Wednesday, December 10, 2014

ഡിസംബര്‍ 11: യുണിസെഫ് സ്ഥാപക ദിനം

ഡിസംബര്‍ 11: യുണിസെഫ് സ്ഥാപക ദിനം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മറ്റ് അശരണര്‍ക്കുമായി ലോകമെങ്ങും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യുണിസെഫ് (UNICEF).രണ്ടാം ലോക മഹായുദ്ധത്തിന്‍റെ കെടുതികള്‍ അനുഭവിച്ച രാജ്യത്തിലെ കുട്ടികള്‍ക്ക് ഭക്ഷണവും, അടിസ്ഥാന സൗകര്യങ്ങളും നല്‍കുകയെന്ന ലക്ഷ്യത്തോടെ 1946 ഡിസംബര്‍ 11നാണ് യുണൈറ്റഡ് നാഷന്‍സ് ജനറല്‍ അസംബ്ലിക്കു കീഴില്‍ യുണൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്(UNICEF) നിലവില്‍ വരുന്നത്.

നൂറ്റിതൊണ്ണൂറിലേറെ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് യുണിസെഫിന്‍റെ പ്രവര്‍ത്തന മേഖല. ഇരുനൂറിലധികം രാജ്യങ്ങളില്‍ ഓഫീസുകളുള്ള യുണിസെഫിന്‍റെ എല്ലാ ഓഫീസ് പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നത് ന്യൂയോര്‍ക്കിലെ കേന്ദ്ര ഓഫീസാണ്. ദരിദ്ര രാജ്യങ്ങളില്‍ ഉള്‍പ്പെടെ വാക്സിനുകള്‍, മരുന്നുകള്‍, പോഷകാഹാരങ്ങള്‍, വിദ്യാഭ്യാസ സഹായങ്ങള്‍ എന്നിവ യുണിസെഫ് വിതരണം ചെയ്യുന്നുണ്ട്.

കേരളത്തില്‍ ഉള്‍പ്പെടെ യുണിസെഫ് കുട്ടികളുടെയും, യുവാക്കളുടെയും അവകാശ സംരക്ഷണത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. കേരളത്തില്‍ ബാലവിവാഹങ്ങള്‍ കൂടിവരുന്നതായി പഠനത്തില്‍ യുണിസെഫ് കണ്ടെത്തിയിരുന്നു. ശുദ്ധജലം ഉറപ്പ് വരുത്താനുള്ള പദ്ധതിയും യുണിസെഫുമായി ചേര്‍ന്ന് സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. ഏതൊരു സാഹചര്യത്തിലും കുട്ടികള്‍ക്ക് വിദ്യാഭ്യാസം എന്നതാണ് യുണിസെഫ് ലക്ഷ്യം.

സ്വകാര്യ മേഖലയില്‍ നിന്നാണ് സംഘടനയുടെ ഫണ്ട് ശേഖരണം പ്രധാനമായും നടക്കുന്നത്. 36 അംഗ എക്സിക്യുട്ടിവ് ബോര്‍ഡും യുണിസെഫിനുണ്ട്. കുട്ടികളുടെ ജീവിതം ദുഷ്കരമാക്കുന്ന രോഗങ്ങള്‍ക്കും, പട്ടിണിക്കുമെതിരെ അവിശ്രമം പ്രവര്‍ത്തിക്കുകയാണ് സംഘടന.മഹത്തായ ലക്ഷ്യത്തോടെ രൂപീകൃതമായി 68 വര്‍ഷം പിന്നിടുമ്പോള്‍ കൂടുതല്‍ മേഖലകളിലേക്ക് കടന്ന് സേവന വഴിയില്‍ നീങ്ങുകയാണ് യുണിസെഫ്.

ഡിസംബർ 10 - ലോക മനുഷ്യാവകാശ ദിനം

ലോക മനുഷ്യാവകാശ ദിനം
“ഡിസംബർ 10 മനുഷ്യാവകാശ ദിനം”
“എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു. പദവിയിലും അവകാശത്തിലും തുല്യത പുലർത്തുകയും ചെയ്യുന്നു. അവർ ബുദ്ധിയും മനസ്സാക്ഷിയും കൊണ്ട്‌ അനുഗ്രഹീതരും പരസ്പര സാഹോദര്യം പുലർത്താൻ നിർബന്ധിതരുമാണ്‌” മനുഷ്യചരിത്രത്തിലെ
എന്താണ്‌ മനുഷ്യാവകാശം
മനുഷ്യാവകാശങ്ങൾക്ക്‌ വളരെ ലളിതമായ ഒരു നിർവ്വചനമുണ്ട്‌. മനുഷ്യന്‌ അന്തസ്സായി ജീവിക്കാനാവശ്യമായ അവകാശങ്ങളാണ്‌ മനുഷ്യാവകാശങ്ങൾ. വേറെ രീതിയിൽ പറഞ്ഞാൽ എല്ലാ മനുഷ്യരുടെയും അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന ആവശ്യങ്ങളും സ്വാതന്ത്ര്യങ്ങളുമാണ്‌ മനുഷ്യാവകാശം എന്നറിയപ്പെടുന്നത്‌. മനുഷ്യാവകാശങ്ങളായി പൊതുവെ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുൻപിൽ തുല്യതയ്ക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ട്രീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു. സാമൂഹ്യനീതി നിഷേധിക്കുമ്പോഴും, ജനാധിപത്യക്രമം പാലിക്കപ്പെടാതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.
മനുഷ്യാവകാശ ഉത്ഭവവും വളർച്ചയും
മനുഷ്യാവകാശവും അതിനെപ്പറ്റിയുള്ള ചിന്തകളും പരിഷ്കൃതസമൂഹത്തിന്റെ സൃഷ്ടിയാണ്‌. പ്രാകൃത മനുഷ്യന്‌ അത്തരം ചിന്തകൾ അന്യമായിരുന്നു. അവൻ സർവതന്ത്ര സ്വതന്ത്രനായി ജീവിച്ചെങ്കിലും നാം അതിനെ പ്രാകൃതമെന്നും അപരിഷ്കൃതമെന്നും വിശേഷിപ്പിച്ചു. അറിവും സംസ്കാരവും വർദ്ധിച്ചതോടെ സമൂഹജീവിയായി മാറിയ മനുഷ്യന്റെ അനിവാര്യ സൃഷ്ടിയാണ്‌ മനുഷ്യാവകാശങ്ങൾ. അക്കാരണത്താൽ തന്നെ മനുഷ്യാവകാശങ്ങൾ എന്ന പദം ആധുനിക മനുഷ്യന്റെ സംഭാവനയാണെന്ന്‌ പറയാം. സമൂഹത്തിൽ നടമാടിയിരുന്ന അടിച്ചമർത്തലിനും ചൂഷണത്തിനുമെതിരെ ആദ്യമായി പ്രതികരിക്കാൻ തുടങ്ങിയതും ആധുനിക മനുഷ്യർ തന്നെ.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം നിലവിൽ വന്ന ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തോടെയാണ്‌ മനുഷ്യാവകാശങ്ങൾ എന്ന ആശയം പ്രചാരത്തിൽ വ
പൗരാവകാശ നിഷേധങ്ങളിൽ പൊറുതിമുട്ടിയ ഇംഗ്ലീഷ്‌ ജനത 1688-ലെ മഹത്തായ വിപ്ലവത്തിലൂടെ  ചോര ചൊരിയാതെ ജനാധിപത്യഭരണ ക്രമത്തിനും നിയമവാഴ്ചയ്ക്കും വഴിയൊരുക്കി. 1776-ലെ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം മനുഷ്യാവകാശ ചരിത്ത്രിലെ മറ്റൊരു നാഴികകല്ലാണ്‌. സ്വാതന്ത്ര്യവും ആഹ്ലാദകരമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള മനുഷ്യന്റെ ജന്മാവകാശവും ജനങ്ങളുടെ ഇംഗിതത്തിന്‌ യോജിച്ച രാഷ്ട്രീയ അധികാരവും ജനാധിപത്യത്തിന്റെ ഭാഗമായി. മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂടത്തെ തകർത്തെറിയുവാനുള്ള ജനങ്ങളുടെ അവകാശം അസന്ദിഗ്ധമായി പ്രഖ്യാപിക്കപ്പെട്ടു. “സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മുദ്രാവാക്യമുയർത്തിയ ഐതിഹാസികമായ ഫ്രഞ്ചുവിപ്ലവം മനുഷ്യാവകാശ ചരിത്രത്തിൽ ഒരു നൂതന അദ്ധ്യായം എഴുതിചേർത്തു. 1789-ൽ ഫ്രാൻസിലെ ജനപ്രതിനിധിസഭ പ്രഖ്യാപിച്ച’ “മനുഷ്യന്റെ അവകാശങ്ങൾ" 1791-ൽ ഫ്രഞ്ചുഭരണഘടനയിൽ കൂട്ടിച്ചേർത്തതോടെ മനുഷ്യാവകാശങ്ങൾ മൗലികമായ നിയമമായി പരിണമിച്ചു.
വെല്ലുവിളികൾ നേരിടുന്ന
മനുഷ്യാവകാശങ്ങൾ

