാം വര്‍ഷവും നൂറുമേനികൊയ്തിരിക്കുന്നു. അഞ്ച് വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും A+ നേടി സംസ്ഥാനത്തെ മികച്ച മാതൃകാസഹവാസവിദ്യാലയമായി ജി.എം.ആര്‍.എസ് വെള്ളച്ചാല്‍ മാറിയിരിക്കുന്നു.
       2014-15 വര്‍ഷത്തെ വിജയികളെ അനുമോദിക്കുന്ന ചടങ്ങില്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ. എന്‍. ജയപ്രകാശന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.വാര്‍ഡ് മെമ്പര്‍ ശ്രീ. ഇ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
12 മണിക്ക് MLA (തൃക്കരിപ്പൂര്‍) അനുമോദനചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അനുമോദനപ്രഭാഷണത്തിനുശേഷം കുട്ടികള്‍ക്ക് ഉപഹാരം നല്‍കി. പുരോഗമനകലാസാഹിത്യവേദി അംഗം സുകുമാരന്‍ സാര്‍, PTA പ്രസിഡന്റ് ശ്രീ.സി.നാരായണന്‍, ചീമേനി സിവില്‍ പോലീസ് രതീഷ്,    
ചങ്ങമ്പുഴ അനുസ്മരണം 
ജൂണ്‍-17 

ജൂണ്‍ 17 ചങ്ങമ്പുഴയുടെ  67 -മത് ചരമദിനത്തോട് അനുബന്ധിച്ച് ക്ലാസില്‍ ചങ്ങമ്പുഴകൃതികള്‍ പരിചയപ്പെടുത്തി. ചങ്ങമ്പുഴയുടെ വരികളെഴുതിയ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു.


ലോകരക്തദാനദിനം
ജൂണ്‍-14
ഹെഡ് മാസ്റ്റര്‍ രക്തദാനത്തിന്റെയും അവയവദാനത്തിന്റെയും മഹത്വത്തെക്കുറിച്ച് സംസാരിച്ചു. തുളസിടീച്ചര്‍ കൂടുതല്‍ സംസാരിച്ചു.
 
ബാലവേലവിരുദ്ധ ദിനം                                                                                  ജൂണ്‍-1                                                                                                    അസംബ്ലിയില്‍ ബാലവേലവിരുദ്ധദിനത്തെക്കുറിച്ചും, ബാലവേലനിരോധനത്തെക്കുറിച്ചും ഹെഡ്മാസ്റ്റര്‍ സംസാരിച്ചു. പത്രത്താളുകളില്‍ വന്ന ബാലവേലവിരുദ്ധദിന പതിപ്പുകള്‍ ക്ലാസുകളില്‍ ചര്‍ച്ചചെയ്തു.   

 പരിസ്ഥിതി ദിനം
ജൂണ്‍-
 8.20 -ന് സ്കൂള്‍ അസംബ്ലി ചേര്‍ന്നു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് കുട്ടികളെ അഭിസംബോധനചെയ്ത് സംസാരിച്ചു. തുടര്‍ന്ന് രാധാമണിടീച്ചര്‍, തുളസിടീച്ചര്‍, പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.                                                                
 ക്ലാസ് തല പരിസ്ഥിതി ക്വിസ്സും, ഹൈസ്കൂള്‍ തല പോസ്റ്റര്‍ രചനാമത്സരവും സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ആരോഗ്യക്ലാസ് (മഴക്കാലരോഗങ്ങളെക്കുറിച്ചും, ലഹരിമരുന്നുകളുടെയും, പുകയിലയുടെയും ഉപയോഗം വരുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും) പ്രാഥമികാരോഗ്യകേന്ദ്രം ഓലാട്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ക്ലാസെടുത്തു.                                                 
 SPC -യുടെ നേതൃത്വത്തില്‍ പരിസരം വൃത്തിയാക്കി. കുട്ടികള്‍ പൂച്ചെട്ടികള്‍ നിറച്ച് പൂച്ചെടികള്‍ നട്ടു. 'ആരണ്യകം പ്രൊജക്ടിന്' മരങ്ങള്‍ നട്ട് തുടക്കംകുറിച്ചു.   


