Thursday, October 30, 2014

കേരളപ്പിറവി


നവംബർ 1 :കേരളപ്പിറവി  ദിനം 






 കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന്   കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

  കൂടുതൽ  അറിയാൻ ഇവിടെ  ക്ലിക്ക് ചെയ്യുക 

ഒക്ടോബര്‍ 31 ന് ദേശീയ പുനരര്‍പ്പണ ദിനം

ഒക്ടോബര്‍ 31 ന് ദേശീയ പുനരര്‍പ്പണ ദിനം

 












മുന്‍ പ്രധാനമന്ത്രി      ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിനം) ആയി ആചരിക്കും. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കും. പ്രമുഖ വ്യക്തികളും യുവജനനേതാക്കളും നേതൃത്വം നല്‍കുന്ന റാലിയില്‍ ജാതി-മത കക്ഷി രാഷ്ട്രീയ ഭേദമന്യെ പൊതുജനങ്ങള്‍ പങ്കെടുക്കും. ഒക്ടോബര്‍ 31 ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 10.15 മുതല്‍ 10.17 വരെ മൌനമാചരിക്കും. സര്‍ക്കാരോഫീസുകളിലെ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന് രണ്ട് മിനിട്ട് മൌനമാചരിക്കണം. മൌനാചരണത്തിനുശേഷം ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കണം. ഓരോ ജില്ലയിലും പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ജില്ലാ കളക്ടര്‍മാരായിരിക്കും. സംസ്ഥാനതല പരിപാടി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കും. തിരുവനന്തപുരമുള്‍പ്പെടെ നഗരസഭകളിലും ടൌണുകളിലും 10.15 നും 10.17 നും പോലീസ് വെടിയൊച്ച മുഴക്കും. സൈറനുകളുള്ള സ്ഥലങ്ങളില്‍ 10.14 മുതല്‍ 10.15 വരെയും 10.17 മുതല്‍ 10.18 വരെയും സൈറണ്‍ മുഴക്കും. ഒക്ടോബര്‍ 31 ന് 10.15 മുതല്‍ 10.17 വരെ രണ്ട് മിനുട്ട് നേരം ഗതാഗതവും നിര്‍ത്തിവെയ്ക്കും.

ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചുവടെ


രാഷ്ട്രത്തിന്റെ സ്വാതന്ത്യ്രവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണബോധത്തോടുകൂടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗ്ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവമൂലമുള്ള ഭിന്നതകളും തര്‍ക്കങ്ങളും രാഷ്ട്രീയമോ സാമ്പത്തികമോ ആയ മറ്റ് പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
 


Monday, October 27, 2014

വയലാർ അനുസ്മരണം

വയലാർ അനുസ്മരണം :  ഇന്ന്   വയലാർ രാമവർമയുടെ    മുപ്പത്തിഒൻപതാമത്തെ  ചരമവാർഷികം 
വയലാര്‍ രാമവര്‍മ്മ - അകാലത്തില്‍ പൊലിഞ്ഞ് പോയ കവി, ഗാന രചയിതാവ്. കേരളീയന്‍റെ ഗാനാഭിരുചികളെ മെരുക്കിയെടുക്കുകയും പോഷിപ്പിക്കുകയും ചെയ്ത എഴുത്തുകാരില്‍ പ്രമുഖനാണ് അദ്ദേഹം. കാവ്യകല്പനയുടെ മാന്ത്രികത്തേരിലേറ്റി മലയാളികളെ ഗാനവിഹായസിലൂടെ വിസ്മയക്കാഴ്ചകള്‍ കാണിച്ച വയലാര്‍ രാമവര്‍മ്മ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 2014 -ല്‍ മുപ്പത്തിഒൻപത്  വര്‍ഷം ആവുകയാണ്. 

നാല്‍‌പ്പത്തിയേഴ് വര്‍ഷമേ അദ്ദേഹത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. വെള്ളാരപ്പള്ളി കേരള വര്‍മ്മയുടെയും, വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടിയുടേയും മകനായി 1928 മാര്‍ച്ച്‌ 25ന്‌ ആയിരുന്നു വയലാറിന്റെ ജനനം. ചെങ്ങണ്ട പുത്തന്‍ കോവിലകത്ത്‌ ചന്ദ്രമതി തമ്പുരാട്ടിയാണ്‌ ആദ്യഭാര്യ. ഈ ബന്ധത്തില്‍ സന്തതികളില്ലാത്തതിനാല്‍ അതേ കോവിലകത്തെ ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. വയലാര്‍ ശരത്ചന്ദ്രന്‍, ഇന്ദുലേഖ, യമുന, സിന്ധു എന്നിവരാണ് മക്കള്‍. 1975 ഒക്ടോബര്‍ 27-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു.

വയലാറിനെ അനശ്വരനാക്കുന്നത് അദ്ദേഹത്തിന്റെ സിനിമാ-നാടകഗാനങ്ങളാണ്. കവി എന്നതിലുപരി, സിനിമാ പിന്നണി ഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്‌. കവിതയില്‍ നിന്ന് വയലാര്‍ രാമവര്‍മ്മ സിനിമാഗാനരചനയില്‍ എത്തിയത് മലയാളത്തിന്‍റെ ഭാഗ്യം . മലയാള ചലച്ചിത്ര ഗാനങ്ങള്‍ കവിതപോലെ മനോഹരമായി മാറി. 

ഗ്രാമ്യമായും പ്രൗഢമനോഹരമായും ആധ്യാത്മികമായും ഉള്ള വിഭിന്ന ശൈലികളില്‍ ഗാനങ്ങളെഴുതാനുള്ള കൃതഹസ്തതയാണ് അദ്ദേഹത്തെ ജനകീയനാക്കുന്നത്. കല്പനയുടെ ഔചിത്യം, ചാരുത, പ്രമേയവുമായി വയലാറിന്റെ ഗാനങ്ങള്‍ക്ക് ഇഴുകിച്ചേരാന്‍ സാധിച്ചു എന്ന സത്യം ഇവയൊക്കെ ആ ഗാനങ്ങളുടെ വിജയത്തിന് കാരണമായ ചില ഘടകങ്ങളാണ്. കവിതയിലെ കാല്പനിക സൗന്ദര്യത്തിന്റെ അമൃതവര്‍ഷമായിരുന്നു ആ ഗാനപ്രപഞ്ചം.

വേദങ്ങള്‍, ഇതിഹാസങ്ങള്‍, ഉപനിഷത്തുക്കള്‍ എന്നിവയില്‍ വയലാറിന് അപാരമായ ജ്ഞാനമുണ്ടായിരുന്നു. അതേസമയം ബൈബിള്‍ അരച്ച് കലക്കിക്കുടിച്ചിരുന്നത് കൊണ്ട് ഏറ്റവും നല്ല ക്രിസ്‌തീയ ഭക്തിഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്‌. വയലാറിനെ ഏറ്റവും അധകം സ്വാധീനിച്ചിട്ടുള്ള സംസ്കൃത കവി കാളിദാസനാണ്. മലയാള കവിയാകട്ടെ ആശാനും. മില്‍ട്ടനും കീറ്റ്‌സുമാണ് അദ്ദേഹത്തെ സ്വാധീനിച്ച  ഇംഗ്ളിഷ്  കവികള്‍. ശങ്കരനും ബുദ്ധനും ഗാന്ധിയും മാര്‍ക്‌സും ഒക്കെ അദ്ദേഹത്തെ സ്വാധീനിച്ചുണ്ട്.