നീതിയ്ക്കുവേണ്ടി വാദിക്കുകയും മനുഷ്യാവകാശ ലംഘനങ്ങൾക്ക്‌ ഉരയാകുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ പ്രവർത്തകർ ഇന്നു ശക്തമായ വെല്ലുവിളികളെയാണ്‌ നേരിടുന്നത്‌. ലോകം ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നമാണ്‌ സാമൂഹിക വിവേചനവും ഒറ്റപ്പെടുത്തലും. ഇതിന്‌ പ്രധാനമായും വിധേയരാകുന്നവരാകട്ടെ, ആദിവാസികളും കുടിയേറ്റക്കാരും, വൈകല്യമുള്ളവരും, സ്ത്രീകളും മറ്റുമാണ്‌. അവരെ സംരക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ ബാദ്ധ്യതയും ചുമതലയുമാണ്‌.
പുതുയുഗപ്പിറവിയ്ക്ക്‌ തുടക്കമിട്ട സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപത്തിലെ വാക്യങ്ങളാണിത്‌. 1948 ഡിസംബർ 10-നാണ്‌ ഐക്യരാഷ്ട്രസഭ ഈ പ്രഖ്യാപനം അംഗീകരിച്ചത്‌. ഈ വർഷം മനുഷ്യാവകാശ ദിനാചരണത്തിന്റെ 66-)0 പിറന്നാൾ ആഘോഷിക്കുകയാണ്‌. യു.എൻ.ഒ മുന്നോട്ടുവച്ച പ്രമേയം “സാമൂഹിക-സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ ഒത്തൊരുമയോടെ എല്ലാവരും” എന്നതാണ്‌.
ന്നത്‌. എന്നാൽ അത്‌ മാനവസംസ്കാരത്തോളം പഴക്കമുള്ളതാണ്‌. ചരിത്രത്തിലെ ആദ്യമനുഷ്യാവകാശ രേഖയായി കണക്കാക്കുന്നത്‌ 1215-ൽ ഒപ്പുവച്ച മാഗ്നാകാർട്ടയാണ്‌. ഇംഗ്ലണ്ടിലെ ജോൺ രാജാവിൽ നിന്ന്‌ ഇടപ്രഭുക്കന്മാർ സമ്മർദ്ദം പ്രയോഗിച്ച്‌ നേടുകയും പിന്നീട്‌ ഇംഗ്ലണ്ടിലെ പാർലമെന്റ്‌ അംഗീകരിക്കുകയും ചെയ്ത ‘മാഗ്നാകാർട്ട്‌’ ജനായത്ത ഭരണക്രമത്തിലേക്കുള്ള ലോകത്തിന്റെ ആദ്യചുവടുവയ്പാണ്‌
മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ ആറരപാതിറ്റാണ്ടുകൾ പിന്നിട്ടുകഴിഞ്ഞ ഈ അവസരത്തിലും അവകാശ നിഷേധങ്ങളുടെ വ്യാപ്തി എങ്ങും വർദ്ധിച്ചുവരുന്നതായാണ്‌ കാണുന്നത്‌. അടിമത്വം, ഭീകരപ്രവർത്തനം, വിവേചനം, അന്യായമായ തടങ്കൽ, ബാലവേല, ലൈംഗികചൂഷണം, മലനീകരണം ഇങ്ങനെ അവകാശ ലംഘനങ്ങളുടെ പട്ടികയ്ക്ക്‌ അവസാനമില്ല. മനുഷ്യാവകാശം യാഥാർത്ഥ്യമാകണമെങ്കിൽ ജാതി, മത,വർഗ്ഗ,ലിംഗ,ഭാഷാ, രാഷ്ട്രീയ വിവേചനങ്ങൾ ഇല്ലായ്മചെയ്യണം. ഇത്‌ ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്വമാണ്‌.
രാജ്യത്തിനകത്തുള്ള മനുഷ്യാവകാശലംഘനങ്ങൾ പലപ്പോഴും ഗൗരവമായികാണപ്പെടുന്നില്ല. ഇന്ത്യയിൽ പലയിടങ്ങളിലും ഇപ്പോഴും സ്ത്രീകളും പെൺകുട്ടികളും രണ്ടാംതരം പൗരന്മാരായി കാണപ്പെടുന്ന അവസ്ഥയുണ്ട്‌, ആരോഗ്യം, വിദ്യാഭ്യാസം, പൗരത്വം, വൈവാഹിക അവകാശങ്ങൾ, തൊഴിൽ അവകാശങ്ങൾ, പിന്തുടർച്ചാവകാശങ്ങൾ എന്നീ കാര്യങ്ങളിൽ അവർ ഇന്നും വിവേചനം നേരിടുന്നു. സ്ത്രീശാക്തീകരണത്തിനായി മുറവിളി ഉയരുമ്പോഴും ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കാൻ നടപടികൾ എടുക്കേണ്ടിയിരിക്കുന്നു.
ആരോഗ്യകരവും നിർമ്മലവുമായ പരിസ്ഥിതി മനുഷ്യന്റെ ജന്മാവകാശമാണ്‌. അന്തരീക്ഷം മലിനീകരിക്കപ്പെടുമ്പോൾ, ശുദ്ധവായു ലഭിക്കാനുള്ള മനുഷ്യന്റെ അവകാശമാണ്‌ നിഷേധിക്കപ്പെടുന്നത്‌. യാതൊരു മുൻകരുതലുകളും മാനദണ്ഡങ്ങളുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോഴും ഹനി ക്കപ്പെടുന്നത്‌ എല്ലാ മനുഷ്യർക്കും ലഭ്യമാകേണ്ട ചില അവകാശങ്ങളാണ്‌.
രോഗികളെയും വൃദ്ധജനങ്ങളെയും ഭാരമായി കാണുകയും അവരെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നവർ ആ മനുഷ്യജീവികളുടെ ജീവിക്കാനുള്ള അവകാശമാണ്‌ ചോദ്യം ചെയ്യുന്നത്‌. രോഗകിടക്കയിൽ കിടന്ന അമ്മയെ പട്ടിണിക്കിട്ട്‌ ഉറുമ്പരിപ്പിച്ച മകളും, പിഞ്ചു പൈതലിനെ പട്ടിണിക്കിട്ട്‌ പുഴുവരിക്കാൻ ഇടവരുത്തിയ പിതാവിന്റെയും തുടങ്ങി എത്രയെത്ര കരളലിയിക്കുന്ന വാർത്തകൾ ഇക്കാലയളവിൽ നാം പത്രദ്വാര വായിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ?
മനുഷ്യാവകാശ ലംഘനങ്ങൾക്ക്‌ ഇന്ന്‌ കുട്ടികളും ഇരയാവുന്നു. 1989 നവംബർ 20 ന്‌ യു.എൻ. പൊതുസഭ കുട്ടികളുടെ അവകാശ ഉടമ്പടി അംഗീകരിച്ചെങ്കിലും രാജ്യത്തെ ശിക്ഷാനിയമത്തിലും ഭരണഘടനയിലും നിയമങ്ങൾ ഉണ്ടെങ്കിലും കുട്ടികളുടെ അവകാശങ്ങൾ അംഗീകരിക്കാനും ചൂഷണം തടയാനും പൂർണ്ണമായും സാധിച്ചിട്ടില്ല. ബാലവേല, കൗമാര പീഡനം എന്നിങ്ങനെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ കുട്ടികൾ ഇന്നും പീഡനത്തിനും ചൂഷണത്തിനും ഇരയായിക്കൊണ്ടിരിക്കുകയാണ്‌. ശൈശവവിവാഹ നിരോധന നിയമം നിലനിൽക്കുമ്പോഴും യു.പി, ബീഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ ബാലികമാരിൽ പകുതിയോളം 16 നു മുമ്പുതന്ന വിവാഹിതരാകുന്നു. കേരളത്തിൽപോലും ഈ അടുത്തകാലത്ത്‌ പുറപ്പെടുവിച്ച “മുസ്ലീം വിവാഹം രജിസ്റ്റർ ചെയ്യുന്നത്‌ സംബന്ധിച്ച” സർക്കുലർ മനുഷ്യാവകാശ വിരുദ്ധവും, ഭരണഘടനാ വിരുദ്ധവും ആണെന്നുള്ളതിൽ തർക്കമില്ല.
ഇന്ത്യയിലെ 50 ശതമാനത്തിലധികം കുട്ടികൾക്ക്‌ മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന്‌ യു.എൻ. റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. നമ്മുടെ രാജ്യത്ത്‌ ഒന്നരകോടിയിലേറെ കുട്ടികൾ കഠിനാധ്വാനത്തിലേർപ്പെടുന്നു. മൂന്ന്‌ കോടിയിലധികം കുട്ടികൾക്ക്‌ ഇന്നും വിദ്യാലയത്തിലെ പടികയറാൻ കഴിഞ്ഞിട്ടില്ല. ഇതെല്ലാം മനുഷ്യാവകാശലംഘനത്തിന്റേ വ്യക്തമായ തെളിവുകളാണ്‌.
മനുഷ്യാവകാശസംരക്ഷണം യാഥാർത്ഥ്യമാകണമെങ്കിൽ അവകാശങ്ങളെ പരസ്പരം ബഹുമാനിച്ചും കടമകളെ പരസ്പരം ഓർമ്മപ്പെടുത്തിയും സൗഹാർദ്ദത്തോടെ നാം മുന്നോട്ട്‌ പോകണം. തിന്മയെ കീഴപ്പെടുത്തികൊണ്ട്‌ നന്മയെ സ്വാംശീകരിക്കുക എന്നതായിരിക്കണം നമ്മുടെ മുഖമുദ്ര. ഓർക്കുക – ഒരാളുടെ അവകാശങ്ങൾ മറ്റുള്ളവരുടെ ചുമതലകളാണ്‌. മനുഷ്യചരിത്രത്തിലെ പുതുയുഗപ്പിറവിയ്ക്ക്‌ തുടക്കമിട്ട സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ഒന്നാം അനുഛേദം പറയുന്നതുപോലെ “എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു. പദവിയിലും അവകാശത്തിലും തുല്യത പുലർത്തുകയും ചെയ്യുന്നു. അവർ ബുദ്ധിയും മനസാക്ഷിയും കൊണ്ട്‌ അനുഗ്രഹിതരും, പരസ്പരം സാഹോദര്യം പുലർത്താൻ നിർബന്ധിതരുമാണ്‌” എന്ന സത്യം നാം തിരിച്ചറിയുക. ജയ്‌ ഹിന്ദ്‌.