 പ്രവേശനോൽസവം 

ജൂണ്‍-.1 

സ്കൂള്‍ അസംബ്ലിയില്‍ പ്രാര്‍ത്ഥനയ്ക്കുശേഷം തുളസിടീച്ചര്‍ പ്രവേശനോത്സവ ഗാനം പാടി. കുട്ടികള്‍ ഏറ്റുചെല്ലി. ഹെഡ് മാസ്റ്റര്‍ ശ്രീ.എന്‍. ജയപ്രകാശന്‍ മാസ്റ്റര്‍ കുട്ടികളെ സ്വാഗതം ചെയ്തു. ഹോസ്റ്റലില്‍നിന്ന് തയ്യാറാക്കിയ മധുരപലഹാരം കുട്ടികള്‍ക്ക് വിതരണം ചെയ്തു.



 

 

                      ശാസ്ത്രമേള   റിസൾട്ട്‌ 




        ശാസ്ത്രമേള 

സബ് .ജില്ല  ശാസ്ത്രമേളയ്ക്ക്   ആവശ്യമായ  തയ്യാറെടുപ്പുകൾ  കുട്ടികൾ നടത്തുന്നു .ശാസ്ത്ര -ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര -ഐ ടി -പ്രവർത്തിപരിചയ  മേളകളാണ്  ഒക്ടോബർ 14- 15  തീയതികളിലായി  കൈക്കോട്ടുകടവ്   സ്‌കൂളിൽ  വെച്ചു  നടക്കുന്നത്               


കായിക മാമാങ്കം 

ഒക്ടോബർ  10 

സ്കൂൾ തല കായികമേള ഒക്ടോബർ 10 വെള്ളിയാഴ്ച  കാലിക്കടവ്  മൈതാനിയിൽ വെച്ച് നടന്നു.
9 മണിക്ക്  വിദ്യാർഥികളുടെ മാർച്ച്‌ ഫാസ്റ്റ് -ഹെഡ്മാസ്റ്റർ സല്യൂട്ട് സ്വീകരിചു. തുടർന്ന് പി.ഇ .ടി അധ്യാപിക സുകുമാരി  ടീച്ചർ  പ്രതിജ്ഞ്യാവാചകം  ചൊല്ലികൊടുത്തു . കുട്ടികൾ ഏറ്റുചൊല്ലി.കായികമേളകളുടെ  പ്രാധാന്യത്തെക്കുറിച്ച്,കുട്ടികളിൽ ഒളിഞ്ഞുക്കിടക്കുന്ന കായികപ്രതിഭകളെക്കുറിച്ചും സംസരിച്ചുകൊണ്ട്  ഹെഡ്മാസ്റ്റർ ശ്രീ.ജയപ്രകാശൻ 

മാധ്യമ ക്വിസ് 

സെപ്റ്റംബർ മാസത്തെ മാധ്യമ  ക്വിസ്  ഒക്ടോബർ  6 നു 12 മണിക്ക് സ്‌കൂൾ  ഹാളിൽ വെച്ചു നടത്തി . വിഷ്ണു കെ  , അഖിൽ തോമസ്  എന്നിവർ   H.S വിഭാഗത്തിലും , U.P വിഭാഗത്തിൽ  പ്രഭിജിത്ത്, ജിഷ്ണു എം കെ  എന്നിവരും വിജയിച്ചു .

തുടർന്ന്  സ്കൂൾ തലത്തിൽ  ബഹിരാകാശ ക്വിസ്, ഐ ടി ക്വിസ്  എന്നിവ നടത്തി .മിഥുൻ  രാജ് , പ്രഭിജിത്ത്  കെ  എന്നിവർ  സബ്- ജില്ലാ  തലത്തിൽ  മത്സരിക്കാൻ  യോഗ്യത  നേടി .

