Wednesday, August 17, 2016

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

മാതൃക സഹവാസ വിദ്യാലയത്തിൽ  നടന്ന  ഭാരതത്തിന്റെ  എഴുപതാം  സ്വാതന്ത്ര്യ ദിനാഘോഷ  പരിപാടിയിൽ  രാവിലെ  9  മണിക്ക്  സ്‌കൂൾ  ഹെഡ്മാസ്റ്റർ  ശ്രീ .ഭരതൻ  മാഷ് പതാക ഉയർത്തി .തദവസരത്തിൽ  കുട്ടികൾ പതാകഗാനവും ദേശഭക്തി ഗാനങ്ങളും  ആലപിച്ചു .തുടർന്ന് നടന്ന   എസ് പി സി പരേഡിൽ  ഹെഡ്മാസ്റ്റർ  സല്യൂട്ട്  സ്വീകരിച്ച് .അതിനുശേഷം  സ്‌കൂൾ ഹാളിൽ വെച്ച് നടന്ന പൊതു യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ പി ടി എ  പ്രസിഡന്റ് ശ്രീ. കെ രാജൻ അധ്യക്ഷത വഹിച്ചു.വിശിഷ്ടാതിഥി  ശ്രീ , കെ വി രാഘവൻ മാസ്റ്റർ  സ്വാതന്ത്ര്യ ദിന സന്ദേശം  നൽകി .ഹെഡ്മാസ്റ്റർ കുട്ടികൾ നിർമിച്ച സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു . എല്ലാ ക്‌ളാസ്സുകളും   ദേശഭക്തി ഗാനം ആലപിച്ചു. തുളസി ടീച്ചർ  നടത്തിയ സ്വാതന്ത്ര്യ ദിന പ്രശ്നോത്തരിയിൽ  പ്രഭിജിത് , അജിൻ എന്നിവർ വിജയികളായി ,രാഘവൻ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ "സ്വാതന്ത്ര്യസമര ചരിത്രമാലിക ' എന്ന ദൃശ്യാവിഷ്‌കാരം  ശ്രദ്ധേയമായി .നാരായണൻ മാസ്റ്റർ ആശംസകളർപ്പിച്ചു.തുളസി ടീച്ചർ നന്ദി പ്രകാശിപ്പിച്ചുകൊണ്ടു  ചടങ്ങ് അവസാനിച്ചു .കുട്ടികൾക്ക് പായസ ദാനവും നടന്നു.

Tuesday, August 16, 2016

സ്വാതന്ത്ര്യദിന സ്മരണകളിലൂടെ ...............

സ്വാതന്ത്ര്യദിന സ്മരണകളിലൂടെ ...............

      സ്വാതന്ത്ര്യത്തിന്റെ   അറുപത്തൊൻപതാം  വാർഷികത്തോടനുബന്ധിച്ച്  "സ്വാതന്ത്ര്യ  സ്മൃതി ദീപം തെളിയിക്കൽ" എന്ന  പുതുമയാർന്ന  പരിപാടി സംഘടിപ്പിച്ചു .ദേശീയ പതാക പാറിക്കളിക്കുന്ന ഇന്ത്യയുടെ
അതിരുകളിലായി  500 മൺചെരാതുകൾ  കത്തിച്ചുവച്ചുകൊണ്ടു  സ്‌കൂൾ അങ്കണം പ്രകാശമാനമാക്കി . സ്‌കൂൾ  ഹെഡ്മാസ്റ്റർ  പി.കെ ഭരതൻ മാസ്റ്റർ  സ്വാഗതം ആശംസിച്ച  ചടങ്ങിൽ  പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി  കെ ശൈലജ  സ്വാതന്ത്ര്യ സ്‌മൃതി ദീപം തെളിയിച്ചു .സ്‌കൂൾ സംഗീതാധ്യാപകൻ നരേന്ദ്രൻ മാഷിന്റെ വയലിൻ  വായനയുടെ പശ്ചാത്തലത്തിൽ  കുട്ടികൾ  മൺചെരാതുകൾ   തെളിയിച്ചത്  അപൂർവ്വദൃശ്യാനുഭവമായി . എല്ലാ അധ്യാപകരും  അനധ്യാപകരും  ചടങ്ങിൽ പങ്കെടുത്തു .