ഡിസംബര്‍ 9 അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം.

ഡിസംബര്‍ 9

ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം.

രാജ്യത്ത് മുമ്പില്ലാത്ത വിധം അഴിമതിയെക്കുറിച്ച് ചര്‍ച് ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം അ ഴിമതി വിരുദ്ധ ദിനം ആചരിക്കുന്നത്. 2003 ഒക്‌ടോ ബര്‍ 31 ന് ഐക്യ രാഷ്ട്ര സഭയുടെ അഴിമതി വിരുദ്ധ കണ്‍വെന്‍ഷന്‍ അംഗീകരിച്ച ശേഷമാണ് എല്ലാ വര്‍ഷ വും ഡിസംബര്‍ ഒന്‍പതിന് അന്തരാഷ്ട്ര അഴിമതി വിരു ദ്ധദിവസമായി ആചരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ബംഗളൂരു ആസ്ഥാനമായ ഒരു ഏജന്‍സി നടത്തിയ സര്‍വെയില്‍ രാജ്യ ത്ത് പ്രതിവര്‍ഷം ആറ് ലക്ഷത്തി മുപ്പതി നായിരം കോടി രൂപയുടെ അഴിമതി നട ക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണക്കു പ്രകാരം കേരളത്തില്‍ പ്രതിവര്‍ ഷം മുപ്പതിനായിരം കോടി രൂപയുടെയെ ങ്കിലും അഴിമതി നടക്കുന്നുണ്ടാകണം. ന മ്മുടെ രാജ്യത്ത് വികസന പ്രവൃത്തികള്‍ ക്കായി ചെലവഴിക്കുന്ന ഓരോ രൂപയിലും എട്ടു പൈസ മാത്രമാണ് ഉപഭോക്താവിന് ലഭിക്കുന്നത്. ഈ ദിനത്തില്‍ സംസ്ഥാനത്തെ സര്‍ ക്കാര്‍ഓഫീസുകള്‍, പൊലീസ് സ്റ്റേഷനുകള്‍, സ്‌കൂള്‍- കോളജു കള്‍ എന്നിവിടങ്ങളില്‍ അഴിമ തി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. നൂറു രൂപയാ യാലും, നൂറു കോടി രൂപയായാലും അഴിമതിയിലൂടെ പണം സമ്പാദിക്കുന്നത് സാമൂഹിക, ജനാ ധിപത്യ,ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്ന ബോധം എല്ലാവരിലും ഉണ്ടാകണം. അതിലേക്കുള്ള ആദ്യ ചുവടുവെപ്പാകണം ഇന്നത്തെ അഴിമതി വിരുദ്ധ പ്രതിജ്ഞ അതിലെ ആദ്യ വാചകം ഓ ര്‍മിപ്പിക്കുന്നത് പോലെ നമ്മുടെ എല്ലാ പ്രവൃത്തികളിലും സത്യസന്ധതയും, സുതാര്യതയും കാ ത്തുസൂ ക്ഷിക്കുന്നതിന് അനവരതം പ്രയത്‌നിക്കാന്‍ ആഗോള അഴിമതി വിരുദ്ധദിനത്തില്‍ നമുക്ക് കഴിയട്ടെ. 

അഴിമതിവിരുദ്ധപ്രതിജ്ഞ 

 നാം നമ്മുടെ എല്ലാ പ്രവര്‍ത്തികളിലും സത്യസന്ധതയും സുതാര്യതയും കാത്തു സൂക്ഷിക്കുന്നതിന് അനവരതം പ്രയത്‌നിക്കുമെന്ന് ഇ തിനാല്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ മേഖല കളിലും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നിര്‍ബാധം പ്രവ ര്‍ത്തിക്കുമെന്നും നാം പ്രതിജ്ഞ ചെയ്യുന്നു. അഴിമ തിരഹിത പ്രവ ര്‍ത്തനം ലക്ഷ്യമാക്കി സദാ ജാഗരൂകരായി പ്രവര്‍ത്തിക്കും. സംഘ ടിത പരിശ്രമത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ ത്തുകയും ചെയ്യും. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ മനസാക്ഷിക്കനുസരിച്ച് നിര്‍ഭയമായും പക്ഷഭേദമില്ലാതെയും നിറ വേറ്റുമെന്ന് ഇതിനാല്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.

Monday, December 1, 2014

അഭിനന്ദനങ്ങൾ .............

അഭിനന്ദനങ്ങൾ .............

                            തിരൂരിൽ  നടന്ന സംസ്ഥാന  ശാസ്ത്ര  മേളയിൽ   വർക്ക് എക്സ്പീരിയെൻസ് -  മുള  കൊണ്ടുള്ള  ഉൽപന്നങ്ങൾ  - വിഭാഗത്തിൽ   യു.പി  വിഭാഗത്തിൽ  മത്സരിച്ചുകൊണ്ട്   അഞ്ചാം  ക്ലാസ്സുകാരനായ    മഞ്ചു നാഥ്   B -grade  കരസ്ഥമാക്കി .ഈ  ചെറു പ്രായത്തിൽ   ഇത്രയും  കഴിവു പ്രകടിപ്പിച്ച  മഞ്ചു നാഥിനു   സ്കൂളിന്റെ  പേരിലുള്ള  അഭിനന്ദനങൾ 

DECEMBER 1-WORLD AIDS DAY


മനുഷ്യന് ഇനിയും കീഴടക്കാനാകാത്ത രോഗത്തെ കുറിച്ച് ലോകത്തെ ഓര്‍മപ്പെടുത്താന്‍ ഒരുദിനം. ഇന്ന് ലോക എയ്ഡ്സ് ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചുവരികയാണ്. എയ്ഡ്സ് രോഗത്തോടുള്ള ചെറുത്തു നില്‍പ്പിന് ശക്തി കൂട്ടാനായി 1988 ഡിസംബര്‍ ഒന്നുമുതലാണ്‌ ലോകാരോഗ്യസം ഘടന, ഐക്യരാഷ്ട്രസഭ എന്നിവയുടെ നേതൃത്വത്തില്‍ ലോക എയ്ഡ്സ് ദിനം ആചരിക്കപ്പെടുന്നത്. ”ലക്ഷ്യത്തിലേക്ക് മുന്നേറാം: പുതിയ എച്ച്.. വി അണുബാധയില്ലാത്ത, വിവേചനമില്ലാത്ത, എയ്ഡ്സ് മരണങ്ങളില്ലാത്ത ഒരു നല്ല നാളേക്കായി ” എന്നതാണ് ഇത്തവണത്തെ എയ്ഡ്സ് ദിന സന്ദേശം.
  എച്ച്..വി (ഹ്യൂമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി വൈറസ്) ബാധിക്കുന്നതിന്റെ ഫലമായി രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുകയും, തുടര്‍ന്ന് മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് എയ്ഡ്സ്. 1981ല്‍ സ്വവര്‍ഗ രതിക്കാരായ ഏതാനും അമേരിക്കന്‍ യുവാക്കള്‍ക്ക് എയ്ഡ്സ് ബാധിച്ചതോടെയാണ് രോഗം ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഇതിനും മുമ്പ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം കണ്ടുവന്നിരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കല്‍ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്.
        ലോകത്ത് എച്ച്..വി അണുബാധിതരായി 3.5 കോടി ജനങ്ങളുണ്ട്. ദേശീയ എയ്ഡ്സ് നിയന്ത്രണ ഓര്‍ഗനൈസേഷന്‍റെ 2011-ലെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 20.88 ലക്ഷം എച്ച്..വി ബാധിതരുണ്ട്. കേരളത്തില്‍ എച്ച്..വി ബാധിതരായി 25,090 പേര്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ എയ്ഡ്സ് മരണ നിരക്ക് കുറഞ്ഞുവരുന്നതായാണ്             കണക്കുകള്‍ സൂചിപ്പിക്കുന്നത്.
 സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി കേരളത്തില്‍ എച്ച്..വി, എയ്ഡ്സ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്.ചുവന്ന റിബണ്‍ ആണ് ലോക വ്യാപകമായി എയ്ഡ്സ് ദിനത്തിന്‍റെ പ്രതീകമായി അംഗീകരിച്ചിട്ടുള്ളത്. ബോധവല്‍ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ചുകൊണ്ട് വിപുലമായാണ് എയ്ഡ്സ് ദി നാചരണം സംഘടിപ്പിച്ചുവരുന്നത്.എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നത്. പൂജ്യത്തിലേക്ക് എന്നതാണ് 2011 മുതല്‍ 2015 വ രെ ലോക എയ്ഡ്‌സ് ദിനാചരണവിഷയമായി തിരഞ്ഞെടുത്തിട്ടുള്ളത്. എയ്ഡ്സ് മരണങ്ങള്‍ ഇല്ലാത്ത, പുതിയ രോഗബാധിതര്‍ ഉണ്ടാവാത്ത, രോഗത്തിന്റെ പേരില്‍ വിവേചനങ്ങള്‍ ഇല്ലാത്ത ഒരു നല്ല നാളെ യാഥാര്‍ഥ്യമാക്കുക എന്നതാണ് പൂജ്യത്തിലേക്ക് എന്നതിന്റെ ലക്ഷ്യം.