 

    അഹിംസാദിനം  

ഒക്ടോബർ 2  ഗാന്ധി ജയന്തിയോടനുബന്ധിച്ചു  തലേ ദിവസം തന്നെ  സ്കൂളും പരിസരവും ശുചിയാക്കി . ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ  അസ്സംബ്ലി ചേരുകയും  ഹെഡ്മാസ്റ്റർ  ശ്രീ  എൻ  ജയപ്രകാശൻ മാസ്റ്റർ  പതാക  ഉയർത്തി . കുട്ടികൾ വന്ദന  ഗാനം  ആലപിച്ചു . ഗാന്ധി ആദർശങ്ങളുടെ  പ്രസക്തി - ഇന്ന്  ജീവിതത്തിൽ  എത്രത്തോളമുണ്ടെന്നു  ഹെഡ്മാസ്റ്റർ  സംസാരിച്ചു.തുടർന്ന് നാരായണൻ മാസ്റ്റർ   ഗാന്ധി  ജയന്തി ദിനാചരണത്തിന്റെ  മഹത്വത്തെക്കുറിച്ചു  സംസാരിക്കുകയും  "ശുചിത്വ പ്രതിജ്ഞ " കുട്ടികൾക്ക്  ചൊല്ലിക്കൊടുക്കുകയും  ചെയ്തു . അന്ന്  നടന്ന "ഗാന്ധി  ക്വിസ്  മത്സരത്തിൽ " ഹൈസ്‌കൂൾ  വിഭാഗത്തിൽ  സുജിത് . ബി എസ്സ്, യു പി വിഭാഗത്തിൽ  ജിഷ്ണു  സുനിൽ  എന്നിവർ  ഒന്നാം  സ്ഥാനം നേടി .ഉച്ചയ്ക്  റിച്ചാർഡ്  അറ്റൻബറോയുടെ  "ഗാന്ധി" സിനിമ പ്രദർശിപ്പിച്ചു.

ശാസ്ത്ര  പ്രശ്നോത്തരി

   സ്കൂൾ തലത്തിൽ നടത്തിയ  സയൻസ്  ക്വിസ് : വിജയികൾ -ഹൈസ്കൂൾ വിഭാഗത്തിൽ അഭിജിത്ത് .എം , വിഷ്ണു  കെ  എന്നിവര് യഥാക്രമം  ഒന്നും  രണ്ടും സ്ഥാനങ്ങൾ  നേടി
യു പി വിഭാഗത്തിൽ ജിഷ്ണു എ  ഒന്നാംസ്ഥാനം  നേടി .


                           മംഗള്‍യാൻ  മംഗളം 


   25/09/2014നു സ്കൂൾ  അസംബ്ലിയിൽ മംഗള്‍യാനുമായി ബന്ധപ്പെട്ട്  പ്രവർത്തിച്ചവർക്കു  വിജയാശംസകൾ  നേരുകയും  കൂടുതൽ അറിവുകൾ  ബാലചന്ദ്രൻ സർ  നല്കുകയും  ചെയ്തു. കൂട്ടികളുടെ  പ്രതിനിധിയായി  ശരത്  ബി കെ  സംസാരിച്ചു.

               ഭാസ്കരാചാര്യ  സെമിനാർ 

24/ 09/2014 നു  ചെറുവത്തൂർ ഉപജില്ലാ ഗണിത ശാസ്ത്ര  ക്ലബ്ബിന്റെ  പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന  ഭാസ്കരാചാര്യ  സെമിനാറിൽ  നമ്മുടെ സ്കൂളിലെ   രണ്ട്  കുട്ടികൾ പങ്കെടുക്കുകയും   രണ്ടു പേരും യു പി  , ഹൈസ്കൂൾ വിഭാഗങ്ങളിലായി  മൂന്നാം സ്ഥാനം  നേടുകയും ചെയ്തിരുന്നു .വിജയികൾക്കുള്ള  സർട്ടിഫിക്കറ്റ്  നാരായണൻ  സർ  വിതരണം  ചെയ്തു



C D  പ്രദർശനം 

  25/09/2014 നു  സ്കൂൾ ഐ  ടി ലാബിൽ വെച്ച്  കുട്ടികൾക്ക്    മംഗള്‍യാനെക്കുറിച്ച്  കൂടുതൽ  അറിയുന്നതിനായി  ഒരു പ്രസന്റേഷൻ  നടത്തി .