വയലാറിന്റെ സൃഷ്ടികൾ


വയലാർ രാമവർമ്മയുടെ കൈയ്യക്ഷരം

ചേർത്തലയിലുള്ള വയലാർ രാമവർമ്മ സ്മൃതി മണ്ഡപം

Thursday, October 23, 2014

ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം

ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം

ഐക്യ രാഷ്ട്ര സഭ ദിനം
ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭനിലവിൽ വന്നു. ഈ ദിനത്തിന്റെ വാർഷീകം 1948 മുതൽ ഐക്യ രാഷ്ട്ര സഭ ദിനം ആയി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള ന്യൂ യോർക്ക്‌ , ഹേഗ്, ജെനീവ, വിയന്ന, എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 

ഐക്യരാഷ്ട്രസഭ (United Nations) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌.1945 ഏപ്രിൽ 25-ന് സാൻഫ്രാസിസ്കോയിൽ യു. എൻ. രൂപവത്കരണയോഗം ചേർന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും ലയൺസ്‌ ക്ലബ്‌ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷം ജൂൺ 26ന്‌ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്‌, സോവ്യറ്റ്‌ യൂണിയൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളിൽ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന്‌ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നു. 
എല്ലാ വർഷവും ഒക്ടോബർ 24-ന് യു . എൻ ദിനം ആചരിക്കുന്നു


Monday, October 20, 2014

ക്ളാസ് പി ടി എ യോഗം

20 / 10 / 2014 -  ക്ളാസ്   പി ടി എ  യോഗം :     വെള്ളച്ചാൽ  മാതൃകാ സഹവാസ വിദ്യാലയത്തിലെ   ഒക്ടോബർ  മാസത്തെ   ക്ളാസ്  പി ടി എ  യോഗവും  പി ടി എ യുടെ   ജനറൽ  ബോഡി യോഗവും  ഇന്ന് നടന്നു.  രക്ഷിതാക്കളുടെ വളരെ  നല്ല പങ്കാളിത്തം  ആണ്  യോഗത്തിൽ  ഉണ്ടായിരുന്നത് .കുട്ടികളുടെ  പഠന  നിലവാരവുമായി ബന്ധപ്പെട്ട  കാര്യക്ഷമമായ  ചർച്ചകൾ  നടക്കുകയും  ചില  നിർദ്ദേശങ്ങൾ   ഉണ്ടാവുകയും ചെയ്തു.

Sunday, October 19, 2014

ജന്മദിനം


                             ലോകം കണ്ട ജ്യോതിശാസ്ത്രജ്ഞന്മാരില്‍പ്രമുഖനായിരുന്നു           സുബ്രഹ്മണ്യം ചന്ദ്രശേഖര്‍. അദ്ദേഹത്തിന്റെ ‍ജന്മദിനമാണ്  ഒക്ടോബര്‍ 19.അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും നമ്മു‍‍ടെ  കുട്ടികൾക്ക്  മാത്ര്കയാണ്  ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത്‌ അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്‌ത്രജ്ഞനാണ്‌സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന എസ്‌. ചന്ദ്രശേഖർ (ഒക്ടോബർ 191910 - ഓഗസ്റ്റ് 211995).                   ഫിസിക്‌സ്‌,അസ്‌ട്രോഫിസിക്‌സ്‌,അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം.                                                   

സുബ്രഹ്മണ്യം ചന്ദ്രശേഖർ
ജനനം1910 ഒക്ടോബർ 19
LahorePunjab,British India
മരണം1995 ഓഗസ്റ്റ് 21(പ്രായം 84)
Chicago, Illinois,United States
ദേശീയതBritish India(1910-1947)
India (1947-1953)
United States(1953-1995)
മേഖലകൾAstrophysics
സ്ഥാപനങ്ങൾUniversity of Chicago
University of Cambridge
ബിരുദംTrinity College, Cambridge
Presidency College, Madras
ഡോക്ടറേറ്റിനുള്ള ഉപദേശകൻR.H. Fowler
ഗവേഷണവിദ്യാർത്ഥികൾDonald Edward Osterbrock
അറിയപ്പെടുന്നത്Chandrasekhar limit
പ്രധാന പുരസ്കാരങ്ങൾNobel Prize, Physics (1983)
Copley Medal(1984)
National Medal of Science (1967)