അര്‍ദ്ധവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍..


Thursday, November 13, 2014

നവംബർ 14 ശിശുദിനം

നെഹ്റു സ്മരണയില്‍ ഇന്ന് ശിശുദിനം 

 

 കുട്ടികളുടെ സ്വന്തം ചാച്ചാ നെഹ്റുവിന്റെ പിറന്നാളാണിന്ന്​. ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125 -)0 ജന്മദിനം. കുട്ടികളോടുള്ള നെഹ്റുവിന്റെ പ്രത്യേക ഇഷ്ടം കാരണമാണ്​ ഇന്നേ ദിവസം ശിശുദിനമായി ആഘോഷിക്കുന്നത്​. ലോകമെങ്ങും നവംബര്‍ 20ആണ്​ ശിശുദിനം. എന്നാല്‍ ഇന്ത്യയില്‍ അത്​ നവംബര്‍ 14 ആണ് .

കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നെഹ്റുവിന്റെ ജന്മദിനം തന്നെയാണ്​ ശിശുദിനത്തിന്​ യോജിച്ചതെന്ന്​ രാജ്യം തീരുമാനിച്ചു. കുട്ടികളുടെ സ്നേഹം തിരിച്ചും ലഭിച്ചിരുന്ന നെഹ്റുവിന്​ അങ്ങനെയാണ്​ ചാച്ചാജിയെന്ന പേര്​ വീണത്​.കുട്ടികൾ കഴിഞ്ഞാൽ  പിന്നെ ഏറ്റവും പ്രിയം റോസാപ്പൂവിനോട്​. 1889ല്‍ അലഹബാദില്‍ ജനനം, മോട്ടിലാല്‍ നെഹ്റുവിന്റെയും സ്വരൂപ്​ റാണിയുടെയും മകനായി. വിദേശത്തെ വിദ്യാഭ്യാസത്തിന്​ ശേഷം 1912ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ നെഹ്റു സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി. ഗാന്ധിജിയുടെ ഉറ്റ അനുയായിയായ നെഹ്റു പെട്ടെന്ന്​ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സാന്നിധ്യമായി വളര്‍ന്നു.

സ്വാതന്ത്ര്യ ശേഷം ആദ്യ പ്രധാനമന്ത്രിയായി നെഹ്റുവിനെ തെരഞ്ഞെടുക്കാന്‍ അധികം ആലോചന വേണ്ടി വന്നില്ല. 1964 മെയ്​ 27ന്​ മരിക്കും വരെ നീണ്ട 17 വര്‍ഷം പ്രധാനമന്ത്രിക്കസേരയില്‍. വികസന-വിദ്യാഭ്യാസ-ക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ച്​ നടപ്പിലാക്കിയ നെഹ്റു ആധുനിക ഇന്ത്യയുടെ ശില്‍പിയെന്ന്​ വാ‍ഴ്ത്തപ്പെട്ടു. 1955ല്‍ ഭാരതരത്​നക്ക്‌ അര്‍ഹനായി. മികച്ചൊരു ഗ്രന്ഥകാരനായിരുന്ന നെഹ്റുവിന്റെ ഡിസ്​കവറി ഓഫ്​ ഇന്ത്യ, ഗ്ലിംപ്സസ്​ ഓഫ്​ വേള്‍ഡ്​ ഹിസ്റ്ററി, ടുവേര്‍ഡ്സ്​ ഫ്രീഡം, ലെറ്റേര്‍സ്​ ഫ്രം എ ഫാദര്‍ ടു എ ഡോട്ടര്‍ തുടങ്ങിയ കൃതികള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു.

ദേശീയ വിദ്യാഭ്യാസ ദിനം


നവംബർ 11 ഇന്ത്യ ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്.മൗലാനാ അബുല്‍ കലാം ആസാദ് (1888-1958)

അബുല്‍ കലാം മുഹ്യുദ്ദീന്‍ അഹ്മദ് എന്ന അബുല്‍കലാം ആസാദ് 1888 നവംബര്‍ 11ന് ജനിച്ചു. പേരിലെ ആസാദ് എന്ന വാക്കിന്റെ   അര്‍ഥം സ്വതന്ത്രന്‍ എന്നാണ്. അത് അദ്ദേഹം തൂലികാനാമമായി സ്വീകരിച്ചതാണ്. സ്വത്രന്ത ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ മൗലാന ആസാദ് പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ബംഗാള്‍ വിഭജനത്തിനെതിരെ പ്രവര്‍ത്തിച്ച് ദേശീയ പ്രസ്ഥാനത്തിലേക്ക് പ്രവേശിച്ചു. 1916ല്‍ ആസാദിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ബംഗാളില്‍നിന്ന് നാടുകടത്തി. 1920ല്‍ ജനുവരിയില്‍ ഗാന്ധിജിയുമായി ചേര്‍ന്ന് നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കാളിയായി. 1921ല്‍ ജയിലിലായി. 1923ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ അധ്യക്ഷനായി. 1945വരെ പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. 1944ല്‍ ഭാര്യയുടെ മൃതദേഹം കാണാന്‍പോലും ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചില്ല.
ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി ജീവിതത്തിലുടനീളം പ്രചാരണം നടത്തിയ വ്യക്തിയായ ആസാദിനെ ‘ഒരു യുവാവിന്‍െറ ചുമലില്‍ വൃദ്ധന്‍െറ തല’ എന്നാണ് പണ്ഡിതര്‍ പ്രശംസിച്ചത്. സ്വാത്രന്ത്യാനന്തര ഇന്ത്യയിലെ നെഹ്റു മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നീ വകുപ്പുകളുടെ മന്ത്രി.  ‘ഇന്ത്യ വിന്‍സ് ഫ്രീഡം’ അദ്ദേഹത്തിന്റെ  ആത്മകഥയാണ്. 1921ല്‍ ‘അല്‍ ഹിലാല്‍’  എന്ന ഉര്‍ദു വാരിക കല്‍ക്കത്തയില്‍ ആരംഭിച്ചു.  1940-46 കാലത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ആയിരുന്നു. 1958 ഫെബ്രുവരി 22ന് നിര്യാതനായി.

 


Thursday, November 6, 2014

BLEND - ജില്ലയിലെ മികച്ച ബ്ലോഗുകള്‍

ജില്ലാ തല പ്രഖ്യാപനവും  സെമിനാറും 


കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ വകുപ്പും ഡയറ്റ് കാസര്‍ഗോഡും ഐ.ടി സ്ക്കൂളിന്റെ സഹായത്തോടെ ജില്ലയില്‍ നടപ്പിലാക്കി വരുന്ന BLEND (Blog for Dynamic Educational Network) ന്റെ കാസറഗോഡ് ജില്ലയിലെ മികച്ച ബ്ലോഗുകളുടെ പ്രഖ്യാപനം 06.11.2014 ന്   കാസറഗോഡ് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വച്ച് നടന്നു.കാസറഗോഡ് പാര്‍ലമെന്റ് അംഗം ശ്രീ.പി.കരുണാകരന്‍ എം.പി കാസറഗോഡ് ജില്ലാബ്ലോഗ് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. കാസര്‍ഗോഡ് നിയമ സഭാംഗം ശ്രീ.എന്‍.എ.നെല്ലിക്കുന്ന് മികച്ചബ്ലോഗുകള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.GHSS ADOOR,GHSS KOTTODI,SHENI SRI SARADAMBA HSS,VARAKKAD HSS എന്നീ സ്കൂളുകള്‍ മികച്ച ബ്ലോഗുകള്‍ക്കുള്ള സമ്മാനം ഏറ്റുവാങ്ങി.