20/09/2014

ഗണിതം  മധുരം

ഗണിത ശാസ്ത്ര ക്ലബിന്റെ  ആഭിമുഖ്യത്തിൽ  22 / 09 / 2014 നു  ഗണിത ശാസ്ത്ര സെമിനാറും ,പ്രശ്നോത്തരിയും  നടത്തി "ഗണിത ശാസ്ത്രത്തിനു  കേരളത്തിന്റെ സംഭാവന " എന്ന  വിഷയത്തിൽ യു.പി വിഭാഗത്തിൽ  നടത്തിയ സെമിനാറിൽ നിന്ന്  ജിഷ്ണു  എം കെയും  "ത്രികോണ നിശ്ചയം " എന്ന വിഷയത്തിൽ  ശരത് ബി കെ യും  തിരഞ്ഞെടുത്തു .          ഗണിത ക്വിസ് : എച്ച്. എസ്: സുധീഷ്‌ എം , യു പി : ജിഷ്ണു എ 

     


                      ഉജ്ജ്വല  വിജയം 
  
20/09/2014  ന്  ജി എച്ച്  എസ്  കുട്ടമത്ത് വെച്ചു  നടന്ന  സബ്ബ് ജില്ല ഗെയിംസ്  മേളയിൽ ജി എം ആര എസ്  വെള്ളച്ചാൽ  കരുത്ത്  തെളിയിച്ചു . ഖൊ -ഖൊ  ജൂനിയർ  ബോയ്സിലും,ബോൾ  ബാഡ്മിന്റണ്‍  ജൂനിയർ ബോയ്സിലും  ഒന്നാം  സ്ഥാനം നേടി . ഒൻപത്  കുട്ടികളെ   ചെറുവത്തൂർ സബ് ജില്ലയിൽ         ഖൊ -ഖൊ  ടീമിലേക്കും  അഞ്ച്  കുട്ടികളെ ബോൾ  ബാഡ്മിന്റണ്‍  ടീമിലേക്കും  തെരഞ്ഞെടുത്തു .


                       ഗുരുവന്ദനം  

സെപ്റ്റംബർ 5  അധ്യാപക ദിനം  പ്രമാണിച്ച്  9.30 നു ചേര്ന്ന സ്കൂൾ അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ  ശ്രീ . ജയപ്രകാശൻ  സർ  കുട്ടികളെ  അഭിസംബോധന  ചെയ്തു. അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെ  കുറിച്ചും കുട്ടികൾ കാത്തുസൂക്ഷിക്കേണ്ട  മൂല്യങ്ങളെക്കുറിച്ചും  സംസാരിച്ചു. 

                            


                                           മാവേലിക്കൊരു പൂച്ചെണ്ട് 

 2014 ലെ  ഓണഘോഷപരിപാടികൾ  "മാവേലിക്കൊരു പൂച്ചെണ്ട് "  30/08/2014 ന്  9.30  മുതൽ ആരംഭിച്ചു.  ഹെഡ്മിസ്ട്രസ്സ്  സൗദാമിനി  ടീച്ചറുടെ  അധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ  പി ടി എ പ്രസിഡന്റ്  ശ്രീ രാജൻ  യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്  ഒരു ഗാനം ആലപിച്ചു . തുടർന്ന്  യോഗത്തിനുശേഷം  കൂട്ടികളുടെ  കലാപരിപാടിയുടെ ആദ്യ ഇനമായ  ഓണ പ്രശ്നോത്തരി  നടത്തി. തുടർന്ന്  മ്യൂസിക്കൽ ചെയർ , ബലൂണ്‍ ഊതി പൊട്ടിക്കൽ ,ബാലൻസിങ്ങ് ,  മാവേലിക്കു മീശ വരയ്ക്കൽ ,പുലിക്കളി  എന്നിവ  നടത്തി.കുട്ടികളുടെ നാടൻപാട്ട്  മത്സരവും  സിനിമാഗാനവും  തുടർന്ന് നടത്തിയ  മംഗലം  കളി   വളരെ  വിശേഷയിനമായിരുന്നു . എല്ലാ  മത്സരങ്ങൾക്കും  ശേഷം  കുട്ടികൾ  തെയ്യക്കോലങ്ങൾ  കെട്ടിയാടി .കുട്ടികളുടെ  ജന്മസിദ്ധമായ  വാസനാവൈഭവം  എല്ലാവരെയും അത്ഭുതപ്പെടുത്തി .







No comments:

Post a Comment