                            ചന്ദ്രശേഖർ പരിധി (Chandrasekhar limit) എന്ന പേരിലറിയപ്പെടുന്ന കണ്ടെത്തൽ മാത്രം മതി ശാസ്‌ത്രലോകത്തിനു അദ്ദേഹത്തിന്റെ സംഭാവനയെ മനസ്സിലക്കാൻ. 1983 ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.ഓരോ ഇന്ത്യക്കാരനും ഭൗതികശാസ്ത്രം എന്ന് കേള്‍ക്കുമ്പോള്‍ മറക്കാന്‍ പറ്റാത്ത പേരാണ് സി വി രാമന്‍ എന്നത് 1930 ല്‍ നോബല്‍ സമ്മാനം കിട്ടി എന്നതിലും വലുതായി നാം മനസിലാക്കേണ്ടത് ഐസക്ക്‌ ന്യുട്ടന്‍ എന്ന മഹാപ്രതിഭയുമായി അദ്ദേഹത്തിന്‍റെ അടുത്ത ബന്ധം രണ്ടുപെരുടയും പല ശാസ്ത്ര കണ്ടുപിടുത്തങ്ങളെയും സ്വാധീനിച്ചു രാമന്‍റെ പിതാവിന്‍റെ സഹോദരപുത്രനാണ് ചന്ദ്രശേഖര്‍ രാമനു ശേഷം 53 വര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റൊരു ഇന്ത്യക്കാരന് നോബല്‍ സമ്മാനം ലഭിച്ചു അതാണ് സുബ്രമണ്യം ചന്ദ്രശേഖര്‍  1910 ഒക്ടോബര്‍ 19 നു ലാഹോറിലാണ് അദ്ദേഹം ജനിച്ചത് സുബ്രമണ്യ അയ്യരുടെയും സീതാലക്ഷ്മിയുടെയും മകനായ ചന്ദ്ര യുടെ പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ തന്നെ ആയിരുന്നു റെയില്‍വേ ജോലിക്കാരനായ പിതാവ് രാവിലെയും വൈകിട്ടും ചന്ദ്രയെ പ്രത്ത്യേകം പഠിപ്പിക്കുമായിരുന്നു                                                                    1922 മുതല്‍ 1925 ചെന്നയിലെ ഹിന്ദു സ്ക്കൂളില്‍ പഠിച്ചു അതിനു ശേഷം പ്രസിഡന്‍സി കോളേജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ 1930 ല്‍ പത്തൊന്‍പതാം വയസ്സില്‍ ബിരുദം നേടി 1930 ജൂലൈയില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ സ്കോളര്‍ഷിപ്പ് ലഭിച്ച് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഉപരി പഠനത്തിനു ലണ്ടനിലേക്ക് കപ്പലില്‍ യാത്ര തിരിച്ചു ആ യാത്രയില്‍ അദ്ദേഹം നടത്തിയ കണ്ടുപിടുത്തമാണ് 1983 ല്‍ നോബല്‍ സമ്മാനം നേടികൊടുത്തത് 1936 ല്‍ സഹപാഠിയായ ലളിത ദൊരൈസ്വാമിയേ വിവാഹം കഴിച്ചു 1937 മുതല്‍ അദ്ദഹം മരിക്കുന്ന 1995 ആഗസ്റ്റ് 21 വരെ ചിക്കാഗോ സര്‍വകലാശാലയില്‍ ആധ്യാപകന്‍ ആയിരുന്നുനക്ഷത്രങ്ങുടെ മരത്തെ കുറിച്ചും ബ്ലാക്ക്‌ ഹോളിന്റെ രൂപപെടലും ആദ്യമായി പ്രവചിച്ചത് സുബ്രമണ്യം ചന്ദ്രശേഖര്‍ എന്ന ചദ്ര ആണ് സൂര്യന്‍റെ മാസ്സിന്റെ 1.44 ഇരട്ടി എന്നത് വെള്ളക്കുള്ളന്‍ നക്ഷത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന പരിധിയാണ് നക്ഷത്രത്തിന്റെ മാസ്സ് അതിലും കൂടിയാല്‍ ആ നക്ഷത്രം സുപ്പര്‍ നോവ സ്ഫോടനത്തിനു വിധേയമായി ന്യുട്രോന്‍ നക്ഷത്രമോ ബ്ലാക്ക്‌ ഹോളോ ആകുന്നു ഈ പരിധിക്ക് ചന്ദ്രശേഖര്‍ പരിധി എന്ന് വിളിക്കുന്നു ഈ കണ്ടുപിടുത്തമാണ് അദ്ദേഹത്തിനു നോബല്‍ സമ്മാനം നേടികൊടുത്തത്


ബ്ളാക്ക്  ഹോൾ :