B L E N D(Blog for Dynamic Educational Network)

BLEND

ജില്ലാതല  പൂർത്തീ കരണ പ്രഖ്യാപനവും  ഐ  ടി  സെമിനാറും 



Saturday, November 1, 2014

SASTHRAMELA RESULT


STEPS UNIT TEXT

STEPS UNIT TEXT- TIME TABLE.

ശുചീകരണയജ്ഞം

ശുചീകരണയജ്ഞം 

ഗവ: മോഡൽ  രസിഡൻഷ്യൽ  സ്കൂൾ ഫോർ  ബോയ്സ്  വെള്ളച്ചാലിൽ   നവംബർ  1  കേരളപ്പിറവി  ദിനത്തിൽ  സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ  ശുചീകരണ  യജ്ഞം നടത്തി . ഈ  മാതൃകാ പരമായ  പ്രവർത്തനത്തിന്റെ  ഔപചാരികമായ  ഉദ്ഘാടനം  പിലിക്കോട്     പഞ്ചായത്ത്  വൈസ്  പ്രസിഡന്റ്   ശ്രീ  ശ്രീധരൻ  മാസ്റ്റർ   നിർവഹിച്ചു .
പി ടി എ  പ്രസിഡന്റ്  ശ്രീ  നാരായണൻ   അധ്യക്ഷത  വഹിച്ച  ചടങ്ങിൽ  സ്‌കൂൾ  ഹെഡ് മാസ്റ്റർ  ശ്രീ    എൻ  ജയപ്രകാശൻ   മാസ്റ്റർ  സ്വാഗത പ്രഭാഷണം  നടത്തി.  ജി എം ആർ  എസ്സിലെ  ദിവംഗതനായ  മുൻ  ഹെഡ് മാസ്റ്റർ  കുഞ്ഞിക്രഷ്ണൻ  മാസ്റ്ററുടെ  സ്മരണാർഥം   ആറാം ക്ളാസ്‌  വിദ്യാർഥി  നന്ദു നാരായണൻ  രൂപകല്പന  ചെയ്ത  മൊമെന്റോ  പ്രകാശനവും  ശ്രീധരൻ  മാസ്റ്റർ  നിർവഹിച്ചു .എസ് എം  സി  ചെയർമാൻ  ശ്രീ. രാജനും  , പി ടി എ  വൈസ്  പ്രസിഡന്റ്  ശ്രീ. എം സി  രാമചന്ദ്രനും          ആശംസാ പ്രസംഗം  നടത്തി.  M C R T ശ്രീ  ജനാർദ്ദനൻ  മാസ്റ്റർ   നന്ദി   പ്രകാശിപ്പിച്ചു.അധ്യാപകരും,അനദ്യാപകരും ,  പി ടി എ അംഗങ്ങളും  , നാട്ടുകാരും   ,വിദ്യാർഥികളും  ചടങ്ങിൽ   സന്നിഹിതരായിരുന്നു. അമ്പതിലേറെ  പി ടി എ  അംഗങ്ങളും ,  സ്‌കൂൾ   S P C   കുട്ടികളും  ശുചീകരണത്തിൽ  പങ്കുകൊള്ളുകയുണ്ടായി


Thursday, October 30, 2014

കേരളപ്പിറവി


നവംബർ 1 :കേരളപ്പിറവി  ദിനം 






 കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന്   കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

  കൂടുതൽ  അറിയാൻ ഇവിടെ  ക്ലിക്ക് ചെയ്യുക 

ഒക്ടോബര്‍ 31 ന് ദേശീയ പുനരര്‍പ്പണ ദിനം

ഒക്ടോബര്‍ 31 ന് ദേശീയ പുനരര്‍പ്പണ ദിനം

 












മുന്‍ പ്രധാനമന്ത്രി      ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിനം) ആയി ആചരിക്കും. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കും. പ്രമുഖ വ്യക്തികളും യുവജനനേതാക്കളും നേതൃത്വം നല്‍കുന്ന റാലിയില്‍ ജാതി-മത കക്ഷി രാഷ്ട്രീയ ഭേദമന്യെ പൊതുജനങ്ങള്‍ പങ്കെടുക്കും. ഒക്ടോബര്‍ 31 ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 10.15 മുതല്‍ 10.17 വരെ മൌനമാചരിക്കും. സര്‍ക്കാരോഫീസുകളിലെ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന് രണ്ട് മിനിട്ട് മൌനമാചരിക്കണം. മൌനാചരണത്തിനുശേഷം ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കണം. ഓരോ ജില്ലയിലും പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ജില്ലാ കളക്ടര്‍മാരായിരിക്കും. സംസ്ഥാനതല പരിപാടി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കും. തിരുവനന്തപുരമുള്‍പ്പെടെ നഗരസഭകളിലും ടൌണുകളിലും 10.15 നും 10.17 നും പോലീസ് വെടിയൊച്ച മുഴക്കും. സൈറനുകളുള്ള സ്ഥലങ്ങളില്‍ 10.14 മുതല്‍ 10.15 വരെയും 10.17 മുതല്‍ 10.18 വരെയും സൈറണ്‍ മുഴക്കും. ഒക്ടോബര്‍ 31 ന് 10.15 മുതല്‍ 10.17 വരെ രണ്ട് മിനുട്ട് നേരം ഗതാഗതവും നിര്‍ത്തിവെയ്ക്കും.

ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചുവടെ


രാഷ്ട്രത്തിന്റെ സ്വാതന്ത്യ്രവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണബോധത്തോടുകൂടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗ്ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവമൂലമുള്ള ഭിന്നതകളും തര്‍ക്കങ്ങളും രാഷ്ട്രീയമോ സാമ്പത്തികമോ ആയ മറ്റ് പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
 


Monday, October 27, 2014

വയലാർ അനുസ്മരണം

വയലാർ അനുസ്മരണം :  ഇന്ന്   വയലാർ രാമവർമയുടെ    മുപ്പത്തിഒൻപതാമത്തെ  ചരമവാർഷികം 
വയലാര്‍ രാമവര്‍മ്മ - അകാലത്തില്‍ പൊലിഞ്ഞ് പോയ കവി, ഗാന രചയിതാവ്. കേരളീയന്‍റെ ഗാനാഭിരുചികളെ മെരുക്കിയെടുക്കുകയും പോഷിപ്പിക്കുകയും ചെയ്ത എഴുത്തുകാരില്‍ പ്രമുഖനാണ് അദ്ദേഹം. കാവ്യകല്പനയുടെ മാന്ത്രികത്തേരിലേറ്റി മലയാളികളെ ഗാനവിഹായസിലൂടെ വിസ്മയക്കാഴ്ചകള്‍ കാണിച്ച വയലാര്‍ രാമവര്‍മ്മ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 2014 -ല്‍ മുപ്പത്തിഒൻപത്  വര്‍ഷം ആവുകയാണ്. 

നാല്‍‌പ്പത്തിയേഴ് വര്‍ഷമേ അദ്ദേഹത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. വെള്ളാരപ്പള്ളി കേരള വര്‍മ്മയുടെയും, വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടിയുടേയും മകനായി 1928 മാര്‍ച്ച്‌ 25ന്‌ ആയിരുന്നു വയലാറിന്റെ ജനനം. ചെങ്ങണ്ട പുത്തന്‍ കോവിലകത്ത്‌ ചന്ദ്രമതി തമ്പുരാട്ടിയാണ്‌ ആദ്യഭാര്യ. ഈ ബന്ധത്തില്‍ സന്തതികളില്ലാത്തതിനാല്‍ അതേ കോവിലകത്തെ ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. വയലാര്‍ ശരത്ചന്ദ്രന്‍, ഇന്ദുലേഖ, യമുന, സിന്ധു എന്നിവരാണ് മക്കള്‍. 1975 ഒക്ടോബര്‍ 27-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു.

വയലാറിനെ അനശ്വരനാക്കുന്നത് അദ്ദേഹത്തിന്റെ സിനിമാ-നാടകഗാനങ്ങളാണ്. കവി എന്നതിലുപരി, സിനിമാ പിന്നണി ഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്‌. കവിതയില്‍ നിന്ന് വയലാര്‍ രാമവര്‍മ്മ സിനിമാഗാനരചനയില്‍ എത്തിയത് മലയാളത്തിന്‍റെ ഭാഗ്യം . മലയാള ചലച്ചിത്ര ഗാനങ്ങള്‍ കവിതപോലെ മനോഹരമായി മാറി. 

