Monday, July 27, 2015

പ്രായത്തെ തോൽപിച്ച പ്രതിഭ; പ്രചോദനമേകിയ വാക്കുകൾ

ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം (83) അന്തരിച്ചു. ഷില്ലോങ് ഐഐഎമ്മിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദേഹത്തെ ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 6.50 ഓടെയാണ് അദേഹത്തിന് ഹൃദയാഘാതമുണ്ടായത്. 

പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ധനും എഞ്ചിനീയറുമായിരുന്ന അബ്ദുൽ കലാം ജനകീയരായ ഇന്ത്യൻ രാഷ്ട്രപതിമാരിൽ അഗ്രഗണ്യനായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാളായിരിക്കുമ്പോഴും ജനങ്ങളുടെ ഹൃദയം തൊടാൻ കഴിഞ്ഞ ജനകീയ നേതാവു കൂടിയായിരുന്നു അദേഹം. 2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അദേഹം ജനകീയമായ പ്രവർത്തന രീതി കൊണ്ടും സ്വതസിദ്ധമായ എളിമകൊണ്ടും ജനങ്ങളുടെ സ്വന്തം രാഷ്ട്രപതിയായി മാറി. ഇന്ത്യയുടെ 11-മത് രാഷ്ട്രപതിയായിരുന്നു. രാജ്യം ഭാരതരത്ന പുരസ്കാരവും പത്മഭൂഷൺ പുരസ്കാരവും നൽകി ആദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അബൂൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം 1931 ൽ തമിഴ്നാട്ടിലെ രാമേശ്വരത്താണ് ഭൂജാതനായത്. മിസൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അബ്ദുൾകലാം നൽകിയ സംഭാവനകൾ നിസ്തുലമാണ്. പൊഖ്റാൻ ആണവ പരീക്ഷണത്തിനു പിന്നിലും സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

Wednesday, July 22, 2015

ചാന്ദ്ര ദിനം :   ജൂലൈ 21   ചാന്ദ്രദിനത്തോടനുബന്ധിച്ച്   സ്കൂൾ  അസ്സംബ്ലിയിൽ  ഹെഡ് മാസ്റ്റർ   സംസാരിക്കുകയും  ഓരോ ക്ലാസ്സിലെ  പ്രതിനിധികളും  ചാന്ദ്ര ദിനത്തെക്കുറിച്ചുള്ള  തങ്ങളുടെ  അറിവുകൾ  മറ്റു കുട്ടികളുമായി പങ്കു വെച്ചു .തുടർന്ന്  പോസ്റ്റർ പ്രദർശനവും  നടന്നു. വിവര സങ്കേതിക  വിദ്യ ഉപയോഗിച്ചു  കൊളാഷ് , പ്രസന്റേഷൻ  ഇവ  സ്കൂൾ ഐ ടി  ക്ലബ്ബിന്റെ  നേതൃത്വത്തിൽ  നടന്നു.




ചാന്ദ്രദിനവുമായി ബന്ധപ്പെട്ട്  കുട്ടികളുടെ  പ്രവർത്തനങ്ങൾ



Monday, July 20, 2015

ജൂലൈ 21- ചാന്ദ്ര ദിനം 

 1969  ജൂലൈ മാസം 21 ചരിത്രം കുറിച്ച ദിവസമായിരുന്നു ."മനുഷ്യൻ ആദ്യമായി  അമ്പിളിയമ്മാവനെ  തൊട്ടു ".അന്ന് രാവിലെ  ഇന്ത്യൻ സമയം  1.48 നായിരുന്നു  നീൽ ആംസ് ട്രോങ്   ആദ്യമായി  ചന്ദ്രനിൽ  കാലു കുത്തിയത് .സഹയാത്രികനായ  എഡ്വിൻ ആൽഡ്രിൻ  പിന്നീടിറങ്ങി .
                മനുഷ്യന്റെ  ആദ്യ  ചന്ദ്രയാത്ര  ശാസ്ത്ര ചരിത്രത്തിലെ  നാഴികക്കല്ലായി മാറി.ഇന്നും  അദ്ഭുതം   വിട്ടു മാറാത്ത  ആദ്യ  ചന്ദ്രയാത്രയുടെ  ഓർമയ്ക്കായി  ജൂലൈ 21 ചാന്ദ്രദിനമായി  ആഘോഷിക്കുന്നു.

Thursday, July 9, 2015

ജൂലൈ 11  ലോകജനസംഖ്യാദിനം 

ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളി ലൊന്ന് 2015-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.        ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടു കൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാ മെന്ന തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.


ജൂലൈ  5  വൈക്കം മുഹമ്മദ്‌ ബഷീർ  അനുസ്മരണം