ബ്ലാക്ക്‌ ഹോള്‍ അഥവാ തമോഗര്‍ത്തം നാം ഒരു വസ്തുവിനെ കാണുന്നത് പ്രകാശം വസ്തുവില്‍ തട്ടി തിരിച്ചു നമ്മുടെ കണ്ണില്‍ പതിക്കുമ്പോഴാണ്. ഒരു വസ്തുവില്‍ തട്ടുന്ന പ്രകാശത്തെ അത് പ്രതിഫലിപ്പിക്കാതെ ആകര്‍ഷിച്ചു ഉള്ളിലക്ക് കടത്തിവിടുകയാണെങ്കില്‍ വസ്തു ഇരുണ്ടാതായി അല്ലെങ്കില്‍ കറുപ്പ് നിറത്തില്‍ ആയിരിക്കും തോന്നുന്നത് . ഇങ്ങനെ തട്ടുന്ന പ്രകാശങ്ങളെപ്പോലും ആകര്‍ഷിച്ചു ഉള്ളിലേക്ക് കടത്തിവിടുന്ന അഗാധ ഗര്‍ത്തങ്ങളാണു ബ്ലാക്ക്‌ ഹോള്‍. ബ്ലാക്ക്‌ ഹോള്‍ ജനിക്കുന്നത് ചിലതരം നക്ഷത്രങ്ങളുടെ മരണത്തോട് കൂടിയാണ്. പ്രകാശത്തിനുപോലും ബ്ലാക്ക്‌ ഹോളിന്റെ അടുത്തുകൂടി പോകാന്‍ കഴിയാത്തതിനാല്‍ ഇവയെ കുറിച്ചുള്ള പഠനം അതീവ ദുഷ്കരമാണ്. അതുകൊണ്ട് തന്നെ പലനിരീക്ഷണ ഫലങ്ങളും പിന്നീട് മാറ്റേണ്ടി വന്നിട്ടുണ്ട് .ഇതുവരെയുള്ള അറിവ് അനുസരിച്ച് അകത്തേക്ക് മാത്രം കടക്കാവുന്ന ഒരു ഗുഹയാണ് ബ്ലാക്ക്‌ ഹോള്‍. നക്ഷത്രങ്ങളുടെ പ്രകാശം ന്യുക്ലിയാര്‍ ഫ്യുഷന്‍ എന്ന പ്രതിഭാസം വഴിയാണ് ഉണ്ടാകുന്നതു്. ഈ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ പ്രകാശത്തിന്റെ അളവ് കുറയുന്നു അങ്ങനെ പ്രകാശം വറ്റി ആ നക്ഷത്രം മരിക്കുവാന്‍ തുടങ്ങുന്നു. ബ്ലാക്ക്‌ ഹോളില്‍ ഗുരുത്വാകര്‍ഷണം പ്രവചനാതീതം ആണ്. ഗുരുത്വാകര്‍ഷണ ബലം എന്നത് ദ്രവ്യമാനം (മാസ്സ് ) ഉള്ള വസ്ത്തുക്കളുടെ, ആകര്‍ഷിക്കുമ്പോള്‍ ഉള്ള ബലമാണ് എന്നാണ് ഐസക്‌ന്യൂട്ടന്റെ ഭുഗുരുത്വാകാര്‍ഷണ സിദ്ധാന്തം പറയുന്നത്.ഗ്രഹങ്ങളും സൂര്യനും തമ്മിലുള്ള ഗുരുത്വാകര്‍ഷണ ബലം മൂലമാണ് സൂര്യന് ചുറ്റും ഗ്രഹങ്ങള്‍ക്ക് കറങ്ങുവാന്‍ കഴിയുന്നത് . 1795 ല്‍ പിയറി ലപ്ലാസ് എന്ന ഫ്രഞ്ച് ശാസ്ത്രകാരനാണ് ഇരുണ്ട നക്ഷത്രങ്ങളെ കുറിച്ചു ആദ്യം പ്രവചിച്ചത് .അദ്ദേഹത്തിന്റെ സിദ്ധാന്തം അനുസരിച്ചു സൂര്യന്റെ 250 ഇരട്ടി വ്യാസമുള്ള ഒരു നക്ഷത്രത്തിന്‍റെ ഗുരുത്വാകര്‍ഷണ ബലം വളരെ വലുതായിരിക്കും.ആനക്ഷത്രത്തില്‍നിന്നും പ്രകാശത്തിത്തിനുപോലുംപുറത്ത്കടക്കാന്‍ഗുരുത്വാകര്‍ഷണബലം അനുവദിക്കില്ല. അതുകൊണ്ട്തന്നെ അത് അദൃശ്യമായി തോന്നും .1916 ലെ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം പുറത്തുവന്നതോട് കൂടി ഗുരുത്വകര്‍ഷണത്തിനു പുതിയ വിശദീകാരണം വന്നു.ഇത് ബ്ലാക്ക്‌ ഹോള്‍ എന്ന ആശയത്തിനെ ശാസ്ത്ര ലോകത്ത് സജീവമാക്കി. ബ്ലാക്ക്‌ ഹോളിന്റെ എല്ലാ സിദ്ധാന്തങ്ങളും അപേക്ഷിക സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ഉള്ളതാണ് .ബ്ലാക്ക്‌ ഹോളിനെ കുറിച്ചുള്ള വിശദമായ പഠനം നടത്തി അവ ഉണ്ടാകാനുള്ള സാദ്ധ്യതകളെ കുറിച്ച് പ്രവചിച്ചത് 1930 ല്‍ സുബ്രമണ്യം ചന്ദ്രശേഖര്‍ എന്ന ഇന്ത്യന്‍ ശാസ്ത്രകാരനാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നഷത്രങ്ങള്‍ക്ക് ഉള്ളിലെ ഹൈഡ്രജന്‍ ഐസോട്ടോപ്പുകള്‍ ന്യുക്ലിയര്‍ ഫ്യുഷന് വിധേയമായി ഹീലിയം ന്യുക്ലിയാസ്‌ ഉണ്ടാകുന്ന പ്രവര്‍ത്തനം നടക്കുന്നു അപ്പോള്‍ ഉണ്ടാകുന്ന ഊര്‍ജത്തിന്റെ ഫലമായിട്ടാണ് നക്ഷത്രം പ്രകാശിക്കുന്നത്. ഈ പ്രവര്‍ത്തനം തുടരുന്നതിനാല്‍ ഹൈഡ്രജന്‍ അറ്റങ്ങള്‍ തീര്‍ന്നു പോവുകയും പ്രവര്‍ത്തനം നടക്കാതെ വരുമ്പോള്‍ ഊര്‍ജ്ജം ഉണ്ടാകാതിരിക്കുകയും നക്ഷത്രങ്ങള്‍ പ്രകാശിക്കാതെ ഇരിക്കുകയും ചെയ്യുന്നു. സൂര്യനെക്കള്‍ വലുപ്പമുള്ള നക്ഷത്രങ്ങള്‍ ഈ അവസ്ഥയില്‍ ബ്ലാക്ക്‌ ഹോളായി മാറാം.1970 ല്‍ സ്റ്റീഫന്‍സ് ഹോക്കിങ്ങിന്‍റെ കണ്ടുപിടുത്തം ശാസ്ത്ര ലോകത്തെ അത്ഭുതപെടുത്തുന്നതായിരുന്നു; ബ്ലാക്ക്‌ ഹോളില്‍ നിന്നും വളെരെ ചെറിയ അളവില്‍ വികിരണങ്ങള്‍ പുറത്തുവരുന്നു എന്ന് അദ്ദഹം കണ്ടെത്തി ഈ വികിരണ ചോര്‍ച്ച മൂലം ബ്ലാക്ക്‌ ഹോളിനും മരണം ഉണ്ടാകാമെന്ന് അദ്ദേഹം പ്രവചിച്ചു . നക്ഷത്രത്തിന്റെ ജനനം വാതകങ്ങളും പൊടിപടലങ്ങളും ചേര്‍ന്ന് രൂപപ്പെടുന്ന മേഘപാളിയെ നെബുലകള്‍ എന്ന് വിളിക്കുന്നു.ഇവയാണ് നക്ഷത്രമായി മാറുന്നത് ഒരു നെബുല നക്ഷത്രമായി മാറണമെങ്കില്‍ പത്ത് ലക്ഷം വര്‍ഷമെങ്കിലും വേണം നെബുലകളിലെ കണികകള്‍ ഗുരുത്വാകര്‍ഷണ ബലത്തിന്‍റെ ശക്തിയാല്‍ ഒരു സ്ഥലത്ത് കൂടിച്ചേരുന്നു.ഈ അവസ്ഥയില്‍ നെബുലയെ പ്രോടോ സ്റ്റാര്‍ എന്ന് വിളിക്കാം.ഗുരുത്വാകര്‍ഷണ ബലം കൂടികൂടി വരുന്നതിനാല്‍ പ്രോട്ടോ സ്റ്റാര്‍ ചുരുങ്ങി ചെറുതാകുകയും ഗുരുത്വകര്‍ഷണം കൂടിയ അവസ്ഥയിലും എത്തുന്നു.അപ്പോള്‍ അതിനുള്ളില്‍ ന്യുക്ലിയര്‍ ഫ്യുഷന്‍ പ്രവര്‍ത്തനം നടക്കുകയും ഒരു നക്ഷത്രമായി മാറുകയും ചെയ്യുന്നു. കുറെ കാലം കഴിയുമ്പോള്‍ കേന്ദ്രഭാഗത്തെ ഹൈഡ്രജന്‍ തീരുകയും ന്യുക്ലിയര്‍ പ്രവര്‍ത്തനം കുറയുന്നു കേന്ദ്ര ഭാഗത്ത് ഹീലിയത്തിന്റെ അളവ് കൂടുതലും പുറത്ത് ഹൈഡ്രജന്‍റെ അളവ് കൂടുതലും ആകുന്നു അപ്പോള്‍ ന്യുക്ലിയര്‍ പ്രവര്‍ത്തനം കൂടുതല്‍ നടക്കുന്നത് പുറത്ത് ആയതിനാല്‍ അവിടെ നിന്നും ഊര്‍ജ്ജം പുറത്തേക്ക് ധാരാളം ഒഴുകുന്നു അതുകൊണ്ട് പുറംഭാഗം വികസിക്കുന്നു എന്നാല്‍ കേന്ദ്രത്തില്‍ ഗുരുത്വാകര്‍ഷണം കൂടി ഹൈഡ്രജനും ഹീലിയവും അവിടേക്ക് നീങ്ങി വീണ്ടും ന്യുക്ലിയര്‍ പ്രവത്തം നടക്കുകയും ചെയ്യുന്നു വീണ്ടും പുറം തോട് വികസിക്കുകയും തണുക്കുകയും ചെയ്യുന്നു വലുതായി തീരുന്ന നക്ഷത്രം അപ്പോള്‍ ചുവന്ന നിറത്തില്‍ കാണപ്പെടുന്നു ഇതിനെ റെഡ്‌ ജയന്‍റെ അഥവാ ചുവന്ന ഭീമന്‍ എന്ന് വിളിക്കുന്നു സൂര്യനെ പോലെ ശരാശരി നക്ഷത്രം ആയിരകണക്കിന് ദശലക്ഷം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ന്യുക്ലിയര്‍ പ്രവര്‍ത്തനം കുറയുകയും ഗുരുത്വാകര്‍ഷണ ബലം കൂടുകയും അത് ഉള്‍ഭാഗത്തേക്ക് ചുരുങ്ങുകയും ചെയ്യുന്നു.ക്രമാതീതമായ താപനിലയുള്ള ഇത്തരം നക്ഷത്രങ്ങളുടെ വലുപ്പം കുറയുന്നു. ഈ അവസ്ഥയില്‍ ഇതിനെ വെള്ളക്കുള്ളന്‍ എന്ന് വിളിക്കാം.കുറച്ചുകൂടി കഴിഞ്ഞു നക്ഷത്രത്തില്‍ നിന്നും പ്രകാശനഷ്ട്ടപ്പെട്ടു സാന്ദ്രത വളരെ കൂടിയ കറുത്ത ഒരു കട്ടയായി മാറുന്നു ഇതാണ് കറുത്ത കുള്ളന്‍ നക്ഷത്രങ്ങളുടെ മരണം സൂര്യനേക്കാള്‍ പത്തിരട്ടി വലുപ്പമുള്ള നക്ഷത്രങ്ങളെ ഭീമന്‍ നക്ഷത്രമെന്നു വിളിക്കുന്നു(ചുവന്ന ഭീമന്‍ ). ഇത്തരം നക്ഷത്രങ്ങളിലെ ഹൈഡ്രജന്റെ അളവ് കുറഞ്ഞ്‌ വന്നു ന്യുക്ളിയര്‍ പ്രവര്‍ത്തനം കുറയുന്ന സമയത്ത് നക്ഷത്രത്തിന്റെ കേന്ദ്രത്തില്‍ ഗുരുത്വാകര്‍ഷണം കൂടി നക്ഷത്രം അകത്തേക്ക് ചുരുങ്ങുന്നു. അപ്പോള്‍ താപനില വളരെ കൂടുന്നു ഇതിന്‍റെ ഫലമായി ഒരു പൊട്ടിത്തെറി ഉണ്ടാകുന്നു. ഇതിനെ സുപ്പേര്‍ നോവ എന്നുപറയുന്നു .മുന്‍പ് പറഞ്ഞ പോലെ സൂര്യനെ പോലെ ശരാശരി വലുപ്പമുള്ള നക്ഷത്രങ്ങള്‍ ചുരുങ്ങി ചെറുതായി വെള്ളകുള്ളന്‍ ആകുന്നതുപോലെയല്ല സൂര്യനേക്കാള്‍ പത്തിരട്ടി വലുപ്പമുള്ള നക്ഷത്രങ്ങളുടെ മരണം. പൊട്ടിത്തെറിക്ക് ശേഷം ഗുരുത്വാകര്‍ഷണം കൂടിയതും ഭാരം കൂടിയതുമായ ഒരു ചെറിയ ന്യുട്രോന്‍ നക്ഷത്രമായി മാറുന്നു. ഒരു ന്യുട്രോണ്‍ നക്ഷത്രത്തിന്‍റെ ഭാരം സൂര്യന്റെഭാരത്തിന്റെ രണ്ടിരട്ടിയായാല്‍ അകത്തേക്കുള്ള അതിന്റെ തകര്‍ച്ച തുടരുകയും തുടര്‍ന്നു അതൊരു ബ്ലാക്ക്‌ ഹോള്‍ ആയി മാറുകയും ചെയ്യും.അതുകൊണ്ടാണ് ബ്ലാക്ക്‌ ഹോളിന്റെ ഉള്ളിലെ ഗുരുത്വാകര്‍ഷണം വളരെ കൂടുതലാകുന്നത് . ഒരു സാങ്കല്പിക കഥ ഒരു ബ്ലാക്ക്‌ ഹോളിലേക്ക് കയറാന്‍ ഒരാള്‍ അതിന്റെ അരികില്‍ നില്‍ക്കുന്നു എന്ന് കരുതുക. അപ്പോള്‍ അയാളുടെ കലില്‍ അനുഭവപ്പെടുന്ന ഗുരുത്വാകര്‍ഷണം തലയില്‍ അനുഭവപ്പെടുന്നതിന്റെ ആയിരം മടങ്ങാണ്. അപ്പോള്‍ അയാളുടെ ശരീരം വലിച്ചു നീട്ടപ്പെടും-മൈലുകള്‍ നീളമുള്ള നേരിയ ഒരു നാരായി മാറുന്നു;കിലോമീറ്റര്‍ ഉള്ളിലേക്ക് ഈ നാരിനെ വലിച്ചിടുന്നു; ഒരു സെക്കന്റിന്റെ ഒരു ലക്ഷത്തിന്റെ ഒരു അംശം മതി ഇത്രയും സംഭവിക്കാന്‍. 