ഗ്രാമ്യമായും പ്രൗഢമനോഹരമായും ആധ്യാത്മികമായും ഉള്ള വിഭിന്ന ശൈലികളില്‍ ഗാനങ്ങളെഴുതാനുള്ള കൃതഹസ്തതയാണ് അദ്ദേഹത്തെ ജനകീയനാക്കുന്നത്. കല്പനയുടെ ഔചിത്യം, ചാരുത, പ്രമേയവുമായി വയലാറിന്റെ ഗാനങ്ങള്‍ക്ക് ഇഴുകിച്ചേരാന്‍ സാധിച്ചു എന്ന സത്യം ഇവയൊക്കെ ആ ഗാനങ്ങളുടെ വിജയത്തിന് കാരണമായ ചില ഘടകങ്ങളാണ്. കവിതയിലെ കാല്പനിക സൗന്ദര്യത്തിന്റെ അമൃതവര്‍ഷമായിരുന്നു ആ ഗാനപ്രപഞ്ചം.

വേദങ്ങള്‍, ഇതിഹാസങ്ങള്‍, ഉപനിഷത്തുക്കള്‍ എന്നിവയില്‍ വയലാറിന് അപാരമായ ജ്ഞാനമുണ്ടായിരുന്നു. അതേസമയം ബൈബിള്‍ അരച്ച് കലക്കിക്കുടിച്ചിരുന്നത് കൊണ്ട് ഏറ്റവും നല്ല ക്രിസ്‌തീയ ഭക്തിഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്‌. വയലാറിനെ ഏറ്റവും അധകം സ്വാധീനിച്ചിട്ടുള്ള സംസ്കൃത കവി കാളിദാസനാണ്. മലയാള കവിയാകട്ടെ ആശാനും. മില്‍ട്ടനും കീറ്റ്‌സുമാണ് അദ്ദേഹത്തെ സ്വാധീനിച്ച  ഇംഗ്ളിഷ്  കവികള്‍. ശങ്കരനും ബുദ്ധനും ഗാന്ധിയും മാര്‍ക്‌സും ഒക്കെ അദ്ദേഹത്തെ സ്വാധീനിച്ചുണ്ട്.

വയലാറിന്റെ സൃഷ്ടികൾ


വയലാർ രാമവർമ്മയുടെ കൈയ്യക്ഷരം

ചേർത്തലയിലുള്ള വയലാർ രാമവർമ്മ സ്മൃതി മണ്ഡപം

Thursday, October 23, 2014

ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം

ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം

ഐക്യ രാഷ്ട്ര സഭ ദിനം
ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭനിലവിൽ വന്നു. ഈ ദിനത്തിന്റെ വാർഷീകം 1948 മുതൽ ഐക്യ രാഷ്ട്ര സഭ ദിനം ആയി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള ന്യൂ യോർക്ക്‌ , ഹേഗ്, ജെനീവ, വിയന്ന, എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 

ഐക്യരാഷ്ട്രസഭ (United Nations) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌.1945 ഏപ്രിൽ 25-ന് സാൻഫ്രാസിസ്കോയിൽ യു. എൻ. രൂപവത്കരണയോഗം ചേർന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും ലയൺസ്‌ ക്ലബ്‌ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷം ജൂൺ 26ന്‌ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്‌, സോവ്യറ്റ്‌ യൂണിയൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളിൽ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന്‌ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നു. 
എല്ലാ വർഷവും ഒക്ടോബർ 24-ന് യു . എൻ ദിനം ആചരിക്കുന്നു


Monday, October 20, 2014

ക്ളാസ് പി ടി എ യോഗം

20 / 10 / 2014 -  ക്ളാസ്   പി ടി എ  യോഗം :     വെള്ളച്ചാൽ  മാതൃകാ സഹവാസ വിദ്യാലയത്തിലെ   ഒക്ടോബർ  മാസത്തെ   ക്ളാസ്  പി ടി എ  യോഗവും  പി ടി എ യുടെ   ജനറൽ  ബോഡി യോഗവും  ഇന്ന് നടന്നു.  രക്ഷിതാക്കളുടെ വളരെ  നല്ല പങ്കാളിത്തം  ആണ്  യോഗത്തിൽ  ഉണ്ടായിരുന്നത് .കുട്ടികളുടെ  പഠന  നിലവാരവുമായി ബന്ധപ്പെട്ട  കാര്യക്ഷമമായ  ചർച്ചകൾ  നടക്കുകയും  ചില  നിർദ്ദേശങ്ങൾ   ഉണ്ടാവുകയും ചെയ്തു.

Sunday, October 19, 2014

ജന്മദിനം


                             ലോകം കണ്ട ജ്യോതിശാസ്ത്രജ്ഞന്മാരില്‍പ്രമുഖനായിരുന്നു           സുബ്രഹ്മണ്യം ചന്ദ്രശേഖര്‍. അദ്ദേഹത്തിന്റെ ‍ജന്മദിനമാണ്  ഒക്ടോബര്‍ 19.അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും നമ്മു‍‍ടെ  കുട്ടികൾക്ക്  മാത്ര്കയാണ്  ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത്‌ അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്‌ത്രജ്ഞനാണ്‌സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന എസ്‌. ചന്ദ്രശേഖർ (ഒക്ടോബർ 191910 - ഓഗസ്റ്റ് 211995).                   ഫിസിക്‌സ്‌,അസ്‌ട്രോഫിസിക്‌സ്‌,അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം.                                                   

സുബ്രഹ്മണ്യം ചന്ദ്രശേഖർ
ജനനം1910 ഒക്ടോബർ 19
LahorePunjab,British India
മരണം1995 ഓഗസ്റ്റ് 21(പ്രായം 84)
Chicago, Illinois,United States
ദേശീയതBritish India(1910-1947)
India (1947-1953)
United States(1953-1995)
മേഖലകൾAstrophysics
സ്ഥാപനങ്ങൾUniversity of Chicago
University of Cambridge
ബിരുദംTrinity College, Cambridge
Presidency College, Madras
ഡോക്ടറേറ്റിനുള്ള ഉപദേശകൻR.H. Fowler
ഗവേഷണവിദ്യാർത്ഥികൾDonald Edward Osterbrock
അറിയപ്പെടുന്നത്Chandrasekhar limit
പ്രധാന പുരസ്കാരങ്ങൾNobel Prize, Physics (1983)
Copley Medal(1984)
National Medal of Science (1967)


                            ചന്ദ്രശേഖർ പരിധി (Chandrasekhar limit) എന്ന പേരിലറിയപ്പെടുന്ന കണ്ടെത്തൽ മാത്രം മതി ശാസ്‌ത്രലോകത്തിനു അദ്ദേഹത്തിന്റെ സംഭാവനയെ മനസ്സിലക്കാൻ. 1983 ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.ഓരോ ഇന്ത്യക്കാരനും ഭൗതികശാസ്ത്രം എന്ന് കേള്‍ക്കുമ്പോള്‍ മറക്കാന്‍ പറ്റാത്ത പേരാണ് സി വി രാമന്‍ എന്നത് 1930 ല്‍ നോബല്‍ സമ്മാനം കിട്ടി എന്നതിലും വലുതായി നാം മനസിലാക്കേണ്ടത് ഐസക്ക്‌ ന്യുട്ടന്‍ എന്ന മഹാപ്രതിഭയുമായി അദ്ദേഹത്തിന്‍റെ അടുത്ത ബന്ധം രണ്ടുപെരുടയും പല ശാസ്ത്ര കണ്ടുപിടുത്തങ്ങളെയും സ്വാധീനിച്ചു രാമന്‍റെ പിതാവിന്‍റെ സഹോദരപുത്രനാണ് ചന്ദ്രശേഖര്‍ രാമനു ശേഷം 53 വര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റൊരു ഇന്ത്യക്കാരന് നോബല്‍ സമ്മാനം ലഭിച്ചു അതാണ് സുബ്രമണ്യം ചന്ദ്രശേഖര്‍  1910 ഒക്ടോബര്‍ 19 നു ലാഹോറിലാണ് അദ്ദേഹം ജനിച്ചത് സുബ്രമണ്യ അയ്യരുടെയും സീതാലക്ഷ്മിയുടെയും മകനായ ചന്ദ്ര യുടെ പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ തന്നെ ആയിരുന്നു റെയില്‍വേ ജോലിക്കാരനായ പിതാവ് രാവിലെയും വൈകിട്ടും ചന്ദ്രയെ പ്രത്ത്യേകം പഠിപ്പിക്കുമായിരുന്നു                                                                    1922 മുതല്‍ 1925 ചെന്നയിലെ ഹിന്ദു സ്ക്കൂളില്‍ പഠിച്ചു അതിനു ശേഷം പ്രസിഡന്‍സി കോളേജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ 1930 ല്‍ പത്തൊന്‍പതാം വയസ്സില്‍ ബിരുദം നേടി 1930 ജൂലൈയില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ സ്കോളര്‍ഷിപ്പ് ലഭിച്ച് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഉപരി പഠനത്തിനു ലണ്ടനിലേക്ക് കപ്പലില്‍ യാത്ര തിരിച്ചു ആ യാത്രയില്‍ അദ്ദേഹം നടത്തിയ കണ്ടുപിടുത്തമാണ് 1983 ല്‍ നോബല്‍ സമ്മാനം നേടികൊടുത്തത് 1936 ല്‍ സഹപാഠിയായ ലളിത ദൊരൈസ്വാമിയേ വിവാഹം കഴിച്ചു 1937 മുതല്‍ അദ്ദഹം മരിക്കുന്ന 1995 ആഗസ്റ്റ് 21 വരെ ചിക്കാഗോ സര്‍വകലാശാലയില്‍ ആധ്യാപകന്‍ ആയിരുന്നുനക്ഷത്രങ്ങുടെ മരത്തെ കുറിച്ചും ബ്ലാക്ക്‌ ഹോളിന്റെ രൂപപെടലും ആദ്യമായി പ്രവചിച്ചത് സുബ്രമണ്യം ചന്ദ്രശേഖര്‍ എന്ന ചദ്ര ആണ് സൂര്യന്‍റെ മാസ്സിന്റെ 1.44 ഇരട്ടി എന്നത് വെള്ളക്കുള്ളന്‍ നക്ഷത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന പരിധിയാണ് നക്ഷത്രത്തിന്റെ മാസ്സ് അതിലും കൂടിയാല്‍ ആ നക്ഷത്രം സുപ്പര്‍ നോവ സ്ഫോടനത്തിനു വിധേയമായി ന്യുട്രോന്‍ നക്ഷത്രമോ ബ്ലാക്ക്‌ ഹോളോ ആകുന്നു ഈ പരിധിക്ക് ചന്ദ്രശേഖര്‍ പരിധി എന്ന് വിളിക്കുന്നു ഈ കണ്ടുപിടുത്തമാണ് അദ്ദേഹത്തിനു നോബല്‍ സമ്മാനം നേടികൊടുത്തത്


