Tuesday, September 6, 2016

സെപ്‌റ്റംബർ 5 - അധ്യാപക ദിനം


                                 
അധ്യാപക ദിനം 

                                                ഇന്ന് അധ്യാപക ദിനമാണ്. നമ്മുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം.
മാതാപിതാക്കളേയും, ഗുരുക്കളേയും ബഹുമാനിക്കുക, ആദരിക്കുക എന്നത് നമ്മുടെ സമൂഹത്തിന്റെ നന്മയായി കരുതിയിരുന്ന കാലമുണ്ട്. അധ്യാപകർ വിദ്യാർത്ഥികളെ സ്നേഹിക്കയും, സ്നേഹത്തിൽ അധിഷ്ഠിതമായ കർക്കശമായ സമീപനം കൊണ്ട് അറിവ് പകർന്നു കൊടുക്കുകയും ചെയ്യണം.
 വിദ്യാർത്ഥികൾ അധ്യാപകരെ ബഹുമാനിക്കുക, അതാണ് ഏറ്റവും അഭികാമ്യമായ സാഹചര്യം. സെപ്റ്റംബർ അഞ്ചിന് അധ്യാപകരെ നമ്മൾ ആദരിക്കുമ്പോൾ പഴയ ഗുരു-ശിഷ്യ ബന്ധങ്ങളിലെ പാവനതയും, ഉഷ്മളതയും, നഷ്ടപ്പെട്ടു പോകുന്ന സ്നേഹ-വാത്സല്യങ്ങളും എല്ലാവരുടെയും മനസ്സിലുണ്ടാവണം. സുന്ദരമായ ഗുരു-ശിഷ്യ ബന്ധങ്ങളുടെ പഴയ രീതികളിലേക്ക് സമൂഹം മടങ്ങി പോകണം.അതിനു വേണ്ടി നമുക്ക് പരിശ്രമിക്കാം 



No comments:

Post a Comment