Saturday, October 18, 2014

ഒക്‌ടോബര്‍ 16 ലോക ഭക്‍ഷ്യദിനം

ഒക്‌ടോബര്‍ 16 ലോക ഭക്‍ഷ്യദിനം

ഒക്‌ടോബര്‍ 16 ലോക ഭക്‍ഷ്യദിനമാണ്‌. ആഹാരത്തിനുള്ള അവകാശം എന്നത് ഓരോ സ്ത്രീയുടെയും പുരുഷന്‍റെയും പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ജന്‍‌മസിദ്ധമായ അവകാശമാണ് എന്നതാണ് 2007 ലെ ലോക ഭക്‍ഷ്യദിനത്തിന്‍റെ ആശയവും സന്ദേശവും. 


വിശപ്പും ദാരിദ്ര്യവും ലോകത്തു നിന്ന് തുടച്ചുനീക്കുക എന്നത് മനുഷ്യാവകാശമാണെന്നും അത് അന്താരാഷ്ട്ര സമൂഹത്തിനു കൂടുതലായി അറിയാന്‍ കഴിയണമെന്നും ലോക ഭക്‍ഷ്യ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 

1945 ല്‍ രൂപീകൃതമായ ഐക്യരാഷ്‌ട്രസഭയുടെ ഭക്‍ഷ്യ കാര്‍ഷിക സംഘടന ആണ്‌ ഒക്‌ടോബര്‍ 16 ഭക്‍ഷ്യ ദിനമായി ആചരിക്കുന്നത്‌. 

1979 മുതലാണ്‌ ഈ ദിനാഘോഷം ആരംഭിക്കുന്നത്‌. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച്‌ ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ്‌ ഈ ദിവസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ലോകത്തെ 150 രാജ്യങ്ങളില്‍ ഈ ആഘോഷം നടക്കുന്നുണ്ട്‌.

ഭക്‍ഷ്യ സുരക്ഷയ്ക്കായി കാര്‍ഷിക നിക്ഷേപം നടത്തുക എന്നത്‌ തെരഞ്ഞെടുക്കാന്‍ കാരണം ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ പോലെ തന്നെ വികസനത്തിന്‌ ഭക്‍ഷ്യ സുരക്ഷയും അത്യാവശ്യമാണ്‌ എന്നതുതന്നെ. അഭ്യസ്ത വിദ്യര്‍ പലരും കൃഷിയില്‍ നിന്ന്‌ അകന്നു പോയിക്കൊണ്ടിരിക്കുകയാണ്‌. അതുപോലെ തന്നെ സ്വകാര്യ മേഖലയും. 