ബ്ളാക്ക്  ഹോൾ :


ബ്ലാക്ക്‌ ഹോള്‍ അഥവാ തമോഗര്‍ത്തം നാം ഒരു വസ്തുവിനെ കാണുന്നത് പ്രകാശം വസ്തുവില്‍ തട്ടി തിരിച്ചു നമ്മുടെ കണ്ണില്‍ പതിക്കുമ്പോഴാണ്. ഒരു വസ്തുവില്‍ തട്ടുന്ന പ്രകാശത്തെ അത് പ്രതിഫലിപ്പിക്കാതെ ആകര്‍ഷിച്ചു ഉള്ളിലക്ക് കടത്തിവിടുകയാണെങ്കില്‍ വസ്തു ഇരുണ്ടാതായി അല്ലെങ്കില്‍ കറുപ്പ് നിറത്തില്‍ ആയിരിക്കും തോന്നുന്നത് . ഇങ്ങനെ തട്ടുന്ന പ്രകാശങ്ങളെപ്പോലും ആകര്‍ഷിച്ചു ഉള്ളിലേക്ക് കടത്തിവിടുന്ന അഗാധ ഗര്‍ത്തങ്ങളാണു ബ്ലാക്ക്‌ ഹോള്‍. ബ്ലാക്ക്‌ ഹോള്‍ ജനിക്കുന്നത് ചിലതരം നക്ഷത്രങ്ങളുടെ മരണത്തോട് കൂടിയാണ്. പ്രകാശത്തിനുപോലും ബ്ലാക്ക്‌ ഹോളിന്റെ അടുത്തുകൂടി പോകാന്‍ കഴിയാത്തതിനാല്‍ ഇവയെ കുറിച്ചുള്ള പഠനം അതീവ ദുഷ്കരമാണ്. അതുകൊണ്ട് തന്നെ പലനിരീക്ഷണ ഫലങ്ങളും പിന്നീട് മാറ്റേണ്ടി വന്നിട്ടുണ്ട് .ഇതുവരെയുള്ള അറിവ് അനുസരിച്ച് അകത്തേക്ക് മാത്രം കടക്കാവുന്ന ഒരു ഗുഹയാണ് ബ്ലാക്ക്‌ ഹോള്‍. നക്ഷത്രങ്ങളുടെ പ്രകാശം ന്യുക്ലിയാര്‍ ഫ്യുഷന്‍ എന്ന പ്രതിഭാസം വഴിയാണ് ഉണ്ടാകുന്നതു്. ഈ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ പ്രകാശത്തിന്റെ അളവ് കുറയുന്നു അങ്ങനെ പ്രകാശം വറ്റി ആ നക്ഷത്രം മരിക്കുവാന്‍ തുടങ്ങുന്നു. ബ്ലാക്ക്‌ ഹോളില്‍ ഗുരുത്വാകര്‍ഷണം പ്രവചനാതീതം ആണ്. ഗുരുത്വാകര്‍ഷണ ബലം എന്നത് ദ്രവ്യമാനം (മാസ്സ് ) ഉള്ള വസ്ത്തുക്കളുടെ, ആകര്‍ഷിക്കുമ്പോള്‍ ഉള്ള ബലമാണ് എന്നാണ് ഐസക്‌ന്യൂട്ടന്റെ ഭുഗുരുത്വാകാര്‍ഷണ സിദ്ധാന്തം പറയുന്നത്.ഗ്രഹങ്ങളും സൂര്യനും തമ്മിലുള്ള ഗുരുത്വാകര്‍ഷണ ബലം മൂലമാണ് സൂര്യന് ചുറ്റും ഗ്രഹങ്ങള്‍ക്ക് കറങ്ങുവാന്‍ കഴിയുന്നത് . 1795 ല്‍ പിയറി ലപ്ലാസ് എന്ന ഫ്രഞ്ച് ശാസ്ത്രകാരനാണ് ഇരുണ്ട നക്ഷത്രങ്ങളെ കുറിച്ചു ആദ്യം പ്രവചിച്ചത് .അദ്ദേഹത്തിന്റെ സിദ്ധാന്തം അനുസരിച്ചു സൂര്യന്റെ 250 ഇരട്ടി വ്യാസമുള്ള ഒരു നക്ഷത്രത്തിന്‍റെ ഗുരുത്വാകര്‍ഷണ ബലം വളരെ വലുതായിരിക്കും.ആനക്ഷത്രത്തില്‍നിന്നും പ്രകാശത്തിത്തിനുപോലുംപുറത്ത്കടക്കാന്‍ഗുരുത്വാകര്‍ഷണബലം അനുവദിക്കില്ല. അതുകൊണ്ട്തന്നെ അത് അദൃശ്യമായി തോന്നും .1916 ലെ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം പുറത്തുവന്നതോട് കൂടി ഗുരുത്വകര്‍ഷണത്തിനു പുതിയ വിശദീകാരണം വന്നു.ഇത് ബ്ലാക്ക്‌ ഹോള്‍ എന്ന ആശയത്തിനെ ശാസ്ത്ര ലോകത്ത് സജീവമാക്കി. ബ്ലാക്ക്‌ ഹോളിന്റെ എല്ലാ സിദ്ധാന്തങ്ങളും അപേക്ഷിക സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ഉള്ളതാണ് .ബ്ലാക്ക്‌ ഹോളിനെ കുറിച്ചുള്ള വിശദമായ പഠനം നടത്തി അവ ഉണ്ടാകാനുള്ള സാദ്ധ്യതകളെ കുറിച്ച് പ്രവചിച്ചത് 1930 ല്‍ സുബ്രമണ്യം ചന്ദ്രശേഖര്‍ എന്ന ഇന്ത്യന്‍ ശാസ്ത്രകാരനാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നഷത്രങ്ങള്‍ക്ക് ഉള്ളിലെ ഹൈഡ്രജന്‍ ഐസോട്ടോപ്പുകള്‍ ന്യുക്ലിയര്‍ ഫ്യുഷന് വിധേയമായി ഹീലിയം ന്യുക്ലിയാസ്‌ ഉണ്ടാകുന്ന പ്രവര്‍ത്തനം നടക്കുന്നു അപ്പോള്‍ ഉണ്ടാകുന്ന ഊര്‍ജത്തിന്റെ ഫലമായിട്ടാണ് നക്ഷത്രം പ്രകാശിക്കുന്നത്. ഈ പ്രവര്‍ത്തനം തുടരുന്നതിനാല്‍ ഹൈഡ്രജന്‍ അറ്റങ്ങള്‍ തീര്‍ന്നു പോവുകയും പ്രവര്‍ത്തനം നടക്കാതെ വരുമ്പോള്‍ ഊര്‍ജ്ജം ഉണ്ടാകാതിരിക്കുകയും നക്ഷത്രങ്ങള്‍ പ്രകാശിക്കാതെ ഇരിക്കുകയും ചെയ്യുന്നു. സൂര്യനെക്കള്‍ വലുപ്പമുള്ള നക്ഷത്രങ്ങള്‍ ഈ അവസ്ഥയില്‍ ബ്ലാക്ക്‌ ഹോളായി മാറാം.1970 ല്‍ സ്റ്റീഫന്‍സ് ഹോക്കിങ്ങിന്‍റെ കണ്ടുപിടുത്തം ശാസ്ത്ര ലോകത്തെ അത്ഭുതപെടുത്തുന്നതായിരുന്നു; ബ്ലാക്ക്‌ ഹോളില്‍ നിന്നും വളെരെ ചെറിയ അളവില്‍ വികിരണങ്ങള്‍ പുറത്തുവരുന്നു എന്ന് അദ്ദഹം കണ്ടെത്തി ഈ വികിരണ ചോര്‍ച്ച മൂലം ബ്ലാക്ക്‌ ഹോളിനും മരണം ഉണ്ടാകാമെന്ന് അദ്ദേഹം പ്രവചിച്ചു . നക്ഷത്രത്തിന്റെ ജനനം വാതകങ്ങളും പൊടിപടലങ്ങളും ചേര്‍ന്ന് രൂപപ്പെടുന്ന മേഘപാളിയെ നെബുലകള്‍ എന്ന് വിളിക്കുന്നു.