ലോകത്തെമ്പാടും ഭക്‍ഷ്യോല്‍പ്പാദനം ഗണ്യമായി കൂട്ടാന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അത്യാവശ്യമാനെന്ന്‌ ഈ സന്ദേശം നാം ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്നു. 

ലോകത്തിലെ വിശക്കുന്ന ആളുകളുടെ 70 ശതമാനം ആളുകളും താമസിക്കുന്നത്‌ ഗ്രാമപ്രദേശത്താണ്‌. അവിടെ കൃഷിയാണ്‌ വിശപ്പടക്കാനുള്ള മാര്‍ഗ്ഗവും ജീവിക്കാനുള്ള മാര്‍ഗ്ഗവും. ലോകത്തെങ്ങും കാര്‍ഷിക മേഖലയ്ക്കുള്ള വിദേശ നിക്ഷേപം 20 കൊല്ലമായി കുറഞ്ഞു വരികയാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്‌. 

2015 ഓടെ ലോകത്തില്‍ വിശക്കുന്നവരുടേയും ദാരിദ്ര്യം അനുഭവിക്കുന്നവരുടേയും എണ്ണം ഇപ്പോഴത്തേതിന്‍റെ പകുതിയാക്കാമെന്ന്‌ 1996 ല്‍ നടന്ന ലോകഭക്‍ഷ്യ സമ്മേളനത്തില്‍ വിവിധ രാഷ്‌ട്രതലവന്മാര്‍ തീരുമാനമെടുത്തിട്ടുണ്ട്‌. 

സഹസ്രാബ്ദ വികസന ലക്‍ഷ്യത്തിലും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്‌. ഏറ്റവും അധികം ദാരിദ്ര്യം അനുഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ "മാപ്പുട്ടോ പ്രഖ്യാപനത്തില്‍" പറഞ്ഞിരിക്കുന്നത്‌ അവരുടെ ബജറ്റിന്‍റെ പത്ത്‌ ശതമാനം ഗ്രാമവികസനത്തിനും കൃഷിക്കുമായി നീക്കിവയ്ക്കുമെന്നാണ്‌. 

എഫ്‌.എ.ഒ യുടെ ആസ്ഥാനമായ റോമില്‍ ഭക്‍ഷ്യ ദിനത്തില്‍ ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്‌. ഭക്ഷണം അവകാശമെന്ന യുവാക്കളുടെ വിദ്യാഭ്യാസ പരിപാടിക്കും ഇന്ന്‌ തുടക്കം കുറിക്കും. 

ഇന്ത്യയില്‍ ലോക ഭക്‍ഷ്യ ദിനത്തില്‍ ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹ തലത്തിലും വീട്ടുവളപ്പിലും പഴങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്തുന്നത്‌ പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണ്‌ നല്‍കുന്നത്‌. 


തോടുള്ള ഭക്‍ഷ്യ ധാന്യങ്ങള്‍ - ചോളം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കുക, അവ മുളപ്പിച്ച്‌ കഴിക്കുക, തവിടുള്ള ധാന്യങ്ങള്‍ - ചമ്പാവരി, ബജ്ര, റാഗി എന്നിവ എന്നും കഴിക്കുക. പാല്‍, തൈര്‍, വെണ്ണ, കടല, എള്ള്‌, ഉഴുന്ന്‌, സോയാബീന്‍, കൂണ്‌, കടല്‍ മീനുകള്‍ എന്നിവ കഴിക്കുക. 

അതാത്‌ കാലത്തു കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷിക്കുക. ഇവ ഉണ്ടാക്കിയെടുക്കാനായി വീട്ടില്‍ കൃഷി ചെയ്യുക, മല്ലി, തുളസി, ചീര, ഉലുവ എന്നിവ കഴികുക. വെള്ളമൊഴിച്ഛ്‌ പരിപാലിക്കേണ്ടതില്ലാത്ത പേര, വാഴ, മാവ്‌, പപ്പായ, നാരകം എന്നിവ കൂടുതല്‍ വളര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ്‌ ജനങ്ങള്‍ക്ക്‌ മുമ്പില്‍ വയ്ക്കുന്നത്‌.

Thursday, October 16, 2014

വയലാർ അവാർഡ്

വയലാര്‍ സാഹിത്യ പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്

 തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ.ആര്‍. മീരയുടെ 'ആരാച്ചാര്‍' നോവലിന്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റാണ് മലയാളത്തിലെ പ്രമുഖ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ വയലാര്‍ അവാര്‍ഡ് നല്‍കുന്നത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം വയലാര്‍ രാമവര്‍മ്മയുടെ ചരമദിനത്തില്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. എം.കെ. സാനു പത്രസമ്മേളനത്തില്‍ അറിയിച്ചു.

കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിച്ച നോവലാണ് 'ആരാച്ചാര്‍'. പരമ്പരാഗത നോവല്‍ സങ്കല്‍പങ്ങളില്‍നിന്ന് മാറിയുള്ള പരീക്ഷണം എന്ന നിലയില്‍ ഈ കൃതി ശ്രദ്ധേയമാണ്. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥ പറയുന്ന നോവലില്‍ ഭരണകൂടം എങ്ങനെ ഓരോരുത്തരേയും ഇരയാക്കുന്നു എന്ന് കാണിച്ചുതരുന്നു. മലയാളിയുടെ വായനാബോധത്തെ പിടിച്ചുണര്‍ത്താനും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കൊണ്ടു പോകാനും ആരാച്ചാരിലൂടെ മീരയ്ക്ക് സാധിച്ചെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. 2013 ല്‍ ആരാച്ചാരിന് ഓടക്കുഴല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

മലയാളത്തില്‍ പുതിയ തലമുറയിലെ എഴുത്തുകാരില്‍ പ്രമുഖയാണ് കെ.ആര്‍. മീര. 'ആവേ മരിയ' എന്ന കഥാസമാഹാരം 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ആവേ മരിയ, ഗില്ലറ്റിന്‍ (ചെറുകഥാ സമാഹാരങ്ങള്‍) നേത്രോന്മീലനം, ആ മരത്തെയും മറന്നു മറന്നു ഞാന്‍, യൂദാസിന്റെ സുവിശേഷം, മീരാസാധു (നോവലുകള്‍), മാലാഖയുടെ മറുകുകള്‍ (നോവലെറ്റ്), മഴയില്‍ പറക്കുന്ന പക്ഷികള്‍ (ലേഖനം/ഓര്‍മ്മ) എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.

യെല്ലോ ഈസ് ദ കളര്‍ ഓഫ് ലോങ്ങിങ് എന്ന പേരില്‍ കഥകളുടെ സമാഹാരവും ഹാങ് വുമണ്‍ എന്ന പേരില്‍ ആരാച്ചാര്‍ നോവലും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദേശീയ അവാര്‍ഡ് നേടിയ 'ഒരേ കടല്‍' എന്ന ചലച്ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായിരുന്ന മീര നിരവധി സീരിയലുകള്‍ക്കും തിരക്കഥ എഴുതിയിട്ടുണ്ട്.

ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് ശ്രുതി എം.എസ്സിന് നല്‍കും. പുരസ്‌കാരവും സ്‌കോളര്‍ഷിപ്പും 27 ന് വൈകീട്ട് 5.30ന് എ.കെ.ജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. പത്രസമ്മേളനത്തില്‍ ജഡ്ജിങ് കമ്മിറ്റി അംഗം പ്രഭാവര്‍മ്മ, ട്രസ്റ്റ് സെക്രട്ടറി ത്രിവിക്രമന്‍, ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. എ.എം. ശ്രീധരന്‍, ഡോ. അമൃത എന്നിവരും പങ്കെടുത്തു.
 ചെറുവത്തൂർ ഉപ -ജില്ല -ശാസ്ത്രമേളയിൽ  പങ്കെടുത്ത  കുട്ടികൾ  അഭിമാനകരമായ വിജയം കൈവരിച്ചു.  സ്കൂൾ അസ്സംബ്ലിഹാളിൽ  പങ്കെടുത്ത ഇനങ്ങളുടെ പ്രദർശനം  നടന്നത്  സ്കൂളിലെ മറ്റ്  കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചു .

സ്കൂൾ കലോത്സവം 2014-15

സ്കൂൾ കലോത്സവം 2014-15 : വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ  സ്കൂൾ കലോത്സവം  ഒക്ടോബർ 16-17  തീയതികളിലായി  നടക്കുന്നു.സ്റ്റേജിതര  മത്സരങ്ങൾ 16നു  സ്കൂൾ അസ്സംബ്ലി ഹാളിൽ  നടന്നു.




Tuesday, October 14, 2014

ചെറുവത്തൂർ ഉപ ജില്ല ശാസ്ത്രമേള

സബ്ബ്  -ജില്ല  ശാസ്ത്രമേളയിലെ   സയൻസ് ,ഗണിതശാസ്ത്ര ,ഐ.ടി  മേളകൾ  ഇന്ന് നടന്നു. മേളയിൽ  നമ്മുടെ  സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട്  23-ഓളം  കുട്ടികൾ  പങ്കെടുത്തു.ബഹു. എം.എൽ  എ  ശ്രീ  കുഞ്ഞിരാമൻ സർ  മേള  ഔപചാരികമായി ഉദ്ഘാടനം  ചെയ്തു . വിവിധ  മത്സര ഇനങ്ങൾ  10 മണിക്ക് ആരംഭിച്ചു.ചില വിധിനിർണയങ്ങൾ   ഒഴികെ മറ്റെല്ലാ  മത്സരങ്ങളും  2  മണിയോടു  കൂടി അവസാനിച്ചു.




Monday, October 13, 2014

ശാസ്ത്രമേള


സബ് .ജില്ല  ശാസ്ത്രമേളയ്ക്ക്   ആവശ്യമായ  തയ്യാറെടുപ്പുകൾ  കുട്ടികൾ നടത്തുന്നു .ശാസ്ത്ര -ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര -ഐ ടി -പ്രവർത്തിപരിചയ  മേളകളാണ്  ഒക്ടോബർ 14- 15  തീയതികളിലായി  കൈക്കോട്ടുകടവ്   സ്‌കൂളിൽ  വെച്ചു  നടക്കുന്നത്   

            



Saturday, October 11, 2014

നൊബേല്‍ സമ്മാനം

                   

                           സത്യാര്‍ഥിക്കും മലാലയ്ക്കും സമാധാന നൊബേല്‍

                                    പുരസ്‌കാരം കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും 

                         സമാധാന നൊബേല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് കൈലാഷ് സത്യാര്‍ഥി

                                   നൊബേല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി മലാല യൂസഫ്‌സായ്  






                  സ്‌റ്റോക്ക് ഹോം: ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിയും പാകിസ്താന്‍കാരിയായ മലാല യുസഫ്‌സായിയും 2014 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇരുവരെയും പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും തീവ്രവാദത്തിനെതിരെയും പ്രവര്‍ത്തിക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഇന്ത്യയില്‍ നിന്നുള്ള ഒരു ഹിന്ദുവിനും പാകിസ്താനില്‍ നിന്നുള്ള ഒരു മുസ്ലീംപെണ്‍കുട്ടിക്കും സമാധാന നൊബേല്‍ പങ്കിട്ട് നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെ'ന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ കമ്മറ്റി അറിയിച്ചു. ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനാണ് 60 കാരനായ സത്യാര്‍ഥി. 80,000 ത്തിലധികം കുട്ടികളെ ഇതിനോടകം വിവിധതരം പീഡനങ്ങളില്‍നിന്ന് മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ മുന്‍കൈയെടുത്ത സംഘടനയാണിത്. 


                                   മലാലയാകട്ടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി സ്വന്തം ജീവന്                നേരെയുള്ള ആക്രമണം പോലും വകവെയ്ക്കാതെ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയാണ്. നൊബേല്‍ സമ്മാനം                 നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് മലാല.

          മദര്‍ തെരേസയ്ക്ക് ശേഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. അതേസമയം, സമാധാന നൊബേലിന് അര്‍ഹനാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ സത്യാര്‍ഥിയാണ്.

ആഗോളതാപനം ചെറുക്കാനുള്ള നടപടികളുടെ അംഗീകാരമായി യു.എന്നിന് കീഴിലുള്ള 'ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്' (ഐ.പി.സി.സി) എന്ന സംഘടനയും, മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് അല്‍ ഗോറും 2007 ല്‍ സമാധാന നൊബേല്‍ സമ്മാനം പങ്കിട്ടപ്പോള്‍, ആ യു.എന്‍. പാനലിന് നേതൃത്വം നല്‍കുന്നയാള്‍ എന്ന നിലയ്ക്ക് ഇന്ത്യാക്കാരനായ രാജേന്ദ്ര പച്ചൗരി പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.

1954 ല്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ച സത്യാര്‍ഥി 26 - ാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന സത്യാര്‍ഥിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

1997 ല്‍ പാകിസ്താനിലെ സ്വാത് താഴ്‌വരയില്‍ ജനിച്ച മലാല, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി നിലകൊണ്ടതിന് താലിബാന്റെ ആക്രമണത്തിനിരയായപ്പോഴാണ് ലോകശ്രദ്ധ നേടിയത്. 2009 ല്‍ 11 വയസുള്ളപ്പോള്‍ ബി ബി സിയില്‍ അപരനാമത്തില്‍ മലാല എഴുതിയിരുന്ന ബ്ലോഗാണ്, താലിബാന്‍ നിയന്ത്രണത്തില്‍ പെണ്‍കുട്ടികളുടെ ജീവിതം എത്ര ശോചനീയമാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തത്.