ഇവയാണ് നക്ഷത്രമായി മാറുന്നത് ഒരു നെബുല നക്ഷത്രമായി മാറണമെങ്കില്‍ പത്ത് ലക്ഷം വര്‍ഷമെങ്കിലും വേണം നെബുലകളിലെ കണികകള്‍ ഗുരുത്വാകര്‍ഷണ ബലത്തിന്‍റെ ശക്തിയാല്‍ ഒരു സ്ഥലത്ത് കൂടിച്ചേരുന്നു.ഈ അവസ്ഥയില്‍ നെബുലയെ പ്രോടോ സ്റ്റാര്‍ എന്ന് വിളിക്കാം.ഗുരുത്വാകര്‍ഷണ ബലം കൂടികൂടി വരുന്നതിനാല്‍ പ്രോട്ടോ സ്റ്റാര്‍ ചുരുങ്ങി ചെറുതാകുകയും ഗുരുത്വകര്‍ഷണം കൂടിയ അവസ്ഥയിലും എത്തുന്നു.അപ്പോള്‍ അതിനുള്ളില്‍ ന്യുക്ലിയര്‍ ഫ്യുഷന്‍ പ്രവര്‍ത്തനം നടക്കുകയും ഒരു നക്ഷത്രമായി മാറുകയും ചെയ്യുന്നു. കുറെ കാലം കഴിയുമ്പോള്‍ കേന്ദ്രഭാഗത്തെ ഹൈഡ്രജന്‍ തീരുകയും ന്യുക്ലിയര്‍ പ്രവര്‍ത്തനം കുറയുന്നു കേന്ദ്ര ഭാഗത്ത് ഹീലിയത്തിന്റെ അളവ് കൂടുതലും പുറത്ത് ഹൈഡ്രജന്‍റെ അളവ് കൂടുതലും ആകുന്നു അപ്പോള്‍ ന്യുക്ലിയര്‍ പ്രവര്‍ത്തനം കൂടുതല്‍ നടക്കുന്നത് പുറത്ത് ആയതിനാല്‍ അവിടെ നിന്നും ഊര്‍ജ്ജം പുറത്തേക്ക് ധാരാളം ഒഴുകുന്നു അതുകൊണ്ട് പുറംഭാഗം വികസിക്കുന്നു എന്നാല്‍ കേന്ദ്രത്തില്‍ ഗുരുത്വാകര്‍ഷണം കൂടി ഹൈഡ്രജനും ഹീലിയവും അവിടേക്ക് നീങ്ങി വീണ്ടും ന്യുക്ലിയര്‍ പ്രവത്തം നടക്കുകയും ചെയ്യുന്നു വീണ്ടും പുറം തോട് വികസിക്കുകയും തണുക്കുകയും ചെയ്യുന്നു വലുതായി തീരുന്ന നക്ഷത്രം അപ്പോള്‍ ചുവന്ന നിറത്തില്‍ കാണപ്പെടുന്നു ഇതിനെ റെഡ്‌ ജയന്‍റെ അഥവാ ചുവന്ന ഭീമന്‍ എന്ന് വിളിക്കുന്നു സൂര്യനെ പോലെ ശരാശരി നക്ഷത്രം ആയിരകണക്കിന് ദശലക്ഷം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ന്യുക്ലിയര്‍ പ്രവര്‍ത്തനം കുറയുകയും ഗുരുത്വാകര്‍ഷണ ബലം കൂടുകയും അത് ഉള്‍ഭാഗത്തേക്ക് ചുരുങ്ങുകയും ചെയ്യുന്നു.ക്രമാതീതമായ താപനിലയുള്ള ഇത്തരം നക്ഷത്രങ്ങളുടെ വലുപ്പം കുറയുന്നു. ഈ അവസ്ഥയില്‍ ഇതിനെ വെള്ളക്കുള്ളന്‍ എന്ന് വിളിക്കാം.കുറച്ചുകൂടി കഴിഞ്ഞു നക്ഷത്രത്തില്‍ നിന്നും പ്രകാശനഷ്ട്ടപ്പെട്ടു സാന്ദ്രത വളരെ കൂടിയ കറുത്ത ഒരു കട്ടയായി മാറുന്നു ഇതാണ് കറുത്ത കുള്ളന്‍ നക്ഷത്രങ്ങളുടെ മരണം സൂര്യനേക്കാള്‍ പത്തിരട്ടി വലുപ്പമുള്ള നക്ഷത്രങ്ങളെ ഭീമന്‍ നക്ഷത്രമെന്നു വിളിക്കുന്നു(ചുവന്ന ഭീമന്‍ ). ഇത്തരം നക്ഷത്രങ്ങളിലെ ഹൈഡ്രജന്റെ അളവ് കുറഞ്ഞ്‌ വന്നു ന്യുക്ളിയര്‍ പ്രവര്‍ത്തനം കുറയുന്ന സമയത്ത് നക്ഷത്രത്തിന്റെ കേന്ദ്രത്തില്‍ ഗുരുത്വാകര്‍ഷണം കൂടി നക്ഷത്രം അകത്തേക്ക് ചുരുങ്ങുന്നു. അപ്പോള്‍ താപനില വളരെ കൂടുന്നു ഇതിന്‍റെ ഫലമായി ഒരു പൊട്ടിത്തെറി ഉണ്ടാകുന്നു. ഇതിനെ സുപ്പേര്‍ നോവ എന്നുപറയുന്നു .മുന്‍പ് പറഞ്ഞ പോലെ സൂര്യനെ പോലെ ശരാശരി വലുപ്പമുള്ള നക്ഷത്രങ്ങള്‍ ചുരുങ്ങി ചെറുതായി വെള്ളകുള്ളന്‍ ആകുന്നതുപോലെയല്ല സൂര്യനേക്കാള്‍ പത്തിരട്ടി വലുപ്പമുള്ള നക്ഷത്രങ്ങളുടെ മരണം. പൊട്ടിത്തെറിക്ക് ശേഷം ഗുരുത്വാകര്‍ഷണം കൂടിയതും ഭാരം കൂടിയതുമായ ഒരു ചെറിയ ന്യുട്രോന്‍ നക്ഷത്രമായി മാറുന്നു. ഒരു ന്യുട്രോണ്‍ നക്ഷത്രത്തിന്‍റെ ഭാരം സൂര്യന്റെഭാരത്തിന്റെ രണ്ടിരട്ടിയായാല്‍ അകത്തേക്കുള്ള അതിന്റെ തകര്‍ച്ച തുടരുകയും തുടര്‍ന്നു അതൊരു ബ്ലാക്ക്‌ ഹോള്‍ ആയി മാറുകയും ചെയ്യും.അതുകൊണ്ടാണ് ബ്ലാക്ക്‌ ഹോളിന്റെ ഉള്ളിലെ ഗുരുത്വാകര്‍ഷണം വളരെ കൂടുതലാകുന്നത് . ഒരു സാങ്കല്പിക കഥ ഒരു ബ്ലാക്ക്‌ ഹോളിലേക്ക് കയറാന്‍ ഒരാള്‍ അതിന്റെ അരികില്‍ നില്‍ക്കുന്നു എന്ന് കരുതുക. അപ്പോള്‍ അയാളുടെ കലില്‍ അനുഭവപ്പെടുന്ന ഗുരുത്വാകര്‍ഷണം തലയില്‍ അനുഭവപ്പെടുന്നതിന്റെ ആയിരം മടങ്ങാണ്. അപ്പോള്‍ അയാളുടെ ശരീരം വലിച്ചു നീട്ടപ്പെടും-മൈലുകള്‍ നീളമുള്ള നേരിയ ഒരു നാരായി മാറുന്നു;കിലോമീറ്റര്‍ ഉള്ളിലേക്ക് ഈ നാരിനെ വലിച്ചിടുന്നു; ഒരു സെക്കന്റിന്റെ ഒരു ലക്ഷത്തിന്റെ ഒരു അംശം മതി ഇത്രയും സംഭവിക്കാന്‍.