മലാലയുടെ പ്രവര്‍ത്തനത്തിന് താലിബാന്റെ മറുപടി വെടിയുണ്ടകള്‍ കൊണ്ടായിരുന്നു. 2012 ഒക്ടോബര്‍ 9 ന് സ്‌കൂളില്‍നിന്ന് മടങ്ങും വഴി അവള്‍ ആക്രമിക്കപ്പെട്ടു. വെടിയേറ്റ് ബോധം നശിച്ച മലാലയെ ബ്രിട്ടനിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവന്‍ രക്ഷിച്ചത്.
താലിബാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെയും ലോകമെമ്പാടും പ്രതിഷേധമുയരാന്‍ മാലലയ്ക്ക് നേരെയുണ്ടായ ആക്രമണം നിമിത്തമായി. ആഗോളതലത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് പിന്നീട് മലാല നടത്തിയത്.

                                                

                                                           സാഹിത്യം 


                                                        സാഹിത്യത്തിനുള്ള 2014 ലെ                                              
നൊബേല്‍ സമ്മാനം ഫ്രഞ്ച് സാഹിത്യകാരന്‍ പാട്രിക് മോദിയാനോയ്ക്ക്ലെ ഹെര്‍ബെ ദെ ന്യൂട്ട്
ലെ   ഹൊറൈസണ്‍നൈറ്റ് റൗണ്ട്‌സ്റിംഗ് റോഡ്‌സ്മിസിംഗ് പേഴ്‌സണ്‍ട്രെയ്‌സ് ഓഫ് മലീസ്
ഡോറ ബര്‍ഡര്‍ഹണിമൂണ്‍ഔട്ട് ഓഫ് ദ ഡാര്‍ക്ക് തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ മോദിയാനോ 
1945 ല്‍ പാരീസിലാണ് ജനിച്ചത്. 1968 ലാണ് ആദ്യ നോവല്‍ പാലസ് ദെ ടോയിലെ പുറത്തിറങ്ങിബാലസാഹിത്യവും       
തിരക്കഥകളും എഴുതിയിട്ടുണ്ട്

       


                  

ഭൗതികശാസ്‌ത്രം (PHYSICS)






നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ജപ്പാന്‍ ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവരാണ്  സമ്മാനം പങ്കിട്ടത്.  ഊര്‍ജക്ഷമതയേറിയ ശക്തിയേറിയ പ്രകാശസ്രോതസ്സ് എന്ന നിലയ്ക്ക് നീല ലൈറ്റ്-എമിറ്റിങ് ഡയോഡുകള്‍ വികസിപ്പിച്ചതിനാണ് ഈ മൂന്ന് ഗവേഷകര്‍ നൊബേല്‍ പങ്കിടുന്നത്.  നിലവിലുണ്ടായിരുന്ന പച്ച, ചുവപ്പ് എല്‍.ഇ.ഡി.കളുമായി നീല വെളിച്ചം സമ്മേളിപ്പിച്ചാണ്, തീവ്രതയേറിയ പ്രകാശമുള്ള, അതേസമയം കുറച്ച് ഊര്‍ജം ചിലവാക്കുന്ന വൈദ്യുതവിളക്കുകള്‍ക്ക് രൂപംനല്‍കാന്‍ ഈ ഗവേഷകര്‍ക്ക് കഴിഞ്ഞത്. കൂടുതല്‍ പ്രകാശം കൂടിയ ആയുസ്സ്, എന്നാല്‍ കുറഞ്ഞ ഊര്‍ജോപയോഗം - ഇതാണ് എല്‍.ഇ.ഡി.ലൈറ്റുകളുടെ സവിശേഷത. ലോകത്താകെ ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നാലിലൊന്ന് ഭാഗവും ലൈറ്റുകള്‍ കത്തിക്കാനാണ് ഉപയോഗിക്കുന്നത്. ആ നിലയ്ക്ക് ഊര്‍ജ്ജോപയോഗം കുറയ്ക്കുന്നതില്‍ എല്‍.ഇ.ഡി.ലൈറ്റുകളുടെ പങ്ക് വളരെ വലുതാണ്. മാത്രമല്ല, എല്‍.ഇ.ഡി.ബള്‍ബുകള്‍ക്ക് ഒരു ലക്ഷം മണിക്കൂര്‍ വരെ ആയുസ്സുണ്ട്. അതേസമയം പഴയ വൈദ്യുതബള്‍ബുകള്‍ക്ക് ആയിരം മണിക്കൂറും ഫ് ളൂറസെന്റ് ലൈറ്റുകള്‍ക്ക് പതിനായിരം മണിക്കൂറുമാണ് ആയുസ്സ്. അതിനാല്‍, എല്‍.ഇ.ഡി.കള്‍ ഉപയോഗിക്കുന്നതാണ് നമ്മുടെ വിഭവങ്ങള്‍ ലാഭിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും എന്തുകൊണ്ടും നല്ലത്.



Wednesday, October 8, 2014

                        രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നു പേര്‍ക്ക്‌







സ്റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു. അമേരിക്കന്‍ ഗവേഷകരായ എറിറ്റ് ബെറ്റ്‌സിഗ്, വില്യം ഇ. മേര്‍ണര്‍, ജര്‍മന്‍ ഗവേഷകന്‍ സ്‌റ്റെഫാന്‍ ഹെല്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം. സൂക്ഷ്മ ദര്‍ശനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന ഫ്ലൂറസെന്‍സ് മൈക്രോസ്‌കോപ്പിയുടെ കണ്ടുപിടുത്തത്തിനാണ് പുരസ്‌ക്കാരം. 

                         'ആന്തര  ജി പി എസ് '  ഗവേഷകർക്ക്  നോബൽ 

 മസ്തിഷ്കത്തിന്റെ ആന്തര  ജി പി എസ്  എന്ന് വിശേഷിപ്പിക്കാവുന്ന  സംവിധാനം  കണ്ടെത്തിയ  മൂന്നു ഗവേഷകർക്ക്  ഈ വർഷത്തെ  വൈദ്യശാസ്ത്ര  നോബൽ . തലച്ചോർ  എങ്ങനെ ദിശയും സ്ഥാനവും നിർണയിക്കുന്നു  എന്ന് വിശദീകരിച്ച  ബ്രിട്ടീഷ്-അമേരിക്കൻ  ഗവേഷകൻ  ജോണ്‍  ഒകീഫ്  ,നോർവീജിയൻ  ഗവേഷക ദമ്പതികളായ  മേ ബ്രിറ്റ്  മോസർ ,എഡ്വേഡ്  മോസർ  എന്നിവരാണ്  6.6  കോടി രൂപയുടെ  പുരസ്കാരം  പങ്കിട്ടത് . നമ്മൾ നില്ക്കുന്ന  സ്ഥാനവും  സഞ്ചരിക്കുന്ന  വഴികളും  മസ്തിഷ്കം എങ്ങനെയാണ് തിരിച്ചറിയുന്നത്   എന്നാണ്  ഇവർ  കണ്ടെത്തിയത് .